ബാഴ്സലോണ ഇതിഹാസം 2021/22-ൽ ഒരു ലീഗ് 1 ഗോൾ മാത്രമാണ് നേടിയത്. വലിയ പ്രതീക്ഷകളുമായി ബാഴ്സലോണയിലെത്തിയ അർജന്റീന സൂപ്പർ താരത്തിന് തന്റെ മികവ് പുറത്തെടുക്കാൻ ഒരിക്കൽ പോലും സാധിച്ചിട്ടില്ല. ഫ്രഞ്ച് ഭീമന്മാർക്കൊപ്പം മെസ്സി പ്രതിരോധം കീറിമുറിക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു പക്ഷേ ഇതുവരെ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല.
അർജന്റീനക്കാരൻ പിഎസ്ജിക്ക് വേണ്ടിയുള്ള ഏറ്റവും മികച്ച സൈനിംഗ് ആണെന്ന് ബോധ്യപ്പെടാത്ത ചിലരുണ്ടായിരുന്നു, അവരിൽ ഒരാൾ ആയിരുന്നു മുൻ ലിവർപൂൾ താരം ജാമി കാരഗർ . മെസിയുടെ സൈനിംഗ് പാരീസ് ക്ലബിന് ഗുണം ചെയ്യില്ല എന്ന് പറഞ്ഞതിന് മെസി തന്നെ കഴുതയെന്നു വിളിച്ചുവെന്ന് ജെമീ കരാഗർ പറഞ്ഞു.സ്കൈ സ്പോർട്സിന്റെ മൺഡേ നൈറ്റ് ഫുട്ബോൾ പരിപാടിയിലാണ് കരഗർ ഇത് വെളിപ്പെടുത്തിയത്.ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മാറിയത് പോലെ, മൊറീസിയോ പോച്ചെറ്റിനോയുടെ ടീമിന് മൊത്തത്തിൽ ഈ നീക്കം മികച്ചതല്ലെന്ന് ലിവർപൂൾ താരം അഭിപ്രായപ്പെട്ടത്.
“Messi private messaged me on Instagram and called me a donkey!” 🤣 @Carra23 and @GNev2 picked their @EASPORTSFIFA Team of the Year! ⭐ #TOTY pic.twitter.com/iv2tUpuElw
— Sky Sports Football (@SkyFootball) January 21, 2022
അതിനു ശേഷം മെസ്സി തനിക്ക് ഇൻസ്റ്റഗ്രാമിൽ സ്വകാര്യമായി മെസ്സേജ് അയക്കുകയും ചെയ്തു. മെസ്സേജ് പുറത്തു കാണിക്കാൻ തരാം ഉദ്ദേശിക്കുന്നില്ലെന്നും ഇൻസ്റ്റാഗ്രാമിലെ അവരുടെ സ്വകാര്യ ആശയവിനിമയത്തിൽ മെസ്സി അടിസ്ഥാനപരമായി ‘കഴുത’ എന്നാണ് വിളിച്ചത് എന്നും കരഗർ പറഞ്ഞു. ടൂർണമെന്റിലെ ടോപ് സ്കോററും അസിസ്റ്ററും ആയി ഫിനിഷ് ചെയ്ത അർജന്റീന കോപ്പ അമേരിക്ക നേടികൊടുത്തിട്ടും മുഹമ്മദ് സലാക്ക് അനുകൂലമായി തന്റെ ഫിഫ 22 ടീമിൽ നിന്ന് മെസ്സിയെ കാരഗർ ഒഴിവാക്കിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ഒഴിവാക്കിയിരുന്നു.
When Carragher opined that Messi is not a great signing for PSG in a tv show, this is how the Argentine responded 👇 pic.twitter.com/nduMauHgrc
— GOAL India (@Goal_India) January 22, 2022
ഈ സീസണിൽ പിഎസ്ജി യിൽ എത്തിയ ലയണൽ മെസ്സിക്ക് തുടക്കത്തിൽ ക്ലബ്ബുമായി പൊരുത്തപെടാനായില്ല. ഫ്രഞ്ച് ലീഗിലെ ഫിസിക്കൽ ഗെയിമിനോടും, സാഹചര്യങ്ങളോടും അര്ജന്റീനിയൻ സൂപ്പർ താരത്തിന് ഇണങ്ങി ചേരാൻ സാധിച്ചില്ല.നെയ്മറിനും കൈലിയൻ എംബാപ്പെക്കുമൊപ്പം ഒരു സൂപ്പർ സ്ട്രൈക്ക് ഫോഴ്സ് രൂപീകരിക്കാൻ ഇതുവരെ മെസ്സിക്ക് സാധിച്ചിട്ടില്ല.
സ്ഥിതിവിവരക്കണക്കുകൾ പ്രകാരം മെസ്സി തന്നെ തന്റെ കരിയറിലെ ഏറ്റവും മോശം സീസണിന്റെ മധ്യത്തിലാണ്. ഈ സീസണിൽ മോശം ആഭ്യന്തര ഫോം ഉണ്ടായിരുന്നിട്ടും ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ മെസ്സി മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട് . മെസ്സിയുടെ ഗോളുകളാണ് പാരീസിനെ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടുന്നതിന് സഹായിച്ചത്. മെസ്സിയിലൂടെ ചാമ്പ്യൻസ് ലെഗ് നേടുക എന്നതാണ് പിഎസ്ജി യുടെ ഏറ്റവും വലിയ ലക്ഷ്യവും.