യോഗ്യതാ മത്സരങ്ങളിലെ ഗോൾ സ്കോറിങ്ങിൽ ലൂയി സുവാരസിന്റെ റെക്കോഡിനൊപ്പമെത്തി ലയണൽ മെസ്സി |Lionel Messi

2026 ലോകകപ്പിനുള്ള സൗത്ത് അമേരിക്കൻ യോഗ്യതാ മത്സരത്തിൽ വിജയവുമായി അര്ജന്റീന.ഇക്വഡോറിനെതിരെ സൂപ്പർ താരം ലയണൽ മെസ്സി നേടിയ ഫ്രീ കിക്ക് ഗോളിനായിരുന്നു അർജന്റീനയുടെ വിജയം .മത്സരത്തിൽ നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല .

മത്സരം അവസാന നിമിഷങ്ങളിലേക്ക് പ്രവേശിക്കവെ 78 മിനിറ്റ് ലഭിച്ച ഫ്രീകിക്ക് വളരെ മനോഹരമായി മഴവില്ലഴികിൽ എതിർ പോസ്റ്റിൽ എത്തിച്ചുകൊണ്ട് നായകൻ ലിയോ മെസ്സി അർജന്റീനയുടെ വിജയഗോൾ സ്കോർ ചെയ്തു. ലിയോ മെസ്സി നേടുന്ന ഒരു ഗോളിന്റെ ബലത്തിൽ അർജന്റീന വിലപ്പെട്ട മൂന്ന് പോയിന്റുകൾ സ്വന്തമാക്കി.

ഈ ഗോളോടെ ദക്ഷിണ അമേരിക്കയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ കളിക്കാരനെന്ന ലൂയിസ് സുവാരസിന്റെ റെക്കോർഡിനൊപ്പമെത്താൻ മെസ്സിക്ക് സാധിച്ചു.യോഗ്യതാ മത്സരത്തിൽ ഇരു താരങ്ങളും 29 ഗോളുകൾ വീതമാണ് നേടിയിട്ടുള്ളത്.അടുത്ത ആഴ്ച ബൊളീവിയക്കെതിരെ നടക്കുന്ന മത്സരത്തിൽ ഗോൾ നേടിയാൽ മെസിക്ക് ഈ റെക്കോർഡ് സ്വന്തം പേരിലാക്കാൻ സാധിക്കും.യോഗ്യതാ മത്സരങ്ങൾക്കുള്ള ഉറുഗ്വേ ടീമിലേക്ക് സുവാരസിനെ തെരഞ്ഞെടുത്തിട്ടില്ല.

2007-ൽ വെനസ്വേലയ്‌ക്കെതിരെയാണ് മെസ്സിയുടെ ആദ്യ ലോകകപ്പ് യോഗ്യതാ ഗോൾ പിറക്കുന്നത്.2010 ലോകകപ്പ് യോഗ്യതാ മത്സരണങ്ങളിൽ മെസ്സി നാല് ഗോളുകൾ നേടി.2014 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ മെസ്സി 10 ഗോളുകളും 2018 യോഗ്യതാ മത്സരങ്ങളിൽ ഏഴ് ഗോളുകളും നേടിയിരുന്നു. 2022 ലോകകപ്പ് യോഗ്യതയിൽ മെസ്സി ഏഴ് ഗോളുകൾ നേടിയിരുന്നു.ബൊളീവിയൻ സ്‌ട്രൈക്കർ മാഴ്‌സെലോ മാർട്ടിൻസ് (22), ചിലി താരം അലക്‌സിസ് സാഞ്ചസ് (19), അർജന്റീന ഇതിഹാസം ഹെർണാൻ ക്രെസ്‌പോ (19) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ.

Rate this post