‘ലയണൽ മെസ്സിക്ക് പിന്നാലെ കൈലിയൻ എംബാപ്പെയും’ : പിഎസ്‌ജിയിൽ രൂക്ഷമായ പ്രതിസന്ധി

അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി ക്ലബ് വിട്ടതിനു പിന്നാലെ ഫ്രഞ്ച് സൂപ്പർ താരം കൈലിയൻ എംബാപ്പെ പാരീസ് സെന്റ് ജെർമെയ്ൻ എഫ്‌സിയുമായുള്ള കരാർ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. താരത്തിന്റെ പിഎസ്ജിയുമായുള്ള കരാർ അടുത്ത ജൂണിൽ അവസാനിക്കും.

ഫ്രഞ്ച് സൂപ്പർ താരത്തിന് വേണമെങ്കിൽ കരാർ 2025 വരെ നീട്ടാം. എന്നാൽ, കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാൻ ഒരുക്കമല്ലെന്ന് വ്യക്തമാക്കിയാണ് താരം ക്ലബ്ബിന് കത്ത് നൽകിയിരിക്കുന്നത്.2024-നപ്പുറം ഫ്രഞ്ചുകാരനെ നിലനിർത്താൻ വീണ്ടും വലിയ ശ്രമങ്ങൾ നടത്താൻ ഖത്തറി സംസ്ഥാന ഉടമസ്ഥത തയ്യാറായിരുന്നു.പക്ഷേ ക്ലബ്ബിന്റെ ചാമ്പ്യൻസ് ലീഗിലെ മോശം പ്രകടനത്തിന് ശേഷം അവർക്ക് അത് സാധിച്ചില്ല.അടുത്ത വർഷം ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടുന്നത് ഒഴിവാക്കാൻ എംബാപ്പെയെ ഈ സമ്മറിൽ തന്നെ വിൽക്കാനാണ് പിഎസ്‌ജിയുടെ പദ്ധതിയെന്നാണ് റിപ്പോർട്ട്.

2018ൽ ഫ്രഞ്ച് ക്ലബ് മൊണാക്കോയിൽ നിന്ന് 180 മില്യൺ യൂറോയുടെ വമ്പൻ ട്രാൻസ്ഫർ തുകയ്ക്കാണ് എംബാപ്പെയെ പിഎസ്‌ജി സ്വന്തമാക്കുന്നത്. അത് കൊണ്ട് തന്നെ താരത്തിനായി മുടക്കിയ തുകയുടെ പകുതിയെങ്കിലും ട്രാൻസ്ഫർ ഫീയായി പിഎസ്‌ജി ആവശ്യപ്പെടുമെന്നാണ് ഫ്രഞ്ച് മാധ്യമമായ ലെ ക്വിപ് സൂചിപ്പിക്കുന്നത്.കിലിയൻ എംബാപ്പക് വേണ്ടി തുടർച്ചയായ ശ്രമങ്ങൾ നടത്തുന്ന റയൽ മാഡ്രിഡ്‌ ഇത്തവണയും കിലിയൻ എംബാപ്പേയെ സ്വന്തമാക്കാൻ രംഗത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2024 വരെ കരാർ പുതുക്കത്തെ പിഎസ്ജിയിൽ തുടരുകയാണെങ്കിൽ കിലിയൻ എംബാപ്പേ 2024-ൽ ഫ്രീ ഏജന്റായി മാറും, അതിനാൽ തന്നെ പിഎസ്ജിക്ക് മുന്നിൽ ഇപ്പോൾ താരത്തിനെ വിൽക്കുക എന്നൊരു ഓപ്ഷനാണുള്ളത്. റയൽ മാഡ്രിഡിനെ സംബന്ധിച്ച് ഈ വാർത്ത വളരെ പ്രധാനപെട്ടതാണ് കാരണം 14 വർഷത്തിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ച കരീം ബെൻസെമക്ക് പകരക്കാരനെ തേടുകയാണ് 14 തവണ യൂറോപ്യൻ ചാമ്പ്യൻമാർ.

Rate this post