❝ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല മെസ്സിയിൽ നിന്നും പല തവണ സംഭവിച്ചിട്ടുള്ളതാണിത് ❞ |Lionel Messi |Kylian Mbappe

ഫുട്ബോളിലെ ഏറ്റവും നിസ്വാർത്ഥനായ കളിക്കാരനാണ് താനെന്ന് ലയണൽ മെസ്സി പലതവണ തെളിയിച്ചിട്ടുണ്ട്.പലപ്പോഴും തന്നെക്കാൾ മുകളിലായി ടീമിനെ കാണുകയും ചെയ്തു. തന്റെ നേട്ടങ്ങൾക്ക് മുൻ‌തൂക്കം നൽകാതെ പല തവണ മെസ്സി പെനാൽറ്റി മറ്റു താരങ്ങൾക്ക് നൽകിയിട്ടുണ്ട്.

ഇന്നലെ ഫ്രഞ്ച് ലീഗ് 1 ൽ മോണ്ട്പെല്ലിയറിനെതിരെ മെസ്സി രണ്ടു ഗോൾ നേടി നിൽക്കുമ്പോൾ പിഎസ്ജി ക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചപ്പോൾ ഹാട്രിക്ക് നേടാൻ അവസരം ഉണ്ടായിട്ടും അതെടുക്കാൻ എംബാപ്പയോടനു മെസ്സി ആവശ്യപ്പെട്ടത്. പെനാൽറ്റിയെടുത്ത എംബപ്പേ മനോഹരമായി അത് വലയിലാക്കുകയും സീസണിൽ ലീഗിലെ തന്റെ ഗോൾ നേട്ടം 25 ആക്കി ഉയർത്തുകയും ചെയ്തു. ആ ഗോളോടെ മൊണാക്കോയുടെ വിസാം ബെൻ യെഡറിനേ മറികടക്കാനും ഫ്രഞ്ച് താരത്തിന് സാധിച്ചു.

ഇത് ആദ്യമായല്ല മെസ്സി ഹാട്രിക്ക് നേടാൻ അവസരം ഉണ്ടായിട്ടും സഹ താരങ്ങൾക്ക് പെനാൽറ്റി നൽകുന്നത് .ചാമ്പ്യൻസ് ലീഗിൽ ലൈപ്സിഗിനെതിരെ മെസ്സി രണ്ടു ഗോൾ നേടി നിൽക്കുമ്പോൾ പിഎസ്ജി ക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചപ്പോൾ അതെടുക്കാൻ എംബാപ്പയോടനു മെസ്സി ആവശ്യപ്പെട്ടത്. എന്നാൽ ഫ്രഞ്ച് താരത്തിന് അത് ഗോളാക്കാൻ സാധിച്ചില്ല.ലാ ലീഗയിൽ ഗെറ്റാഫെക്കെതിരെ നടന്ന മത്സരത്തിൽ പെനാൽറ്റി ലഭിച്ചപ്പോൾ ആ അവസരം സഹതാരം ഗ്രീസ്മാന് നൽകുകയും ചെയ്തു.അന്റോയ്ൻ ഗ്രിസ്മാൻ നന്നായി കളിച്ചുവെങ്കിലും സ്കോർഷീറ്റിൽ ഇടം നേടാൻ സാധിച്ചില്ല. ഈ പെനാൽറ്റി ഗോളാക്കി ഹാട്രിക്ക് നേടാനുള്ള അവസരമാണ് മെസ്സി സഹതാരത്തിനു നൽകിയത്. സഹതാരങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം വളർത്താനും മുന്നോട്ട് കൊണ്ട് പോവാനുമാണ് മെസ്സി ഇങ്ങനെ ചെയ്യുന്നത്.

ബാഴ്‌സലോണയിൽ എത്തിയ ആദ്യ പകുതിയിൽ മികച്ച ഫോമിലായിരുന്നെങ്കിലും പിന്നീട് അത് തുടരാൻ കൂട്ടിൻഹോ ആയില്ല. 2019 ജനുവരിയിൽ സെവില്ലയ്‌ക്കെതിരായ ബാഴ്‌സലോണയുടെ കോപ ഡെൽ റേ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബാഴ്സക്ക് അനുകൂലമായി പെനാൽറ്റി ലഭിക്കുകയും ഫോമിലല്ലാത്ത ബ്രസീലിയൻ താരത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനായി കിക്കെടുക്കാൻ കൗട്ടീഞ്ഞോക്ക് അവസരം നൽകുകയും ചെയ്തു.

2010 ൽ ലാ ലീഗയിൽ റയൽ സരഗോസക്കെതിരെ മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ മെസ്സി ഹാട്രിക്ക് നേടി.എന്നാൽ രണ്ടാം പകുതിയിൽ രണ്ടു ഗോൾ നേടി മത്സരത്തിലേക്ക് തിരിച്ചു വന്നു.ആ മത്സരത്തിൽ മെസ്സിയുടെ സ്‌ട്രൈക്കിങ് കൂട്ടാളിയായിരുന്ന ഇബ്രാഹിമോവിച് ഫോമിലല്ലാതെ നിൽക്കുന്ന സമയമായിരുന്നു. 90 ആം മിനുട്ടിൽ ബാഴ്സക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി മെസ്സി സ്ലാട്ടന് കൈമാറുകയും ഗോൾ നേടുകയും ചെയ്തു.

2018-19 സീസണിൽ ബാഴ്സലോണ പുതുമുഖങ്ങളായ എസ്ഡി ഹ്യൂസ്കയെ 8-2ന് തോൽപ്പിച്ച മത്സരത്തിൽ മെസ്സി രണ്ടും സുവാരസ് ഒരു ഗോളുമായി നിൽക്കുമ്പോൾ 90 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി മെസ്സി സുവാരസിന് നല്കാൻ തീരുമാനിക്കുകയിരുന്നു. ആ സമയത്ത് ആത്മവിശ്വാസം കുറവായിരുന്ന സുവാരസിന് ഗോളിലൂടെ തിരിച്ചു വരാനും സാധിച്ചു

2014 -2015 സീസണിൽ കോർഡോബയ്‌ക്കെതിരെ ബാഴ്‌സലോണ 8-0ന് ജയം നേടിയ മത്സരത്തിൽ മെസ്സി ഇരട്ട ഗോളുമായി നിൽക്കുമ്പോൾ 85 ആം മിനുട്ടിൽ പെനാൽട്ടി ലഭിക്കുകയും എന്നാൽ ഹാട്രിക്ക് നേടാനുള്ള അവസരം ഉപയോഗിക്കാതെ നെയ്മർക്ക് കിക്കെടുക്കാൻ അവസരം ഒരുക്കിക്കൊടുത്തു.

Rate this post