മത്സരം എതിരാളികളുടെ ഗ്രൗണ്ടിലാണോ? മെസ്സി മിന്നിച്ചിരിക്കും,തെളിവുകളായി കണക്കുകൾ |Lionel Messi

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മക്കാബി ഹൈഫക്കെതിരെ മിന്നുന്ന പ്രകടനമാണ് മെസ്സി പുറത്തെടുത്തിട്ടുള്ളത്.പിഎസ്ജി പിറകിൽ പോയ സമയത്ത് സമനില ഗോൾ മെസ്സിയുടെ വകയായിരുന്നു. പിന്നാലെ കിലിയൻ എംബപ്പേക്ക് ഗോൾ നേടാനുള്ള അസിസ്റ്റ് നൽകിയത് മെസ്സിയായിരുന്നു.

ഈ സീസണിൽ ഏറെ മികവിലാണ് മെസ്സിയിപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. ആകെ 10 മത്സരങ്ങൾ മെസ്സി 13 ഗോൾ കോൺട്രിബ്യൂഷൻസ് നേടിക്കഴിഞ്ഞു. 5 ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് മെസ്സി ഈ സീസണിൽ ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്.

ഇപ്പോൾ Squawka മറ്റൊരു കണക്ക് പുറത്ത് വിട്ടിട്ടുണ്ട്.അതായത് മത്സരങ്ങളിൽ കൂടുതൽ മികവ് പുലർത്തുന്ന മെസ്സിയെയാണ് നമുക്ക് ഈ സീസണിൽ കാണാൻ സാധിക്കുന്നത്.ആകെ 5 എവേ മത്സരങ്ങളാണ് ഈ സീസണിൽ മെസ്സി കളിച്ചിട്ടുള്ളത്. ഈ മത്സരങ്ങളിൽ എല്ലാം മെസ്സി ഗോളുകളിൽ കോൺട്രിബ്യൂഷൻസ് വഹിച്ചിട്ടുണ്ട്.

ആകെ കളിച്ച 5 എവേ മത്സരങ്ങളിൽ നിന്ന് 4 ഗോളുകളും 7 അസിസ്റ്റുകളുമാണ് മെസ്സി കരസ്ഥമാക്കിയിട്ടുള്ളത്. ഈ സീസണിൽ ക്ലർമോന്റിനെതിരെയാണ് മെസ്സി ആദ്യമായി എവേ മത്സരം കളിച്ചത്. ആ മത്സരത്തിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് മെസ്സി കരസ്ഥമാക്കിയിട്ടുള്ളത്.

പിന്നീട് ലില്ലിക്കെതിരെ നടന്ന മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും മെസ്സി സ്വന്തമാക്കി. പിന്നീട് ടോളൂസെക്കെതിരെയാണ് മെസ്സി എവേ മത്സരം കളിച്ചത്. അന്ന് രണ്ട് അസിസ്റ്റുകളാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. ഈ രണ്ട് അസിസ്റ്റുകൾ മെസ്സി വീണ്ടും നാന്റസിന്റെ മൈതാനത്ത് ആവർത്തിച്ചു. ഒടുവിൽ മക്കാബി ഹൈഫക്കെതിരെ അവരുടെ മൈതാനത്ത് നടന്ന മത്സരത്തിലാണ് മെസ്സി ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയത്.

ചുരുക്കത്തിൽ എല്ലാ മൈതാനങ്ങളിലും ഒരുപോലെ തിളങ്ങാൻ മെസ്സിക്ക് സാധിക്കുന്നുണ്ട് എന്നുള്ളതാണ് ഈ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇനി മെസ്സി അടുത്ത മത്സരം ലിയോണിനെതിരെയാണ് കളിക്കുക. ലിയോണിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക.

Rate this post