ഇന്റർമയാമി മേജർ സോക്കർ ലീഗ് കളിക്കുമ്പോൾ മെസ്സിക്ക് കുട്ടിക്കളി

അർജന്റീനക്കൊപ്പം ലോകകപ്പ് യോഗ്യത മത്സരങ്ങൾ കളിച്ചു തിരിച്ചെത്തിയ ലയണൽ മെസ്സി ഇന്റർമയാമിക്കൊപ്പം പരിശീലനം ആരംഭിച്ചെങ്കിലും മേജർ സോക്കർ ലീഗിൽ അറ്റ്ലാൻഡ്ക്കെതിരെയുള്ള മത്സരത്തിൽ കളിക്കുവാനായി മെസ്സി യാത്രചെയ്തിട്ടുണ്ടായിരുന്നില്ല.

ഇപ്പോൾ മേജർ സോക്കർ ലീഗിൽ അറ്റ്ലാൻഡ്ക്കെതിരെ കളി നടക്കുന്ന ദിവസം മെസ്സി സമയം ചിലവഴിച്ചതാണ് വൈറലായിരിക്കുന്നത്. ഇന്റർമയാമി അക്കാദമിയിൽ തന്റെ മകൻ തിയാഗോ മെസ്സിയുടെ ട്രെയിനിങ്ങിൽ മറ്റു മക്കളായ സിറോ, മാറ്റിയോ എന്നിവർക്കൊപ്പം ഗ്രൗണ്ടിന് സൈഡിൽ നിലത്തിരിക്കുന്ന മെസ്സിയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്.

അക്കാദമിയിലെ ട്രെയിനിങ്ങിനിടയിൽ നടന്നുപോകുന്ന മറ്റു കുട്ടികൾ ലോകത്തെ എക്കാലത്തെയും മികച്ച താരത്തെ അത്ഭുതത്തോടെ നോക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം, അവർക്ക് കൈ കാണിച്ചു കൊടുക്കുന്ന മെസ്സി വളരെ സന്തോഷത്തോടെ ആസ്വദിച്ചിരിക്കുന്നതായും നമ്മൾക്ക് വ്യക്തമായി കാണാം.

അതേസമയം ഇന്നലെ രാത്രി നടന്ന മേജർ സോക്കർ ലീഗിലെ അറ്റ്ലാൻഡ യുണൈറ്റഡിനെതിരെയുള്ള മത്സരത്തിൽ ഇന്റർമയാമി വലിയ തോൽവി വഴങ്ങി. രണ്ടിനെതിരെ അഞ്ചു കോളുകൾക്കാണ് ഇന്റർമയാമി തോൽവി വഴങ്ങിയത്.ലയണൽ മെസ്സി അമേരിക്കയിൽ എത്തിയശേഷം ഇന്റർമയാമിയുടെ ആദ്യ തോൽവിയാണ്.ആദ്യമായാണ് മെസ്സിക്ക് ഇന്റർമിയുടെ മത്സരം നഷ്ടപ്പെടുന്നതും. ഇതിന് മുൻപ് നടന്ന മത്സരത്തിൽ മെസ്സി ഇന്റർനാഷണൽ ഡ്യൂട്ടിയിലായിരുന്നു.

Rate this post