ഒരു അത്യപൂർവ്വ റെക്കോർഡ് കൈവരിക്കാൻ തയ്യാറായി ലയണൽ മെസ്സി |Lionel Messi

ഫുട്ബോൾ ചരിത്രത്തിലെ സകലമാന റെക്കോർഡുകളും സ്വന്തമാക്കിയ താരമാണ് ലയണൽ മെസ്സി. ഇപ്പോഴിതാ മെസ്സി മറ്റൊരു റെക്കോർഡ് കൂടി തകർക്കാൻ ഒരുങ്ങുകയാണ്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോളുകൾ നേടിയ താരമെന്ന ലോക റെക്കോർഡ് നേടാൻ മെസ്സിക്ക് നേടേണ്ടത് ഇനി 13 ഗോളുകൾ മാത്രമാണ്. നിലവിൽ ഇന്റർ മയാമിക്ക് വേണ്ടിയും അർജന്റീനക്ക് വേണ്ടിയും സുന്ദര ഫ്രീ കിക്ക് ഗോളുകൾ നേടുന്ന മെസ്സിയ്ക്ക് ഈ സീസണിൽ തന്നെ ആ റെക്കോർഡ് സ്വന്തമാക്കാൻ ആകുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്.

77 ഫ്രീ കിക്ക് ഗോളുകൾ നേടിയ ബ്രസീലിന്റെ ജൂനിഞ്ഞോയാണ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോളുകൾ നേടിയ താരം. 70 ഫ്രീ കിക്ക് ഗോളുകൾ നേടിയ ഇതിഹാസതാരം പെലെയാണ് പട്ടികയിലെ രണ്ടാമൻ. 66 ഗോളുകൾ നേടിയ ബ്രസീലിന്റെ റൊണാൾഡീഞ്ഞോയും അർജന്റീനയുടെ ലെഗ്രോടഗിലോയുമാണ് പട്ടികയിലെ മൂന്നും നാലും സ്ഥാനക്കാർ. 65 ഫ്രീ കിക്ക് ഗോളുകൾ നേടിയ മെസ്സി പട്ടികയിലെ അഞ്ചാമനാണ്.

ഇനി രണ്ട് ഗോളുകൾ കൂടി നേടിയാൽ മെസ്സിക്ക് അർജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഫ്രീ കിക്ക് ഗോളുകൾ നേടിയ താരമെന്ന റെക്കോർഡും സ്വന്തമാക്കാം. ഡേവിഡ് ബെക്കാം, ഡീഗോ മറഡോണ, സീക്കോ, ക്യുമാൻ, റോഗേറിയോ സെനി തുടങ്ങിയവരാണ് പട്ടികയിൽ മെസ്സിക്ക് ശേഷം ഉള്ളത്.

ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോൾ നേടിയവരുടെ പട്ടികയിലെ ആദ്യ 10 സ്ഥാനത്തുള്ളവരിൽ നിലവിൽ ഫുട്ബോൾ കളിക്കുന്ന ഏക താരം മെസ്സി മാത്രമാണ്. അതിനാൽ മെസ്സിക്ക് ഈ റെക്കോർഡ് സ്വന്തമാക്കാൻ വലിയ വെല്ലുവിളികൾ മറ്റു താരങ്ങളിൽ നിന്ന് നേരിടേണ്ടതില്ല. ലയണൽ മെസ്സിക്ക് ഈ സീസൺ അവസാനത്തോടുകൂടി തന്നെ ഈ റെക്കോർഡ് സ്വന്തമാക്കാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് ആരാധകരും.

Rate this post