ലയണൽ മെസ്സി മടങ്ങിയെത്തുന്നു ,അർജന്റീന ആരാധകർക്ക് ആശ്വാസം നൽകുന്ന വാർത്ത |Lionel Messi
പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് ലയണൽ മെസ്സി വ്യാഴാഴ്ച പരിശീലനത്തിൽ തിരിച്ചെത്തുമെന്ന് റിപ്പോർട്ട്.തങ്ങളുടെ അവസാന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ യുവന്റസിനെതിരെ തൊണ്ണൂറ് മിനിറ്റ് അർജന്റീന ഫോർവേഡ് കളിക്കുകയും 2-1 ന് പിഎസ്ജി വിജയിക്കുകയും ചെയ്തു. എന്നാൽ മത്സരത്തിന് ശേഷം ലയണൽ മെസ്സിക്ക് അക്കില്ലസ് ടെൻഡോണിൽ വീക്കം സംഭവിച്ചതായി വെളിപ്പെടുത്തി.
തൽഫലമായി ലോറിയന്റിനെതിരായ പിഎസ്ജിയുടെ അവസാന ലീഗ് 1 മത്സരം അർജന്റീന സൂപ്പർതാരത്തിന് നഷ്ടമായി.എന്നാൽ 2-1 എന്ന മാർജിനിൽ ഫ്രഞ്ച് വമ്പന്മാർ കളി ജയിച്ചു.നിലവിലെ ലീഗ് 1 ചാമ്പ്യൻമാർക്കും അര്ജന്റീനക്കും ടുവിൽ ചില നല്ല വാർത്തകൾ എത്തിയിരിക്കുന്നു.ഇന്നോ നാളെയോ ആയി ലയണൽ മെസ്സി പിഎസ്ജിക്കൊപ്പം പരിശീലനം പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.തുടർന്ന് ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ മെസ്സി പങ്കെടുക്കും.
മെസ്സി സ്ക്വാഡിന്റെ ഭാഗമായിരിക്കും എന്നുള്ള കാര്യം ഉറപ്പാണ്. മത്സരത്തിൽ നിന്നും ഒഴിവാക്കി തരണമെന്നുള്ള കാര്യം മെസ്സി ആവശ്യപ്പെട്ടിട്ടില്ല.ഇനി ഗാൾട്ടിയർ അദ്ദേഹത്തിന് വിശ്രമം നൽകുമോ എന്നുള്ളത് അവ്യക്തമായ കാര്യമാണ്. ചുരുക്കത്തിൽ ഞായറാഴ്ച മെസ്സി പിഎസ്ജിയുടെ ഭാഗമായിരിക്കും എന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്.മെസ്സി മികച്ച രീതിയിലാണ് സീസൺ ആരംഭിച്ചിരിക്കുന്നത്. മെസ്സി ഇതുവരെ പതിനെട്ട് മത്സരങ്ങളിൽ നിന്ന് പന്ത്രണ്ട് ഗോളുകളും പതിനെട്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്.
ഈ വാർത്ത അർജന്റീന ആരാധകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ അർജന്റീനയെ നയിക്കാൻ ഒരുങ്ങുകയാണ് ലയണൽ മെസ്സി. പരിക്കിനെ തുടർന്ന് ലോ സെൽസോയെ അർജന്റീനയ്ക്ക് നഷ്ടമായിട്ടുണ്ട്. ഇപ്പോൾ അവരുടെ മികച്ച കളിക്കാരനെയും ക്യാപ്റ്റനെയും നഷ്ടപ്പെട്ടിരുന്നെങ്കിൽ അവരുടെ ലോകകപ്പ് സ്വപ്നം തകരുമായിരുന്നു.തന്റെ കരിയറിൽ ഇതുവരെ മെസ്സിക്ക് വേൾഡ് കപ്പ് നേടാൻ സാധിച്ചിട്ടില്ല.
Lionel Messi to fly out to Abu Dhabi on Sunday for Argentina vs. UAE game. https://t.co/gPAaMmNZSh
— Roy Nemer (@RoyNemer) November 8, 2022
2014 ൽ ട്രോഫി നേടുന്നതിന് വളരെ അടുത്ത് എത്തിയെങ്കിലും അവസാന ഹർഡിൽ പരാജയപ്പെട്ടു. മെസ്സിക്ക് ഖത്തറിൽ വേൾഡ് കപ്പ് അവസാന അവസരം ലഭിക്കും.കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അര്ജന്റീന കഴിഞ്ഞ 35 മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ല.നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഫോമിലുള്ള ടീമുകളിലൊന്നാണ് അവർ. അർജന്റീനയുടെ പ്രകടനത്തിന് സമാനമായി മെസ്സിയും മികച്ച ഫോമിലാണ്.മുൻ ലോകകപ്പ് ഗോൾഡൻ ബോൾ ജേതാവ് അർജന്റീനയ്ക്കായി തന്റെ അവസാന മൂന്ന് മത്സരങ്ങളിൽ ഒമ്പത് ഗോളുകൾ നേടിയിട്ടുണ്ട്.
ലീഗ് മത്സരത്തിന് ശേഷം മത്സരത്തിനുശേഷം ലയണൽ മെസ്സി നേരെ അബുദാബിയിലേക്കാണ് പറക്കുക.അവിടെയാണ് അർജന്റീനയുടെ ക്യാമ്പ് ആരംഭിക്കുന്നത്. തുടർന്ന് അബുദാബിയിൽ അർജന്റീനക്കൊപ്പം മെസ്സി പരിശീലനം നടത്തും.നവംബർ 16 അബൂദാബിയിൽ വച്ചാണ് അർജന്റീന യു എ എക്കെതിരെ സൗഹൃദ മത്സരമാ കളിക്കുന്നത്.ഈ മത്സരത്തിൽ മെസ്സി പങ്കെടുക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.