ഒഫീഷ്യലി മെസ്സി ഔട്ട്‌! ലിയോ മെസ്സിയെ ടീമിൽ നിന്നും ഒഴിവാക്കി അർജന്റീന കളത്തിലേക്ക്.. | Lionel Messi

നിലവിലെ ഫിഫ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീന ഈ മാസം നടക്കുന്ന സൗഹൃദമത്സരങ്ങളിൽ അമേരിക്കയിൽ വെച്ച് എതിരാളികളെ നേരിടാൻ ഒരുങ്ങവേ ടീമിന് തിരിച്ചടിയായി കൊണ്ട് നായകനും സൂപ്പർ താരവുമായ ലിയോ മെസ്സിയുടെ പരിക്ക്. അമേരിക്കൻ ക്ലബ്ബായ ഇന്ത്യൻ മിയാമിക്കൊപ്പം കളിക്കുന്നതിനിടെ ബാധിച്ച പരിക്കാണ് ലിയോ മെസ്സിയെ പുറത്താക്കിയത്.

കോൺകകാഫ് ചാമ്പ്യൻസ് കപ്പിന്റെ പ്രീക്വാർട്ടർ ഫൈനൽ രണ്ടാം പാദം മത്സരത്തിൽ നാഷ്വിലെക്കെതിരെ കളിച്ച ലിയോ മെസ്സി മത്സരത്തിന്റെ 50 മിനിറ്റ്ൽ കളിക്കളത്തിൽ നിന്നും പിൻവലിഞ്ഞിരുന്നു. വലതുകാലിന്റെ ഹാംസ്ട്രിംഗ് പരിക്ക് വീണ്ടും ബാധിച്ച ലിയോ മെസ്സിക്ക് മിയാമിയുടെ അവസാന മത്സരവും നഷ്ടമായി. തുടർന്ന് നടക്കാനിരിക്കുന്ന അർജന്റീനയുടെ സൗഹൃദമത്സരങ്ങൾ കൂടി മെസ്സിക്ക് നഷ്ടമാവുകയാണ്.

മാർച്ച് 23ന് എൽ സാൽവഡോറിനെതിരെയും മാർച്ച് 27ന് കോസ്റ്ററിക്കെതിരെയും നടക്കുന്ന അർജന്റീനയുടെ രണ്ട് സൗഹൃദ മത്സരങ്ങളിലേക്കുള്ള ടീമിൽ ലിയോ മെസ്സിയെ ഉൾപ്പെടുത്തിയിട്ടില്ല എന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഒഫീഷ്യലി പ്രഖ്യാപിച്ചു. താരത്തിന് പരിക്കിൽ നിന്നും പൂർണമായ മുക്തി നെടുവാൻ സമയം എടുക്കുമെന്നതിനാലാണ് ടീമിൽ നിന്നും മാറ്റിനിർത്തിയത്.

‘നാഷ്വില്ലേക്കെതിരായ മത്സരത്തിനിടെ ബാധിച്ച ചെറിയ പരിക്ക് കാരണം അമേരിക്കയിൽ വെച്ച് നടക്കുന്ന രണ്ട് സൗഹൃദ മത്സരങ്ങൾക്കുള്ള അർജന്റീന സ്ക്വാഡിൽ നായകനായ ലിയോ മെസ്സി ഉണ്ടാവില്ല’ എന്നാണ് അർജന്റീന ഒഫീഷ്യൽ ആയി അറിയിച്ചത്. ഇതോടെ ഈ മാസത്തെ അർജന്റീന മത്സരങ്ങളിൽ മെസ്സിയെ കാണാനാവില്ല. വരുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനു മുൻപായി അർജന്റീനക്ക് നിരവധി സൗഹൃദമത്സരങ്ങളാണ് മുന്നിലുള്ളത്.

Rate this post