ലയണൽ മെസ്സിക്ക് ബാഴ്‌സലോണയിൽ നിന്നും പകരക്കാരനെത്തുന്നു |Lionel Messi

17 വർഷത്തെ ബാഴ്‌സലോണ കരിയർ അവസാനിപ്പിച്ച് 2021ലാണ് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജിയിലെത്തിയത്. 2023 വരെ PSG യുമായി മെസ്സിക്ക് കരാർ ഉണ്ട്. ഫുട്ബോൾ വിദഗ്ധരുടെ അഭിപ്രായത്തിൽ 35 കാരനായ മെസ്സി 2023 ന് ശേഷം PSG യുമായുള്ള കരാർ പുതുക്കാൻ സാധ്യതയില്ല.

2023-ൽ പിഎസ്ജിയുമായുള്ള മെസ്സിയുടെ കരാർ അവസാനിക്കുന്നതോടെ അർജന്റീനക്കാരൻ ബാഴ്സലോണയിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നു. പരിശീലകൻ സാവി, ബാഴ്‌സലോണ ക്ലബ് പ്രസിഡന്റ് തുടങ്ങിയവർ ഇതു സംബന്ധിച്ച സൂചനകൾ നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മെസ്സിക്ക് പകരക്കാരനായി ബാഴ്‌സലോണയിൽ നിന്ന് ഒരാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പിഎസ്ജി. പിഎസ്ജി പരിശീലകൻ ഗാൽറ്റിയർ അതിനുള്ള നീക്കങ്ങൾ നടത്തുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഫ്രഞ്ച് ഔട്ട്‌ലെറ്റ് മെർക്കാറ്റോയുടെ അഭിപ്രായത്തിൽ 2023-ൽ മെസ്സിക്ക് പകരക്കാരനായി ബാഴ്‌സലോണയുടെ ഫ്രഞ്ച് സ്‌ട്രൈക്കർ അന്റോയിൻ ഗ്രീസ്മാനെയാണ് പിഎസ്ജി ലക്ഷ്യമിടുന്നത്. നിലവിൽ രണ്ട് വർഷത്തെ ലോണിൽ സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടിയാണ് ഗ്രീസ്മാൻ കളിക്കുന്നത്. ഗ്രീസ്‌മാന്റെ ലോൺ 2023-ൽ അവസാനിക്കാനിരിക്കെ, റോബർട്ട് ലെവൻഡോവ്‌സ്‌കി, റാഫിൻഹ, ഫെറാൻ ടോറസ് എന്നിവരുളളതുകൊണ്ട് ഫ്രഞ്ചുകാരനെ ലനിർത്താൻ ബാഴ്‌സലോണ താൽപ്പര്യപ്പെട്ടേക്കില്ല. ഈ അവസരം മുതലാക്കാനുള്ള ശ്രമത്തിലാണ് പിഎസ്ജി ഇപ്പോൾ.

30-40 മില്യൺ യൂറോയാണ് ഗ്രീസ്മാന് വേണ്ടി പിഎസ്ജി വാഗ്ദാനം ചെയ്യുന്നതെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ നീക്കം നടന്നാൽ ഗ്രീസ്മാൻ തീർച്ചയായും പിഎസ്ജിക്ക് ഒരു മുതൽക്കൂട്ടാകും.ബാഴ്‌സലോണയിൽ ഗ്രീസ്‌മാന്റെ പരിഗണനയില്ലായ്മയും അത്‌ലറ്റിക്കോ മാഡ്രിഡിൽ ലോണിൽ തുടരാൻ തയ്യാറാവാത്തതും ഗ്രീസ്മാനെ പിഎസ്ജിയിലേക്ക് അടുപ്പിച്ചേക്കാം.

14 മത്സരങ്ങളിൽ 45 മിനിറ്റിലധികം കളിച്ചാൽ അത്ലറ്റികോ മാഡ്രിഡ് അടുത്ത സമ്മറിൽ 40 ദശലക്ഷം യൂറോയ്ക്ക് അവനെ വാങ്ങേണ്ടിവരുമെന്ന് ലോൺ കരാറിലെ ക്ലോസ് കാരണം ക്ലബ്ബിൽ താരത്തിന് കളി സമയം ലഭിക്കുന്നില്ല.ഈ നിബന്ധന മറികടക്കാൻ, അത്‌ലറ്റിക്കോ മാനേജർ ഡീഗോ സിമിയോണി താരത്തെ 30 മിനുട്ട് മാത്രമാണ് ഓരോ മത്സരത്തിലും കളിപ്പിക്കുന്നത്.