എംബപ്പേയുടെ സെൽഫിഷ് തീരുമാനവും നെയ്മറുടെ നീരസവും, വിശദീകരണവുമായി പിഎസ്ജി കോച്ച്

പിഎസ്ജിയുടെ ഫ്രഞ്ച് ഇന്റർ നാഷണൽ കിലിയൻ എംബപ്പേയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളാണ് ഈ സീസണിൽ ഉടനീളം നിറഞ്ഞുനിൽക്കുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബ്രയിസ് നേടി കൊണ്ട് ക്ലബ്ബിനെ വിജയത്തിലേക്ക് എത്തിച്ചിട്ടും ആരാധകരുടെ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നത് എംബപ്പേ തന്നെയായിരുന്നു. താരത്തിന്റെ സെൽഫിഷ് തീരുമാനം കാരണമായിരുന്നു ആരാധകരുടെ രോഷത്തിന് ഇരയാവേണ്ടി വേണ്ടിവന്നത്.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ മെസ്സി തുടങ്ങിവച്ച മുന്നേറ്റം എംബപ്പേക്ക് ലഭിച്ചിരുന്നു. സ്വന്തമായി മുന്നേറിയ എംബപ്പേ ഗോളാവാൻ സാധ്യത കുറഞ്ഞ ഒരു സ്ഥലത്ത് നിന്നും ഷോട്ട് കുതിർക്കുകയാണ് ചെയ്തിരുന്നത്. മറുഭാഗത്ത് നെയ്മർ ജൂനിയർ ഫ്രീയായിട്ട് പോലും എംബപ്പേ താരത്തെ പരിഗണിച്ചിരുന്നില്ല. തന്റെ ഹാട്രിക് നേട്ടത്തിന് വേണ്ടി എംബപ്പേ ഒരു ഗോളവസരം പാഴാക്കി എന്നായിരുന്നു പല ആരാധകരും ആരോപിച്ചിരുന്നത്.

ഈ വിഷയത്തിൽ ഇപ്പോൾ പിഎസ്ജിയുടെ പരിശീലകനായ ഗാൾട്ടിയർ ഇപ്പോൾ കൂടുതൽ വിശദീകരണങ്ങൾ ആരാധകർക്ക് നൽകിയിട്ടുണ്ട്.അതായത് എംബപ്പേയുമായി താൻ ഇതേക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും അത് അത്തരത്തിലുള്ള ഒരു സാഹചര്യമായിരുന്നു എന്നുമാണ് കോച്ച് പറഞ്ഞിട്ടുള്ളത്. ഈ സംഭവത്തിനുശേഷം നെയ്മറും എംബപ്പേയും തമ്മിലുള്ള റിലേഷൻഷിപ്പിൽ നെഗറ്റീവ് ആയിക്കൊണ്ട് താൻ ഒന്നും കണ്ടിട്ടില്ലെന്നും ഗാൾട്ടിയർ പറഞ്ഞു. അദ്ദേഹം പറഞ്ഞത് മാർക്ക പുറത്ത് വിടുന്നത് ഇങ്ങനെയാണ്.

‘ നെയ്മറും എംബപ്പേയും തമ്മിലുള്ള റിലേഷൻഷിപ്പ് ഇപ്പോൾ വളരെ നല്ലതാണ്. പരിശീലനങ്ങളിലും വാം അപ്പുകളിലും അവർ ഒരുമിച്ചാണ് ഉള്ളത്.ആ മത്സരത്തിൽ അങ്ങനെയൊരു സിറ്റുവേഷൻ ഉണ്ടായിരുന്നു. ഞാൻ അതുമായി ബന്ധപ്പെട്ടുകൊണ്ട് എംബപ്പേയുമായി ചർച്ച ചെയ്തിട്ടുണ്ട്. അദ്ദേഹം നെയ്മറുമായി ഇതേക്കുറിച്ച് സംസാരിച്ചു എന്നാണ് ഞാൻ കരുതുന്നത് ‘ ഗാൾട്ടിയർ തുടർന്നു.

‘ എംബപ്പേക്ക് അപ്പോൾ ഒരു തീരുമാനമെടുക്കാൻ കേവലം രണ്ട് സെക്കൻഡുകൾ മാത്രമാണ് ലഭ്യമായിരുന്നത്. അദ്ദേഹം ഷോട്ട് എടുക്കുന്നതിലാണ് ശ്രദ്ധ നൽകിയിട്ടുള്ളത്. പക്ഷേ ഭാവിയിൽ എംബപ്പേ നെയ്മർക്ക് കൂടുതൽ നിർണായകമായ പാസുകൾ നൽകുമെന്നുള്ള കാര്യത്തിൽ എനിക്ക് സംശയമൊന്നുമില്ല. അതിനുശേഷം നെഗറ്റീവായി ഒന്നും തന്നെ എനിക്ക് അനുഭവപ്പെട്ടിട്ടില്ല ‘ പിഎസ്ജി കോച്ച് പൂർത്തിയാക്കി.

തനിക്ക് പാസ് നൽകാത്തതിലുള്ള നീരസം നെയ്മർ ജൂനിയറുടെ മുഖത്ത് നിന്നും വളരെ വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ ഇരുവരും തമ്മിലുള്ള ബന്ധം വീണ്ടും വർഷമായി എന്ന് പലരും ധരിച്ചിരുന്നു.എന്നാൽ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല എന്ന് തന്നെയാണ് ഇപ്പോൾ പിഎസ്ജി പരിശീലകൻ നൽകുന്ന വിശദീകരണം.

Rate this post