ശെരിക്കും മെസ്സിയാണോ മികച്ച താരം? മെസ്സിക്ക് അവാർഡ് കൊടുക്കാനുള്ള കാരണം ഇതാണ്.. | Lionel Messi

ലോക ഫുട്ബോളിലെ ഏറ്റവും മികച്ചത് ഓരോ വർഷവും ഫിഫ നൽകുന്ന ഫിഫ ദി ബെസ്റ്റ് അവാർഡ് ഇത്തവണ സ്വന്തമാക്കിയത് അർജന്റീനയുടെ ഇന്റർമിയാമി സൂപ്പർതാരമായ ലിയോ മെസ്സിയാണ്. തുടർച്ചയായി രണ്ടാമത്തെ തവണ സ്വന്തമാക്കുന്ന ലിയോ മെസ്സിയുടെ കരിയറിലെ എട്ടാമത്തെ ഫിഫ ദി ബെസ്റ്റ് പുരസ്കാരമാണിത്.

എന്നാൽ ലിയോ മെസ്സിക്ക് ഫിഫ ദി ബെസ്റ്റ് പുരസ്കാരം കിട്ടിയത് ശരിക്കും അർഹമല്ല എന്നാണ് വിമർശനങ്ങൾ. മെസ്സിയെക്കാൾ കൂടുതൽ നേട്ടങ്ങൾ നേടിയ താരങ്ങൾ ഉണ്ടായിട്ടും മെസ്സിക്കാണ് അവാർഡ് കൊടുത്തത് എന്ന് വിമർശനങ്ങൾ ഉണ്ട്. 2022ൽ നടന്ന ഫിഫ വേൾഡ് കപ്പ് കിരീടം മാത്രം ഉള്ളത് കൊണ്ടാണ് മെസ്സിക്ക് അവാർഡ് ലഭിച്ചതെന്നാണ് പ്രധാന ആരോപണം.

യുവേഫ ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗ് കിരീടവുമുൾപ്പെടെ യൂറോപ്പിലെ സാധ്യമായ നേട്ടങ്ങളെല്ലാം നേടി യൂറോപ്പിലെ ഗോൾഡൻ ബൂട്ടും സ്വന്തമാക്കിയ എർലിംഗ് ഹാലണ്ട് ആണ് യഥാർത്ഥ അർഹനെന്നാണ് വാദം. എന്നാൽ ലിയോ മെസ്സിക്ക് ഫിഫ ദി ബെസ്റ്റ് അവാർഡ് കിട്ടിയത് വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ്. അവസാനം വരെ ഹാലൻഡ് ഉയർത്തിയ കടുത്ത വെല്ലുവിളി മറികടന്നാണ് മെസ്സി അവാർഡ് നേടിയത്.

വോട്ടിംഗ് പോയിന്റ്കളിൽ ലിയോ മെസ്സിയും എർലിംഗ് ഹാലണ്ടും 48 പോയിന്റുകൾ വീതം നേടി തുല്യത പാലിച്ചപ്പോൾ വിജയിയെ ഫിഫ തിരഞ്ഞെടുത്തത് ദേശീയ ടീം നായകൻമാരുടെ ഏറ്റവും മികച്ച താരം ആരാണെന്ന് നോക്കിയാണ്. 13 ദേശീയ ടീം നായകന്മാർ ലിയോ മെസ്സിക്ക് ആദ്യ വോട്ട് നൽകിയപ്പോൾ എർലിംഗ് ഹാലൻഡിന് ലഭിച്ചത് 11 ദേശീയ ടീം നായകന്മാരിൽ നിന്നുള്ള ആദ്യ വോട്ടാണ്. അതിനാൽ ഏറ്റവും കൂടുതൽ ക്യാപ്റ്റൻമാരുടെ ആദ്യ വോട്ടായ 5 പോയിന്റുകൾ ലഭിച്ച മെസ്സി ഫിഫ ബെസ്റ്റ് സ്വന്തമാക്കി.

2.3/5 - (3 votes)