ഗോളുകൾ + അസിസ്റ്റുകൾ : യൂറോപ്യൻ ടോപ് ഫൈവ് ലീഗിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി ലയണൽ മെസ്സി |Lionel Messi

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ മക്കാബി ഹൈഫയ്‌ക്കെതിരെയുള്ള പിഎസ്ജിയുടെ 7-2 വിജയത്തിൽ അർജന്റീനിയൻ സൂപ്പർ താരം രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി മിന്നുന്ന പ്രകടനം പുറത്തെടുത്തു.ഈ സീസണിൽ ഇതുവരെ ഇരട്ട അക്ക ഗോളുകൾ നേടുകയും ഇരട്ട അക്ക അസിസ്റ്റുകൾ നൽകുകയും ചെയ്യുന്ന യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിലെ ആദ്യ കളിക്കാരനായി മെസ്സി മാറിയിരിക്കുകയാണ്.

ഈ സീസണിൽ പിഎസ്ജിക്കായി 16 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 12 അസിസ്റ്റുകളും 35 കാരൻ നേടിയിട്ടുണ്ട് .യൂറോപ്പിലെ ഏറ്റവും മികച്ച ഏഴ് ലീഗുകളിൽ ഈ നേട്ടം കൈവരിച്ച മറ്റൊരു കളിക്കാരനാണ് കോഡി ഗാക്‌പോ. ഈ സീസണിൽ ഇതുവരെ 12 ഗോളുകളും 10 അസിസ്റ്റുകളും PSV Eindhoven വിംഗർ നേടിയിട്ടുണ്ട്.ആദ്യപകുതിയിൽ ബ്രസീൽ താരം നെയ്മറുടെ ഗോളിനാണ് മെസ്സി അസിസ്റ്റ് നൽകിയത്.യുവേഫ ചാമ്പ്യൻസ് ലീഗിൽ ബ്രസീലിയൻ താരവുമായുള്ള മെസ്സിയുടെ 11-ാം കോമ്പിനേഷനാണ് ഈ ഗോൾ. കളിക്കിടെ മെസ്സി മറ്റൊരു ഐതിഹാസിക നേട്ടം സ്വന്തമാക്കി.

ചാമ്പ്യൻസ് ചരിത്രത്തിൽ രണ്ടു ഗോളുകളും ഗോളുകളും അസിസ്റ്റുകളും നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി 35-കാരൻ മാറി. മത്സരത്തിൽ തന്റെ ടീമംഗങ്ങൾക്ക് നാല് അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം അഞ്ച് ഷോട്ടുകളും ലക്ഷ്യത്തിലേക്കടിച്ചു. ഇന്നലത്തെ ഗോളോടെ തുടർച്ചയായി 17-ാം സീസണിലും എല്ലാ മത്സരങ്ങളിലും 10 ഗോളുകൾ നേടിയിരിക്കുകയാണ് ലയണൽ മെസ്സി. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ 80 ഗ്രൂപ്പ് സ്റ്റേജ് ഗോളുകൾ നേടുന്ന ആദ്യ കളിക്കാരനായും മെസ്സി മാറി. ഇന്നലത്തെ ഗോളും അസ്സിസ്റ്റോടെ പെലെയുടെ g/a എന്ന 1126 എന്ന റെക്കോർഡാണ് ലയണൽ മെസ്സി തകർത്തത്. അർജന്റീന താരത്തിനിപ്പോൾ ആകെ 1127 ഗോളുകളും അസിസ്റ്റുകളും ഉണ്ട്.ഫ്രഞ്ച് ലീഗിലായാലും യുവേഫ ചാമ്പ്യൻസ് ലീഗിലായാലും ഒരുപോലെ മികവ് പുലർത്തുന്ന മെസ്സിയുടെ പ്രകടനം ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്.

19ആം മിനുട്ടിൽ ലയണൽ മെസ്സിയാണ് പിഎസ്ജിയുടെ ആദ്യ ഗോൾ നേടിയത്. അസിസ്റ്റ് നൽകിയത് എംബപ്പേയായിരുന്നു.35ആം മിനുട്ടിൽ നെയ്മർ ജൂനിയർ ഒരു ഗോൾ കണ്ടെത്തിയപ്പോൾ ലയണൽ മെസ്സിയായിരുന്നു അസിസ്റ്റ് നൽകിയത്. വൈകാതെ 44ആം മിനുട്ടിൽ എംബപ്പേയുടെ അസിസ്റ്റിൽ നിന്ന് തന്നെ മെസ്സി രണ്ടാം ഗോൾ നേടി.മത്സരത്തിന്റെ അവസാനത്തിൽ സോളർ പിഎസ്ജിക്ക് വേണ്ടി ഗോൾ നേടിയപ്പോൾ അവിടെയും അസിസ്റ്റ് നൽകാൻ മെസ്സി ഉണ്ടായിരുന്നു.