മത്സരത്തിനിടയിൽ പിൻവലിക്കാനുണ്ടായ കാരണത്തെക്കുറിച്ച് ലയിണൽ മെസ്സി |Lionel Messi

അടുത്ത ലോകകപ്പിലേക്കുള്ള ആദ്യ യോഗ്യത മത്സരം ഇക്വഡോറിനെതിരെ വിജയിച്ചശേഷം മനസ്സ് തുറന്ന് ലയണൽ മെസ്സി, പകരക്കാരനായി പുറത്തു പോയതിനെക്കുറിച്ചും ലയണൽ മെസ്സി സംസാരിച്ചു.ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇക്വഡോറിനെതിരെ ലയണൽ മെസ്സി നേടിയ ഫ്രീകിക്ക് ഗോളിൽ ഇക്വഡോറിനെ പരാജയപ്പെടുത്തി മൂന്നു പോയിന്റുകൾ സ്വന്തമാക്കി.

കളിയുടെ 88 മത്തെ മിനിട്ടിലാണ് മെസ്സി സബ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടുന്നത്.മെസ്സിക്കു പകരക്കാരനായി പലാസിയോസ് ആണ് കളത്തിൽ ഇറങ്ങിയത്. മത്സരത്തിനുശേഷം മെസ്സി സംസാരിച്ചത് ഇങ്ങനെയായിരുന്നു.“ഇത് യോഗ്യതാ മത്സരങ്ങളിൽ ബുദ്ധിമുട്ടുള്ള മത്സരങ്ങളാണെന്ന് ഞങ്ങൾക്കറിയാം. ഇക്വഡോറിന് വളരെ നല്ല കളിക്കാരുണ്ട്, അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്ക് അറിയാം, അവർ ശാരീരികമായി വളരെ മികച്ചവരാണ്, നല്ല കളിക്കാരും അവർക്കുണ്ട്”

“ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു മത്സരമായിരുന്നു പ്രത്യേകിച്ചും ഫിസിക്കലി.ഞാൻ അൽപ്പം ക്ഷീണിച്ചതിനാലാണ് എന്നെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തെങ്കിലും അതിനുശേഷം എനിക്ക് അല്പം ആശ്വാസം തോന്നിയിരുന്നു.”ലോകകപ്പ് അർജന്റീന നേടിയിട്ട് അധികം കാലമായിട്ടില്ല, പക്ഷേ അതിനു ശേഷം ഒരുപാട് മാറ്റങ്ങൾ സംഭവിച്ചതായി തോന്നുന്നു. അടുത്ത ലോകകപ്പിന് മത്സരിച്ച് യോഗ്യത നേടണം, ഓരോ കളിയും മികച്ച രീതിയിൽ പൂർത്തിയാക്കണം.”

” ഇതുവരെ സൗഹൃദ മത്സരങ്ങളാണ് കളിച്ചിരുന്നതെങ്കിൽ ഇനി അങ്ങനെയല്ല, പോയിന്റുകൾക്ക് വേണ്ടിയുള്ളതാണ് കളി,അതുകൊണ്ടുതന്നെ ഞങ്ങളുടെ ടീം വിശ്രമിക്കാൻ പോകുന്നില്ല, എല്ലാവർക്കും അർജന്റീനയെ തോൽപ്പിക്കണം,ലോക ചാമ്പ്യന്മാരായതിന് ശേഷം എതിരാളികൾക്ക് അതിന്റെ ആഗ്രഹം വർദ്ധിച്ചു”- ലയണൽ മെസ്സി കൂട്ടിച്ചേർത്തു.അർജന്റീനയുടെ അടുത്ത മത്സരത്തിൽ ബൊളീവിയ ആണ് എതിരാളികൾ.ഈ വരുന്ന ചൊവ്വാഴ്ചയാണ് മത്സരം.

Rate this post