കോപ്പ അമേരിക്ക കിരീടം നേടിയതിനെക്കുറിച്ചും പരാജയപ്പെട്ട ഫൈനലുകളെയുംക്കുറിച്ച്‌ ലയണൽ മെസ്സി |Lionel Messi

ലയണൽ മെസ്സി തന്റെ കരിയറിന്റെ അവസാന കാലഘട്ടത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു എന്നുള്ള യാഥാർത്ഥ്യം ആരാധകർ ഉൾക്കൊണ്ടു വരികയാണ്. 35 കാരനായ ലയണൽ മെസ്സി പ്രായത്തിന്റെ യാതൊരുവിധ അവശതകളും കാണിക്കാതെ മികച്ച പ്രകടനമാണ് ഈ സീസണിൽ പുറത്തെടുക്കുന്നത്. 2022 ലോകകപ്പ് നവംബറിൽ ആരംഭിക്കാനിരിക്കെ ഈ ലോകകപ്പ് മെസ്സിയുടെ അവസാനത്തേതായിരിക്കുമോ എന്നതിനെക്കുറിച്ച് ഫുട്ബോൾ ആരാധകർക്കിടയിൽ സജീവമായ ചർച്ചയുണ്ട്.

എന്നാൽ ഇപ്പോൾ എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിട്ട് ലയണൽ മെസ്സി തന്നെ തന്റെ ഭാവിയെക്കുറിച്ച് വ്യക്തമായ സൂചന നൽകിയിരിക്കുകയാണ്. സെബാസ്റ്റ്യൻ വിഗ്‌നോലോയുമായി നടത്തിയ ഒരു സംഭാഷണത്തിനിടെയാണ് മെസി അമേരിക്കയിൽ വെച്ചു നടക്കുന്ന 2026 ലോകകപ്പിൽ അർജന്റീന ടീമിന്റെ ഭാഗമായി ഉണ്ടാകില്ലെന്നു വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് താൻ തീരുമാനം എടുത്തു കഴിഞ്ഞുവെന്നും മെസി അറിയിച്ചു.അർജന്റീന ദേശീയ ടീമിനൊപ്പം നാല് ഫിഫ ലോകകപ്പുകളിൽ മെസ്സി പങ്കെടുത്തിട്ടുണ്ട്.

അർജന്റീന ദേശീയ ടീമിനൊപ്പം താൻ പങ്കെടുത്ത എല്ലാ ലോകകപ്പിനെക്കുറിച്ചും തോറ്റ മൂന്ന് ഫൈനലുകളെക്കുറിച്ചും ലയണൽ മെസ്സി അഭിപ്രായപ്പെടുന്നു.2006-ലെ വേൾഡ് കപ്പിലാണ് ലയണൽ മെസ്സി ആദ്യമായി പങ്കെടുക്കുന്നത്. പിന്നീട് 2010ലെ വേൾഡ് കപ്പിലും മെസ്സി പങ്കാളിത്തം അറിയിച്ചു. 2014 വേൾഡ് കപ്പ് ആണ് മെസ്സിയുടെ ഏറ്റവും മികച്ച വേൾഡ് കപ്പ്.ഗോൾഡൻ ബോൾ നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. പക്ഷേ ഫൈനലിൽ അർജന്റീനക്ക് പരാജയം ഏക്കേണ്ടി വരികയായിരുന്നു. 2018ലെ വേൾഡ് കപ്പിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാൻ സാധിച്ചില്ല.

” 2014 ലെ വേൾഡ് കപ്പ് ഫൈനൽ ഉൾപ്പെടെ ഞങ്ങൾ തുടർച്ചയായി മൂന്ന് ഫൈനലുകൾ തോറ്റു, ഞങളുടെ ടീമിനെതിരെ വലിയ വിമര്ശനം വരികയും ചെയ്തു. ചാമ്പ്യന്മാരാകാത്തതിന് ആരാധകർ ഞങ്ങൾക്കെതിരെ തിരിയുകയും ചെയ്തു. അവസാന മത്സരം വരെ ഞങ്ങൾ എല്ലാം നന്നായി ചെയ്തു, കോപ്പ അമേരിക്കയിലെ രണ്ടു ഫൈനലുകൾ ഞങ്ങൾ ഫൈനലിലാണ് പരാജയപ്പെട്ടത്” ഫൈനലുകളിലെ തോൽവിയെക്കുറിച്ച് മെസ്സി പറഞ്ഞു. 2018 ലെ വേൾഡ് കപ്പിലും അര്ജന്റീനക്കും മെസ്സിക്കും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല.2019 ൽ, ധാരാളം യുവ കളിക്കാരുമായി ഒരു പുതിയ ടീം രൂപീകരിച്ചു. കോപ്പ അമേരിക്കയിൽ കിരീടം നേടിയില്ലങ്കിലും ഒരു ടീം രൂപീകരിക്കാനായി സാധിച്ചു.പിന്നെ അവിടെ നിന്നാണ് എല്ലാം തുടങ്ങിയത്.

ഇത്തവണ വലിയ പ്രതീക്ഷകയോടുകൂടിയാണ് അർജന്റീന മെസ്സിയും വേൾഡ് കപ്പിന് എത്തുന്നത്. മിന്നുന്ന പ്രകടനമാണ് നിലവിൽ മെസ്സിയും അർജന്റീനയും പുറത്തെടുക്കുന്നത്. ലയണൽ മെസ്സി കിരീടനേട്ടത്തോടുകൂടി വേൾഡ് കപ്പിൽ നിന്നും പടിയിറങ്ങുന്നത് കാണാൻ കോടിക്കണക്കിന് ആരാധകർ ലോകമെമ്പാടുമുണ്ട്.. “ഞങ്ങൾ വളരെ നല്ല നിമിഷത്തിലാണ്. വളരെ ശക്തമായ ഒരു ഗ്രൂപ്പിനൊപ്പം. എന്നാൽ ലോകകപ്പിൽ എന്തും സംഭവിക്കാം. എല്ലാ മത്സരങ്ങളും ബുദ്ധിമുട്ടുള്ളതാണ്, അതാണ് ലോകകപ്പിനെ സവിശേഷമാക്കുന്നത്. കാരണം ഫേവറിറ്റുകൾ എല്ലായ്‌പ്പോഴും വിജയിക്കുന്നവരോ നിങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ മികച്ച പ്രകടനം നടത്തുന്നവരോ അല്ല,” മെസ്സി തുടർന്നു.

“എനിക്ക് വിശ്വസിക്കാനായില്ല. ആ നിമിഷം എങ്ങനെ ആഘോഷിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ അവിടെ ഉണ്ടായിരുന്നു, എനിക്ക് നഷ്ടപ്പെട്ടത് നൽകി. അർജന്റീന ദേശീയ ടീമിനൊപ്പം എന്തെങ്കിലും നേടുക എന്നതായിരുന്നു എനിക്ക് വേണ്ടി എല്ലാം അവസാനിപ്പിക്കുകയെന്ന എന്റെ ലക്ഷ്യങ്ങളിലൊന്ന്.ഇല്ലെങ്കിൽ, ദേശീയ ടീമിനൊപ്പം ജയിക്കാൻ കഴിയാതെ പോയ ഫൈനലുകളുടെ മുള്ളിൽ ഞാൻ എപ്പോഴും അവശേഷിക്കുമായിരുന്നു.” കോപ്പ അമേരിക്ക കിരീടം നേടിയതിനെക്കുറിച്ച് മെസ്സി പറഞ്ഞു.