❝ഞാൻ എന്റെ ജീവിതത്തിൽ രണ്ടുപേരുടെ ഓട്ടോഗ്രാഫ് മാത്രമേ വാങ്ങിയിട്ടുള്ളൂ,ആദ്യം മറഡോണയും ഇപ്പോൾ മെസ്സിയും ❞

കഴിഞ്ഞ മത്സരത്തിൽ ബെൻഫിക്കയോട് പിഎസ്ജി സമനില വഴങ്ങിയിരുന്നു. മത്സരത്തിൽ മികച്ച പ്രകടനമാണ് ലയണൽ മെസ്സി പുറത്തെടുത്തത്.ഒരു അതി സുന്ദരമായ ഗോൾ നേടാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു. ഈ സീസണിൽ മെസ്സി നേടുന്ന 12ആം ഗോളായിരുന്നു അത്.

ഈ മത്സരത്തിനുശേഷം മറ്റൊരു കാഴ്ച്ച നമുക്ക് കാണാൻ കഴിഞ്ഞിരുന്നു. അതായത് ലയണൽ മെസ്സിയുടെ അടുത്തേക്ക് നടന്നു ചെന്നുകൊണ്ട് അത്ലറ്റിക്കോ മാഡ്രിഡിന്റെയും പോർച്ചുഗല്ലിന്റെയും ഇതിഹാസമായ പൗലോ ഫുട്റെ ലയണൽ മെസ്സിയുടെ കയ്യിൽ നിന്നും ഒരു ജേഴ്‌സിയിൽ ഓട്ടോഗ്രാഫ് വാങ്ങുന്ന ഒരു രംഗമായിരുന്നു നമുക്ക് കാണാൻ കഴിഞ്ഞിരുന്നത്.പിന്നീട് അദ്ദേഹം ലയണൽ മെസ്സിയുമായി കുറച്ച് സമയം ചിലവഴിക്കുകയും ഹഗ് ചെയ്യുന്നതും നമുക്ക് കാണാമായിരുന്നു.

ഏതായാലും ഇതേക്കുറിച്ച് പൗലോ ഫുട്റെ ചില കാര്യങ്ങൾ പങ്കു വച്ചിട്ടുണ്ട്. അതായത് താൻ ജീവിതത്തിൽ വാങ്ങുന്ന കേവലം രണ്ടാമത്തെ ഓട്ടോഗ്രാഫ് മാത്രമാണ് ഇതെന്നാണ് ഇദ്ദേഹം പറഞ്ഞത്.ആദ്യത്തേത് അർജന്റൈൻ ഇതിഹാസമായ ഡിയഗോ മറഡോണയുടേത് ആയിരുന്നുവെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

‘ ഞാൻ സ്വയം ഓട്ടോഗ്രാഫ് ചോദിച്ചു വാങ്ങിയ ഒരേയൊരു താരം ഇത് വരെ ഡിയഗോ മറഡോണയായിരുന്നു. 1987ൽ ഞങ്ങൾ വേൾഡ് ടീമിൽ സ്ഥാനം പങ്കുവെച്ച സമയത്തായിരുന്നു അത്. ഇപ്പോഴിതാ ഞാൻ എന്റെ ജീവിതത്തിലെ രണ്ടാമത്തെ ഓട്ടോഗ്രാഫ് ചോദിച്ചു വാങ്ങി. അത് ലയണൽ മെസ്സിയുടെതായിരുന്നു’ പോർച്ചുഗൽ ഇതിഹാസം പറഞ്ഞു.

1987 മുതൽ 1993 വരെ സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഫുട്റെ. മാത്രമല്ല പോർച്ചുഗലിന്റെ ദേശീയ ടീമിന് വേണ്ടി ഇദ്ദേഹം 41 മത്സരങ്ങളിൽ നിന്ന് ആറു ഗോളുകളും നേടിയിട്ടുണ്ട്.ഏതായാലും ലയണൽ മെസ്സിയെ അദ്ദേഹം വളരെയധികം ഇഷ്ടപ്പെടുന്നു എന്നാണ് ഈ ഓട്ടോഗ്രാഫിന്റെ ചരിത്രം പറയുന്നത്.

Rate this post