റൊണാൾഡോയെ പിന്നിലാക്കി,UCL ചരിത്രത്തിലെ ഏക താരം,മെസ്സി സ്വന്തമാക്കിയത് രണ്ട് അപൂർവ റെക്കോർഡുകൾ|Lionel Messi

ചാമ്പ്യൻസ് ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ പിഎസ്ജി രണ്ടാം വിജയം നേടിയിരുന്നു. ഇസ്രായേലിൽ നിന്നുള്ള ക്ലബ്ബായ മക്കാബി ഹൈഫയെയാണ് പിഎസ്ജി തോൽപ്പിച്ചത്.3-1 ന്റെ വിജയമാണ് പിഎസ്ജി നേടിയത്.പിഎസ്ജിയുടെ മുന്നേറ്റ നിരയിലെ മിന്നും താരങ്ങളായ മെസ്സി,എംബപ്പേ, നെയ്മർ എന്നിവരാണ് ഗോളുകൾ നേടിയത്.

മത്സരത്തിൽ മികച്ച പ്രകടനമാണ് ലയണൽ മെസ്സി പുറത്തെടുത്തത്.പിഎസ്ജി ഒരു ഗോളിന് പിറകിൽ നിൽക്കുന്ന സമയത്ത് ക്ലബ്ബിന് സമനില ഗോൾ നേടിക്കൊടുത്തത് മെസ്സിയായിരുന്നു. മാത്രമല്ല മറ്റൊരു സുന്ദരമായ അസിസ്റ്റ് കൂടി മെസ്സിയിൽ നിന്നും ഇന്നലത്തെ മത്സരത്തിൽ പിറന്നു.എംബപ്പേയായിരുന്നു അത് ഗോളാക്കി മാറ്റിയത്. ഇങ്ങനെ പിഎസ്ജിയുടെ വിജയത്തിൽ പ്രധാനപ്പെട്ട പങ്കാണ് മെസ്സി വഹിച്ചിട്ടുള്ളത്.

മാത്രമല്ല ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിലെ രണ്ട് അപൂർവ്വ റെക്കോർഡുകൾ ഇപ്പോൾ ഈ മത്സരത്തോടുകൂടി മെസ്സി സ്വന്തം പേരിൽ ആക്കിയിട്ടുണ്ട്. അതിൽ ഒന്നാമത്തെ റെക്കോർഡ് തുടർച്ചയായി 18 സീസണുകളിൽ ചാമ്പ്യൻസ് ലീഗ് ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡാണ്. ചാമ്പ്യൻസ് ലീഗിൽ ഇതുവരെ ആരും തന്നെ 18 തുടർച്ചയായ സീസണുകളിൽ ഗോളുകൾ നേടിയിട്ടില്ല.

മറ്റൊരു റെക്കോർഡ് ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ടീമുകൾക്കെതിരെ ഗോൾ നേടിയ താരമെന്ന റെക്കോർഡ് ആണ്.39 വ്യത്യസ്ത ടീമുകൾക്കെതിരെയാണ് മെസ്സി ചാമ്പ്യൻസ് ലീഗിൽ ഗോളുകൾ നേടിയിട്ടുള്ളത്. ഏറ്റവും പുതുതായാണ് ഇസ്രായേലി ക്ലബ്ബാ യ മക്കാബി ഹൈഫ വരുന്നത്.ഈ കാര്യത്തിൽ റൊണാൾഡോയെയാണ് മെസ്സി മറികടന്നിട്ടുള്ളത്.38 വ്യത്യസ്ത ക്ലബ്ബുകൾക്കെതിരെ ഗോൾ നേടിയിരുന്ന റൊണാൾഡോക്ക് ഒപ്പമായിരുന്നു മെസ്സി ഈ റെക്കോർഡ് പങ്കിട്ടിരുന്നത്.എന്നാലിപ്പോൾ മെസ്സി അദ്ദേഹത്തെ പിറകിലാക്കി കൊണ്ട് ഈ റെക്കോർഡ് സ്വന്തമാക്കുകയായിരുന്നു.

ഈ മത്സരത്തിലെ ഗോളോട് കൂടി ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ മെസ്സി 126 ഗോളുകൾ പൂർത്തിയാക്കി കഴിഞ്ഞു.ഈ സീസണൽ മെസ്സി മികച്ച ഫോമിലാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.5 ഗോളുകളും 8 അസിസ്റ്റുകളുമായി 13 ഗോൾ പങ്കാളിത്തങ്ങൾ മെസ്സി വഹിച്ചു കഴിഞ്ഞു.

Rate this post