യോഹാൻ ക്രൈഫിനെ ഓർമിപ്പിക്കുന്ന അക്രോബാറ്റിക് ഗോളുമായി ഏർലിങ് ഹാലൻഡ് | Erling Haaland

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെഎത്തിഹാദിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനെ നേരിട്ടപ്പോൾ എല്ലാ കണ്ണുകളും നോർവീജിയൻ സ്‌ട്രൈക്കർ ഏർലിങ് ഹാലണ്ടിലായിരുന്നു.സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഡോർട്മുണ്ടിൽ നിന്നും സിറ്റിയിലെത്തിയ 22 കാരൻ തന്റെ മുൻ ക്ലബിനെ നേരിടുന്നു എന്ന പ്രത്യേകത മത്സരത്തിനുണ്ടായിരുന്നു.

ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ഡോർട്മുണ്ടിനെ പരാജയപ്പെടുത്തിയപ്പോൾ വിജയം ഗോൾ നേടിയത് ഹാലാൻഡ് തന്നേയായിരുന്നു. ഹാലാൻഡിന്റെ തകർപ്പൻ അക്രോബാറ്റിക് ഗോൾ മുൻ ഡച്ച് ഇതിഹാസം ജോഹാൻ ക്രൈഫിനെ ഓർമ്മിപ്പിച്ചതായി മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗാർഡിയോള പറഞ്ഞു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം സിറ്റിയെ ഞെട്ടിച്ചികൊണ്ട് ഡോർട്മുണ്ട് ബില്ലിങ്ങാമിലൂടെ ലീഡ് നേടി.80ആം മിനുട്ടിൽ ഡിഫൻഡർ സ്റ്റോൺസിന്റെ ഒരു അത്ഭുത സ്ട്രൈക്ക് സിറ്റിക്ക് സമനില നൽകി.

പിന്നെ വിജയ ഗോളിനായുള്ള ശ്രമം ഹാലണ്ടിന്റെ തകർപ്പൻ ഗോളിലാണ് അവസാനിച്ചത്. മത്സരത്തിന്റെ 84 ആം മിനുട്ടിൽ ഇടതു വശത്തു നിന്നും ജോവോ കാൻസെലോയുടെ ക്രോസ് രു അക്രൊബാറ്റിക്ക് എഫേർടിലൂടെ ഹാളണ്ട് ഡോർട്മുണ്ട് വലയിലെത്തിച്ചു വിജയം നേടിക്കൊടുത്തു.മനോഹരമായ ആ ഗോൾ തന്റെ മുൻ ക്ലബിനോടുള്ള ബഹുമാനം കാരണം ഹാളണ്ട് ആഘോഷിച്ചില്ല.ഹാളണ്ടിന്റെ ഈ സീസണിലെ സിറ്റി ജേഴ്സിയിലെ പതിമൂന്നാം ഗോളാണ് ഇത്. ആകെ ഒമ്പത് മത്സരങ്ങളിൽ നിന്നാണ് ഈ ഗോളുകൾ.

“എന്തൊരു ഗോളാണിത്,വളരെക്കാലം മുമ്പ് ബാഴ്‌സലോണയിൽ യോഹാൻ ക്രൈഫ് അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ സമാനമായ ഒരു സ്‌കോർ നേടിയത് ഞാൻ ഓർക്കുന്നു. ജോഹാൻ ക്രൈഫിനെ എർലിംഗ് അനുകരിച്ചത് സന്തോഷകരമാണ്,” മുൻ ബാഴ്‌സ കളിക്കാരനും പരിശീലകനുമായ ഗ്വാർഡിയോള മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Rate this post