മാജിക്കൽ മെസ്സി,വീണ്ടും ഒരു അതുജ്ജ്വല പ്രകടനം!

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഒരു വമ്പൻ വിജയമാണ് പിഎസ്ജി സ്വന്തമാക്കിയത്. രണ്ടിനെതിരെ 7 ഗോളുകൾക്കാണ് പിഎസ്ജി മക്കാബി ഹൈഫയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തിയാണ് ഈ വിജയം പിഎസ്ജി സ്വന്തമാക്കിയിട്ടുള്ളത്.

ഒരിക്കൽക്കൂടി ലയണൽ മെസ്സി തന്റെ മാന്ത്രിക പ്രകടനം പുറത്തെടുത്ത മത്സരം കൂടിയായിരുന്നു ഇന്നലെത്തേത്. രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളുമായി നാല് ഗോളുകളിലാണ് ലയണൽ മെസ്സി തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ളത്. ഇതിന് സമാനമായ പ്രകടനം കാഴ്ചവെച്ച കിലിയൻ എംബപ്പേയും മത്സരത്തിൽ തിളങ്ങി നിന്നു.

19ആം മിനുട്ടിൽ ലയണൽ മെസ്സിയാണ് പിഎസ്ജിയുടെ ആദ്യ ഗോൾ നേടിയത്. അസിസ്റ്റ് നൽകിയത് എംബപ്പേയായിരുന്നു.35ആം മിനുട്ടിൽ നെയ്മർ ജൂനിയർ ഒരു ഗോൾ കണ്ടെത്തിയപ്പോൾ ലയണൽ മെസ്സിയായിരുന്നു അസിസ്റ്റ് നൽകിയത്. വൈകാതെ 44ആം മിനുട്ടിൽ എംബപ്പേയുടെ അസിസ്റ്റിൽ നിന്ന് തന്നെ മെസ്സി രണ്ടാം ഗോൾ നേടി.

മത്സരത്തിന്റെ അവസാനത്തിൽ സോളർ പിഎസ്ജിക്ക് വേണ്ടി ഗോൾ നേടിയപ്പോൾ അവിടെയും അസിസ്റ്റ് നൽകാൻ മെസ്സി ഉണ്ടായിരുന്നു. അങ്ങനെ മത്സരത്തിൽ നിറഞ്ഞു കളിക്കുന്ന ഒരു മെസ്സിയെയാണ് കാണാൻ കഴിഞ്ഞിട്ടുള്ളത്. ലയണൽ മെസ്സിയുടെ പ്രകടനത്തിന്റെ കണക്കുകൾ സോഫ സ്കോർ പുറത്തു വിട്ടിട്ടുണ്ട്. അതിങ്ങനെയാണ്.68 touches, 2 goals, 5 shots/2 on target,2 assists, 2 big chances created, 4 key passes, 44/54 accurate passes, 9.8 Sofascore rating ഇതാണ് കണക്കുകൾ.

തീർച്ചയായും ലയണൽ മെസ്സി ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്. ഗോളുകളുടെ കാര്യത്തിലും അസിസ്റ്റുകളുടെ കാര്യത്തിലും രണ്ടക്കം തികക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. മെസ്സിയുടെ ഈ മികവ് അർജന്റീനക്കാണ് വലിയ പ്രതീക്ഷകൾ നൽകുന്നത്.

Rate this post