ഈ സീസണിൽ ബാഴ്സലോണ വിട്ട് ഫ്രീ ട്രാൻസ്ഫറിൽ ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജി യിൽ ചേരുമ്പോൾ മിക്ക ആളുകളും പ്രതീക്ഷിക്കുന്നത് പോലെ ലയണൽ മെസ്സിക്ക് ക്ലബ്ബിൽ വലിയ സ്വാധീനം ചെലുത്താനായില്ല. തന്റെ പതിവ് സ്കോറിങ് താരത്തിന് നഷ്ടപെട്ട എന്ന് തോന്നിപ്പോവുകയും ചെയ്തു. പലപ്പോഴും പാരീസ് ജേഴ്സിയിൽ മെസ്സി കളിക്കളത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും ഗോൾ മാത്രം അകന്നു നിന്നു.
എന്നാൽ കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ കണക്കുകൾ പരിശോധിച്ചു നോക്കുകയാണെങ്കിൽ താരം പതിയെ ഫോമിലേക്ക് തിരിച്ചെത്തുന്ന കാഴച കാണാൻ സാധിക്കും. റെന്നീസിനെതിരെ ഇന്നലെ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിലും മികച്ച പ്രകടനമാണ് മെസ്സി കാഴ്ചവെച്ചത്.സമനിലയിലേക്ക് പോയേക്കാം എന്ന് തോന്നിച്ച മത്സരത്തിൽ മെസ്സിയുടെ പാസിൽ നിന്നാണ് എംബപ്പേ പാരീസിന്റെ വിജയ ഗോൾ നേടിയത്. ഗോളുകൾ ഒന്നും നേടാനായില്ലെങ്കിലും മത്സരത്തിലെ ശ്രദ്ധേയമായ പ്രകടനമാണ് 34 കാരൻ പുറത്തെടുത്തത്. ഈ സീസണായിൽ 14 ലീഗ് മത്സരങ്ങളിൽ മെസ്സിക്ക് രണ്ടു ഗോളുകൾ മാത്രമാണ് നേടാൻ സാധിച്ചതെങ്കിലും 7 നിർണായക അസിസ്റ്റുകൾ സ്വന്തം പേരിൽ കുറിക്കാൻ താരത്തിനായി.
LIONEL MESSI ASSISTS KYLIAN MBAPPE FOR THE WINNER 🔥🔥🔥🔥🔥pic.twitter.com/HbSgmEvWY5
— TM (@TotalLeoMessi) February 11, 2022
ഇന്നലെ മുന്നേറ്റനിരയുടെ മധ്യത്തിൽ കളിച്ച താരം 93 ശതമാനം കൃത്യതയോടെ പാസുകൾ പൂർത്തിയാക്കുകയും നാലു കീ പാസുകൾ നൽകുകയും ചെയ്തു. മത്സരത്തിൽ എട്ട് ഡ്രിബിൾ ശ്രമം നടത്തിയതിൽ നാലെണ്ണത്തിൽ വിജയിക്കാനും മെസിക്കായി. ഗോളുകളുടെ കണക്കെടുക്കുമ്പോൾ നിര്ഭാഗ്യവാനായ താരം കൂടിയാണ് മെസ്സി.ഈ സീസണിൽ യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിലെ മറ്റേതൊരു കളിക്കാരനെക്കാളും കൂടുതൽ പോസ്റ്റിൽ തട്ടി മടങ്ങിയ ഷോട്ടുകൾ മെസിയുടേതായിരുന്നു. ഒരു പിഎസ്ജി കളിക്കാരനായതിന് ശേഷം അദ്ദേഹം ഗോളിന് മുന്നിൽ എത്ര നിർഭാഗ്യവാനാണെന്ന് ഇത് നമുക്ക് കാണിച്ചു തരുന്നു. കണക്കുകളിൽ ബ്രെന്റ്ഫോർഡിന്റെ ബ്രയാൻ എംബെംബോ പോസ്റ്റിൽ ഷോട്ട് തട്ടിയ കണക്കിൽ മെസ്സിക്കൊപ്പം നിൽക്കുന്നുണ്ട്.
ഈ സീസണിലെ ലയണൽ മെസ്സിയുടെ ആറോളം ഗോൾ ശ്രമങ്ങൾ പോസ്റ്റിൽ തട്ടി പോയിട്ടുണ്ട്.അവസാന മത്സരത്തിൽ ലില്ലെയ്ക്കെതിരെ PSG 5-1 ജയം രേഖപ്പെടുത്തിയ മത്സരത്തിലും മെസ്സിയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. മത്സരത്തിൽ ലയണൽ മെസ്സി ഒരു ഗോൾ നേടുകയും ഒരു അസിസ്റ്റ് നേടുകയും ചെയ്തിരുന്നു. ഗോൾ പോസ്റ്റ് വില്ലനായിരുന്നെങ്കിൽ പാരീസ് ജേഴ്സിയിൽ മെസ്സിയുടെ ഗോൾ കണക്കുകൾ ഇരട്ട അക്കം കടന്നേനെ. മുന്നേറ്റനിരയിൽ മധ്യത്തിൽ കളിച്ച മെസ്സി എംബപ്പേക്കൊപ്പം മികച്ച ഒത്തിണക്കം പുറത്തെടുക്കുകയും ചെയ്തിരുന്നു.
ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ റയൽ മാഡ്രിഡിനെ നേരിടുന്ന പാരിസിന് മെസ്സിയുടെ മികച്ച ഫോം കൂടുതൽ ആത്മവിശ്വാസം നല്കുന്നുണ്ട്. ലീഗ് 1 നെ അപേക്ഷിച്ച് ചാമ്പ്യൻസ് ലീഗിൽ മെസ്സി കൂടുതൽ ഗോളുകൾ നേടിയിട്ടുണ്ട് . അഞ്ച് ഗോളുകൾ നേടി, ലീഗിൽ ആറ് അസിസ്റ്റുകളും അദ്ദേഹം ചാമ്പ്യൻസ് ലീഗിൽ നേടിയിട്ടുണ്ട്. മെസിയുടെ തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ എന്ന വിശ്വാസത്തിലാണ് പിഎസ്ജി.