ബ്രസീലിനെതിരെയുള്ള ഫൈനലിൽ മെസ്സിക്ക് പരിക്കേറ്റു, വകവെച്ചില്ല: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്‌കലോനിയും അഗ്വേറോയും

ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് തന്റെ കരിയറിൽ ഏറ്റവും കൂടുതൽ ആവശ്യമുണ്ടായിരുന്നത് അർജന്റീനക്കൊപ്പം ഒരു കിരീടമായിരുന്നു. രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും ഒരു വേൾഡ് കപ്പ് കിരീടവും തൊട്ടടുത്ത് വെച്ച് മെസ്സിക്ക് നഷ്ടമായിരുന്നു.അത് മെസ്സിയിൽ ഏൽപ്പിച്ച ആഘാതം വളരെ വലുതായിരുന്നു.

പക്ഷേ മെസ്സി തന്റെ പരിശ്രമങ്ങൾ അവസാനിപ്പിച്ചില്ല. ഒടുവിൽ കഴിഞ്ഞ വർഷം മെസ്സി ബ്രസീലിനെ പരാജയപ്പെടുത്തിക്കൊണ്ട് കോപ്പ അമേരിക്ക കിരീടം നേടി. ഒരു വലിയ സ്വപ്നസാക്ഷാത്കാരമാണ് ലയണൽ മെസ്സി പൂർത്തിയാക്കിയിരുന്നത്.പക്ഷേ മെസ്സി സർവ്വതും ത്യജിച്ചു കൊണ്ടായിരുന്നു ആ കിരീടത്തിലേക്ക് എത്തപ്പെട്ടത്. മാരക്കാനയിൽ വെച്ച് നടന്ന കലാശ പോരാട്ടത്തിനിടെ ലയണൽ മെസ്സിക്ക് പരിക്കേറ്റിരുന്നു. ആദ്യ പകുതിക്ക് വിസിൽ മുഴങ്ങിയപ്പോൾ ലയണൽ മെസ്സി ഡ്രസ്സിംഗ് റൂമിലേക്ക് എത്തിയില്ല.

മറിച്ച് ലയണൽ മെസ്സി പോയിരുന്നത് മെഡിക്കൽ റൂമിലേക്കായിരുന്നു. എന്നിട്ട് അദ്ദേഹം അവിടെ ചികിത്സ തേടി. മത്സരത്തിന്റെ ഇടവേള സമയത്ത് ഡ്രസിങ് റൂമിൽ ക്യാപ്റ്റന്റെ അഭാവം അനുഭവപ്പെട്ടു. പരിശീലകനായ സ്‌കലോനിയും മെസ്സിയെ അന്വേഷിച്ചു. മെഡിക്കൽ റൂമിൽ നിന്നും തിരിച്ചു വന്ന മെസ്സി തന്റെ പരിക്കിനെ പറ്റി അപ്പോൾ ഒന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല. താരത്തിന്റെ പരിക്ക് ഏത് രൂപത്തിലുള്ളതായിരുന്നു എന്ന് പോലും സ്‌കലോനിക്ക് അപ്പോൾ അറിയില്ലായിരുന്നു.

മെസ്സി ആകെ ആഗ്രഹിച്ചിരുന്നത് ആ ഫൈനൽ വിജയിച്ചു കൊണ്ട് കിരീടം എന്നുള്ളതായിരുന്നു. അങ്ങനെ ലയണൽ മെസ്സി ആ പരിക്ക് വകവെക്കാതെയാണ് ഫൈനലിന്റെ രണ്ടാം പകുതിയിൽ കളിച്ചിരുന്നത്. ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത് അർജന്റീനയുടെ പരിശീലകനായ സ്‌കലോനിയും മെസ്സിയുടെ സഹതാരമായ സെർജിയോ അഗ്വേറോയുമായിരുന്നു.

എന്തൊക്കെ വില കൊടുത്താലും ലയണൽ മെസ്സി അവസാനം ആ കിരീടം നേടുക തന്നെ ചെയ്തു. ആ കിരീടം നേടിയതിനുശേഷം പിന്നീട് ലാ ബോംബനേരയിൽ വെച്ച് അർജന്റീന ആരാധകർ നൽകിയ വരവേൽപ്പ് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്തതാണ് എന്നായിരുന്നു ലയണൽ മെസ്സി പറഞ്ഞിരുന്നത്

Rate this post