❝അർജന്റീന ജേഴ്സിയിൽ വെംബ്ലിയിൽ ഇറ്റലിക്കെതിരെ ലയണൽ മെസ്സി ഒരുക്കിയ പ്ലേമേക്കിംഗ് മാസ്റ്റർ ക്ലാസ് ❞| Lionel Messi

28 വർഷം നീണ്ടു നിന്ന അർജന്റീനയുടെ കിരീട വരൾച്ച അവസാനിക്കുന്നത് 2021 ൽ അവർ കോപ്പ അമേരിക്ക നേടിയതിനു ശേഷമാണ്. കോപ്പ കിരീടം നേടികൊടുത്ത് 12 മാസത്തിനുള്ളിൽ അർജന്റീനയെ അവരുടെ രണ്ടാമത്തെ അന്താരാഷ്ട്ര ട്രോഫി കിരീടത്തിലേക്ക് നയിച്ചിരിക്കുകയാണ് ലയണൽ മെസ്സി.

കഴിഞ്ഞ വര്ഷം സൂപ്പർസ്റ്റാർ പ്ലേമേക്കർ തന്റെ രാജ്യം കോപ്പ അമേരിക്ക കിരീടം നേടിയപ്പോൾ നിർണായക പങ്കാണ് വഹിച്ചത്. യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിക്കെതിരെ വെംബ്ലിയിലെ കിരീട നേട്ടത്തോടെ കോപക്ക് കൂട്ടായി ഫൈനൽസിമ കിരീടവും എത്തിയിരിക്കുകയാണ്. ലയണൽ മെസ്സിയുടെ ഒന്നര പതിറ്റാണ്ടു നീണ്ട് നിൽക്കുന്ന അര്ജന്റീന കരിയറിലെ രണ്ടാമത്തെ മാത്രം കിരീടം ആണിത്. ലയണൽ മെസ്സിയുടെ കരിയറിൽ 40 ആം കിരീടമായിരുന്നു ഇത്.

കരിയറിന്റെ തുടക്കം മുതൽ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിക്ക് നേരെ ഉയർന്നിട്ടുള്ള ഏറ്റവും വലിയ വിമർശനമായിരുന്നു ദേശീയ ടീമിന്റെ ജേഴ്സിയിൽ തിളങ്ങില്ല എന്നും ക്ലബ്ബിന്റെ ജേഴ്സിയിൽ മാത്രമാണ് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക എന്നതും. 2014 ൽ അർജന്റീനയെ ലോകകപ്പ് ഫൈനലിലും 2015 ,2016 വർഷങ്ങളിൽ കോപ്പ അമേരിക്ക ഫൈനലിൽ എത്തിച്ചെങ്കിലും ആ പേര് പോയില്ല.എന്നാൽ കഴിഞ്ഞ വര്ഷം കോപ്പ അമേരിക്ക കിരീടം നേടിയതോടെയാണ് അതിനൊരു മാറ്റം വന്നത്. ദേശീയ ടീമിന് വേണ്ടി എത്ര വിയർപ്പൊഴുക്കിയാലും ക്ലബ് പ്രോഡക്റ്റ് എന്ന പേര് മെസ്സിയിൽ അടിച്ചേൽപ്പിക്കുന്നത് കാണാൻ സാധിച്ചു. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി അര്ജന്റീന ജേഴ്സിയിൽ ഇതുവരെ കാണാത്ത ഒരു മെസ്സിയെ ആരാധകർക്ക് കാണാൻ കഴിഞ്ഞു. ഇപ്പോഴിതാ ഇറ്റലിയെ കീഴടക്കി ഫൈനൽസിമ കൂടി നേടിയതോടെ ആ വിമർശനങ്ങളുടെ മുനയൊടിഞ്ഞിരിക്കുകയാണ്.

അസൂറിക്കെതിരെ മൂന്ന് ഗോളിന് സുഖകരമായ വിജയം നേടിയപ്പോൾ പതിവുപോലെ ലയണൽ സ്‌കലോനിയുടെ ടീമിലെ പ്രധാന വ്യക്തി മെസ്സിയായിരുന്നുക്ലബ് ഫുട്ബോളിലെ തന്റെ ഏറ്റവും മോശം സമയത്തിലൂടെയാണ് മെസ്സി കടന്നു പോകുനന്തെങ്കിലും അര്ജന്റീന ജേഴ്സിയിൽ പുതിയൊരു മെസ്സിയെയാണ് ഇന്നലെ കാണാനായത് .അവസരങ്ങൾ ഒരുക്കിയും കളി മെനഞ്ഞും നിയന്ത്രിച്ചും ഗോളടിച്ചും മഹത്തായ വെബ്ലി നിറഞ്ഞു കളിച്ച മെസ്സി വിജയത്തിൽ നിര്ണായകമാവുകയും ചെയ്തു.

28 ആം മിനുട്ടിൽ സ്‌ട്രൈക്കർ ലാറ്റൂരോ മാർട്ടിനെസിന്‌ കൊടുത്ത അസിസ്റ്റ് മെസ്സിയെ വർഷങ്ങൾ പിന്നോട്ട് കൊണ്ട് പോയി.മെസ്സിയുടെ ക്ലബ് സഹതാരം ജിയാൻലൂയിജി ഡോണാരുമ്മയെ മറികടന്ന് മാർട്ടിനെസ് അനുയോജ്യമായ മികച്ച ഫിനിഷിംഗ് നൽകി.എതിർ ഡിഫെൻഡർമാരെ വെട്ടിച്ചു മുന്നേറി കൊടുത്ത പാസിൽ വിന്റേജ് ലയണൽ മെസ്സിയെ ആ അസ്സിസ്റ്റിൽ കാണാൻ സാധിച്ചു.

മത്സരത്തിൽ സോളോ റണ്ണുകളിലൂടെയും , അതിവേഗത്തിൽ ഡ്രിബിൾ ചെയ്തു മുന്നേറി ബോക്സിനു പുറത്ത് നിന്നും ഷോട്ടുകൾ ഉതിർക്കുന്ന മെസ്സിയെ കാണാൻ സാധിച്ചു. ആദ്യ ഗോൾ ഒരുക്കാനുള്ള ശ്രമത്തിൽ മെസ്സി പുറത്തെടുത്ത ഉജ്ജ്വലമായ ടേണിനും ഡ്രൈവിനു മുന്നിൽ ഇറ്റാലിയൻ ഡിഫെൻഡർമാർ കാൽ തട്ടി വീഴുന്ന കാഴച അര്ജന്റീന താരത്തിന്റെ പഴയ ബാഴ്സലോണ കാലഘട്ടത്തിലേക്ക് ആരാധകരെ കൂട്ടികൊണ്ടുപോയി. രണ്ടാം പകുതിയിൽ മെസ്സിയുടെ ഗോളെന്നറച്ച ഷോട്ടുകൾ പിഎസ്ജി സഹ താരം ഡോന്നരുമാ രക്ഷപെടുത്തി.