❝ഏത് യൂറോപ്യൻ ടീമുകളെയും നേരിടാൻ ഞങ്ങൾ തയ്യാറാണ് , ഇപ്പോൾ അതിനുള്ള അവസരം വന്നിരിക്കുകയാണ് ❞| Lionel Messi

മെസ്സിയുടെ പിഎസ്ജി സഹതാരം കൈലിയൻ എംബാപ്പെ അടുത്തിടെ ലോകകപ്പിന് യോഗ്യത നേടുന്നത് യൂറോപ്പിനേക്കാൾ തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ള രാജ്യങ്ങൾക്ക് വളരെ എളുപ്പമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് ലയണൽ മെസ്സി.

ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങൾ കളിച്ചാൽ മാത്രമേ അതെത്രത്തോളം ദുഷ്‌കരമാണെന്ന് മനസിലാവൂവെന്നാണ് മെസി പ്രതികരിച്ചത്. ഏതൊരു യൂറോപ്യന്‍ രാജ്യത്തേയും നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്നും ഇപ്പോള്‍ അതിനുള്ള അവസരമാണ് വന്നിരിക്കുന്നതെന്നും മെസി പറഞ്ഞു.”എംബാപ്പെ എന്താണ് പറഞ്ഞതെന്നോ എങ്ങിനെ പറഞ്ഞുവെന്നോ എനിക്കറിയില്ല. എന്നാൽ ഞങ്ങൾ ലോകകപ്പ് യോഗ്യത മത്സരങ്ങൾ കഴിഞ്ഞു വന്നതിനു ശേഷം സ്പെയിനിൽ ഉള്ളവരോട് പലപ്പോഴും അതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ചും അവിടെ കളിച്ചാൽ ലോകകപ്പിന് യോഗ്യത നേടാനുള്ള പ്രശ്‌നത്തെ കുറിച്ചു മനസിലാകുമെന്നും പറഞ്ഞിട്ടുണ്ട്” മെസ്സി പറഞ്ഞു.

സമുദ്ര നിരപ്പില്‍ നിന്ന് ഏറെ ഉയരത്തിലുള്ള കൊളംബിയ, അവിടുത്തെ ചൂട്, വെനസ്വേല…വ്യത്യസ്തമായ സാഹചര്യങ്ങളാണ് ഈ രാജ്യങ്ങളിലെല്ലാമുള്ളത്. അതോടൊപ്പം തന്നെ അവരെല്ലാം മികച്ച ടീമുകളുമാണ്. മികച്ച കളിക്കാരും ഫുട്‌ബോളുമാണ് അവിടെയുള്ളത്. ഏത് യൂറോപ്യന്‍ രാജ്യത്തേയും നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്, ഇപ്പോൾ അതിനുള്ള ഒരു അവസരം വന്നെന്നും ഞാൻ കരുതുന്നു മെസി പറഞ്ഞു.

എംബാപ്പയുടെ അഭിപ്രായത്തിനെതിരെ അര്ജന്റീന താരങ്ങളായ ലാറ്റൂരോ മാർട്ടിനെസും , ഗോൾ കീപ്പർ എമിലിയാണോ മാർട്ടിനെസും ബ്രസീലിയൻ താരം ഫാബിഞ്ഞോയും രംഗത്ത് വന്നിരുന്നു.നാളെ രാത്രി നടക്കാനിരിക്കുന്ന ഫൈനലിസമ പോരാട്ടത്തിൽ യൂറോ കപ്പ് നേടിയ ഇറ്റലിയെ നേരിടാൻ ഒരുങ്ങുകയാണ് അർജന്റീന.യൂറോപ്യന്‍-ലാറ്റിനമേരിക്കന്‍ ശക്തി ഏറ്റുമുട്ടുമ്പോള്‍ ആര് ജയിച്ച് കയറും എന്ന് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ലോകകപ്പിന് മുന്‍പ് യൂറോപ്യന്‍ ടീമിനെതിരെ കളത്തിലിറങ്ങുന്നത് അര്‍ജന്റീനക്ക് ഗുണം ചെയ്യും.

Rate this post