33 വ്യത്യസ്ത എതിരാളികൾക്കെതിരെ 91 ഗോളുകൾ നേടി ലയണൽ മെസ്സി |Lionel Messi |Argentina

അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി തന്റെ കരിയറിലെ അഞ്ചാം ലോകകപ്പ് ടൂർണമെന്റ് കളിക്കാനൊരുങ്ങുന്നു. 2005ലാണ് മെസ്സി അർജന്റീന ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം എല്ലാ ലോകകപ്പുകളിലും മെസ്സി അർജന്റീന ടീമിന്റെ ഭാഗമായിരുന്നു. ഇതുവരെ അർജന്റീനയ്ക്ക് വേണ്ടി 165 മത്സരങ്ങൾ കളിച്ച ലയണൽ മെസ്സി 91 ഗോളുകൾ നേടിയിട്ടുണ്ട്. അർജന്റീന ദേശീയ ടീമിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം കൂടിയാണ് മെസ്സി.

ലോകകപ്പിന് മുന്നോടിയായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെതിരെ അടുത്തിടെ നടന്ന സൗഹൃദ മത്സരത്തിലാണ് മെസ്സി ഗോൾ നേടിയത്. മെസ്സി തന്റെ കരിയറിൽ ആദ്യമായി യുണൈറ്റഡ് അറബ് എമിറേറ്റ്സിനെതിരെ ഗോളടിച്ചു. ഇതോടെ അന്താരാഷ്ട്ര തലത്തിൽ മെസ്സി ഗോൾ നേടുന്ന മുപ്പത്തിമൂന്നാമത്തെ രാജ്യമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് മാറി. ലയണൽ മെസ്സി 33 വ്യത്യസ്ത എതിരാളികൾക്കെതിരെ അർജന്റീനയ്ക്കായി 91 അന്താരാഷ്ട്ര ഗോളുകൾ നേടിയിട്ടുണ്ട്.

സൗത്ത് അമേരിക്കൻ ടീമായ ബൊളീവിയക്കെതിരെയാണ് ലയണൽ മെസ്സി തന്റെ അന്താരാഷ്ട്ര കരിയറിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത്. ബൊളീവിയക്കെതിരെ 8 ഗോളുകളാണ് മെസ്സി നേടിയത്. ദക്ഷിണ അമേരിക്കൻ ടീമുകളായ ഉറുഗ്വേയും ഇക്വഡോറും ഈ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഉറുഗ്വേയ്ക്കും ഇക്വഡോറിനും എതിരെ 6 ഗോളുകൾ വീതമാണ് മെസ്സി നേടിയത്. ബ്രസീൽ, ചിലി, പരാഗ്വേ, എസ്തോണിയ, വെനസ്വേല എന്നിവർക്കെതിരെ 5 ഗോളുകൾ വീതമാണ് ലയണൽ മെസ്സി നേടിയത്.

സ്വിറ്റ്സർലൻഡ്, ഗ്വാട്ടിമാല, പനാമ, ഹെയ്തി, നൈജീരിയ, മെക്സിക്കോ, കൊളംബിയ എന്നിവർക്കെതിരെ ലയണൽ മെസ്സി മൂന്ന് ഗോളുകൾ വീതം നേടിയിട്ടുണ്ട്. ജമൈക്ക, ഹോണ്ടുറാസ്, അൾജീരിയ, ക്രൊയേഷ്യ, ഹോങ്കോംഗ്, സ്പെയിൻ, നിക്കരാഗ്വ എന്നിവർക്കെതിരെ ലയണൽ മെസ്സി രണ്ട് ഗോളുകൾ വീതം നേടിയിട്ടുണ്ട്. സെർബിയ, പെറു, ഫ്രാൻസ്, പോർച്ചുഗൽ, അൽബേനിയ, ജർമ്മനി, സ്ലോവേനിയ, ബോസ്നിയ, ഇറാൻ, യു.എസ്.എ, യുഎഇ ടീമുകൾക്കെതിരെ ലയണൽ മെസ്സി ഓരോ ഗോൾ വീതം നേടിയിട്ടുണ്ട്.

Rate this post