ഖത്തർ ലോകകപ്പ് നേടിയതിന് ശേഷം ലയണൽ മെസ്സി അര്ജന്റീന ടീമിൽ നിന്നും വിരമിക്കണമായിരുന്നു |Lionel Messi

കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ അന്താരാഷ്ട്ര കിരീടം നേടാത്തതിന് ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ട കളിക്കാരിൽ ഒരാളാണ് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി.എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ മൂന്ന് കിരീടങ്ങൾ നേടി ലിയോ മെസ്സി തന്റെ വിമർശകരുടെ വായടപ്പിച്ചു. 2021 കോപ്പ അമേരിക്ക, 2022 ഫൈനൽസിമ, 2023 ഫിഫ വേൾഡ് കപ്പ് എന്നിങ്ങനെ അർജന്റീനയ്‌ക്കൊപ്പം സാധ്യമായ എല്ലാ കിരീടങ്ങളും മെസ്സി നേടി.

എന്നാൽ, ഇപ്പോൾ അർജന്റീന ദേശീയ ടീമിൽ മെസ്സിയുടെ ഭാവിയെക്കുറിച്ച് ജർമ്മൻ ഫുട്ബോൾ ഇതിഹാസം ബെർൻഡ് ഷൂസ്റ്റർ തന്റെ അഭിപ്രായം പ്രകടിപ്പിച്ചു. ഫിഫ ലോകകപ്പ് നേടിയതിന് ശേഷം ലയണൽ മെസ്സി അർജന്റീന ദേശീയ ടീമിൽ നിന്ന് വിരമിക്കണമായിരുന്നുവെന്ന് ബെർൻഡ് ഷസ്റ്റർ വിശ്വസിക്കുന്നു. ബെർൻഡ് ഷസ്റ്റർ മുമ്പ് റയൽ മാഡ്രിഡ്, എഫ്‌സി ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവയ്ക്കായി കളിച്ചിട്ടുണ്ട്.

“മെസ്സി എങ്ങനെ ചിന്തിക്കുന്നുവെന്ന് എനിക്കറിയില്ല, പക്ഷേ ലോകകപ്പ് നേടിയതിന് ശേഷം അദ്ദേഹം വിരമിക്കേണ്ടതുണ്ട്. ഞാൻ ആണെങ്കിൽ ഈ കപ്പിനെ അവസാനത്തെ വിജയമാക്കി മാറ്റുകയും പിന്നീട് അന്താരാഷ്ട്ര തലത്തിലെങ്കിലും വിരമിക്കുകയും ചെയ്യും, ”ബെർൻഡ് ഷസ്റ്റർ സൂപ്പർ ഡിപോർട്ടീവോ റേഡിയോയിലൂടെ പറഞ്ഞു.

ഖത്തർ ലോകകപ്പ് തന്റെ കരിയറിലെ അവസാന ലോകകപ്പാണെന്ന് ലയണൽ മെസ്സി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ അടുത്ത ലോകകപ്പിൽ കളിക്കാനുള്ള സമ്മർദ്ദത്തിലാണ് മെസ്സി. എന്നാൽ ആ സമയത്തെ സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനമെടുക്കുമെന്ന് മെസ്സി പറഞ്ഞിട്ടുണ്ട്. എന്തായാലും മെസ്സി അർജന്റീന ടീമിൽ നിന്ന് വിരമിക്കില്ലെന്ന് വ്യക്തം.

Rate this post