മെസ്സിയുടെ ബാഴ്സ ഗോളിനെ അനുസ്മരിപ്പിക്കും വിധം മാറ്റിയോയുടെ തകർപ്പൻ ഗോൾ, വീഡിയോ വൈറൽ | Lionel Messi

എട്ടുതവണ ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരവും എട്ട് തവണ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് നൽകപ്പെടുന്ന ബാലൻ ഡി ഓർ പുരസ്കാരവും സ്വന്തമാക്കിയ അർജന്റീന ദേശീയ ടീം നായകനായ ലിയോ മെസ്സി ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായാണ് അറിയപ്പെടുന്നത്. ഫിഫ വേൾഡ് കപ്പ് കിരീടം കൂടി നേടിയ ലിയോ മെസ്സി ഏറ്റവും മികച്ച താരമാണെന്നാണ് ആരാധകരുടെ പക്ഷം.

എന്തായാലും സൂപ്പർതാരമായി ലിയോ മെസ്സി തന്റെ അതുല്യമായ ഫുട്ബോൾ കരിയറിന്റെ അവസാന കാലഘട്ടങ്ങളിലൂടെയാണ് കളിക്കുന്നത്. അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർമിയാമിക്കൊപ്പം നിലവിൽ പ്രീ സീസൺ മത്സരങ്ങളിൽ ഏർപ്പെട്ട ലിയോ മെസ്സി ഇന്ന് ജാപ്പനീസ് ക്ലബ്ബായ വിസൽ കോബോക്കെതിരെ മിയാമിയുടെ അവസാന പ്രീ സീസൺ മത്സരത്തിനു വേണ്ടി ഒരുങ്ങുകയാണ്. ഇന്നത്തെ പ്രീ സീസൺ മത്സത്തിനുശേഷം അമേരിക്കയിലേക്ക് മടങ്ങുന്ന മെസ്സിയും സംഘവും എം എൽ എസ് ലീഗ് മത്സരങ്ങളാണ് നേരിടുക.

അതേസമയം ലിയോ മെസ്സിയുടെ മക്കളായ തിയാഗോ മെസ്സിയും മാറ്റിയോ മെസ്സിയും ലിയോ മെസ്സിയുടെ മിയാമിയിലേക്കുള്ള കൂടുമാറ്റത്തിന് പിന്നാലെ ഇന്റർമിയാമിയുടെ അക്കാദമി ടീമിൽ ചേർന്നിരുന്നു. ലിയോ മെസ്സിയുടെ മകനായ തിയാഗോ മെസി നടത്തുന്ന മാസ്മരിക പ്രകടനങ്ങളും ഗോളുകളും നമ്മൾ കണ്ടതാണ്. ലിയോ മെസ്സിയെ പോലെ തന്നെ എതിർതാരങ്ങളെ വകഞ്ഞുമാറ്റി ഗോൾ സ്കോർ ചെയുന്ന മാറ്റിയോ മെസ്സിയാണ് നിലവിലെ താരം.

ഇന്റർമിയാമി അക്കാദമി ടീമിനു വേണ്ടി കളിക്കുന്ന താരം എതിർതാരത്തിനെ വകഞ്ഞുമാറ്റി എതിർ പോസ്റ്റിലേക്ക് ഗോളടിക്കുന്ന വീഡിയോയാണ് നിലവിൽ സോഷ്യൽ മീഡിയയിൽ വൈറൽ. ലിയോ മെസ്സി ബാഴ്സലോണക്ക് വേണ്ടി നേടിയ ഗോളിനെ അനുസ്മരിപ്പിക്കും വിധമാണ് മെസ്സിയുടെ രണ്ടാമത്തെ മകനായ മാതിയോ മെസ്സി ഇന്റർമിയാമി അക്കാദമി ടീമിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.

Rate this post