ആഫ്രിക്കന്‍ നാഷൻസ് കപ്പ് ഫൈനലിൽ നൈജീരിയയുടെ എതിരാളികൾ ഐവറി കോസ്റ്റ് | AFCON 2024

ആഫ്രിക്കൻ നേഷൻസ് കപ്പിൽ ദക്ഷിണാഫ്രിക്കയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ പരാജയപ്പെടുത്തി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് നൈജീരിയ. 4 -2 എന്ന സ്കോറിനായിരുന്നു നൈജീരിയയുടെ വിജയം. സബ്സ്റ്റിറ്റ്യൂട്ട് ഫോർവേഡ് കെലേച്ചി ഇഹിയാനച്ചോയും ഗോൾകീപ്പർ സ്റ്റാൻലി നവാബാലിയും നൈജീരിയയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ കീഴടക്കിയെത്തുന്ന ഐവറി കോസ്റ്റിനെയാണ് മൂന്ന് തവണ ചാമ്പ്യൻമാരായ നൈജീരിയ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നേരിടുക. രണ്ടാം സെമി ഫൈനലില്‍ കോംഗോയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഐവറി കോസ്റ്റ് പരാജയപ്പെടുത്തിയത് . മത്സരത്തിന്‍റെ 65-ാം മിനിറ്റില്‍ സെബാസ്റ്റ്യന്‍ ഹാളറാണ് ഐവറി കോസ്റ്റിനായി വിജയഗോള്‍ നേടിയത്.മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയും കോംഗോയും ഏറ്റുമുട്ടും

ദക്ഷിണാഫ്രിക്കയും നൈജീരിയയും നിശ്ചിത സമയത്ത് ഓരോ ഗോളുകള്‍ നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നൈജീരിയ നാല് പ്രാവശ്യം ലക്ഷ്യം കണ്ടു. മറുവശത്ത് ദക്ഷിണാഫ്രിക്കയ്‌ക്ക് രണ്ട് അവസരങ്ങള്‍ മാത്രമായിരുന്നു ഗോളാക്കി മാറ്റാന്‍ സാധിച്ചത്. മത്സരത്തിന്റെ 67 ആം മിനുട്ടിൽ പെനാൽറ്റിയിൽ നിന്നും ക്യാപ്റ്റൻ വില്യം ട്രൂസ്റ്റ്-എക്കോംഗ് നേടിയ ഗോളിൽ നൈജീരിയ മുന്നിലെത്തി.

90-ാം മിനിറ്റിൽ സ്‌പോട്ട് കിക്കിലൂടെ മൊകൊയ്‌ന സൗത്ത് ആഫ്രിക്കയുടെ സാമ്നയിലെ ഗോൾ നേടിയതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു.ഇഞ്ചുറി ടൈമിൽ ദക്ഷിണാഫ്രിക്കൻ ജയം ഉറപ്പിക്കാനുള്ള മികച്ച അവസരം ഖുലിസോ മുദൗ നഷ്ടപ്പെടുത്തി.നൈജീരിയയുടെ ഗോൾകീപ്പർ സ്റ്റാൻലി നവാബാലി രണ്ട് പെനാൽറ്റി സേവുകൾ നടത്തി വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

Rate this post