ലയണൽ മെസിക്ക് പരിക്കോ ? : സബ്സ്റ്റിറ്റിറ്റൂട്ട് ചെയ്തത് എന്തുകൊണ്ടെന്ന് പിഎസ്ജി പരിശീലകൻ ഗാൽറ്റിയർ വിശദീകരിക്കുന്നു |Lionel Messi

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ ലിസ്ബണിൽ നടന്ന മത്സരത്തിൽ പിഎസ്ജിയെ ബെൻഫിക്ക സമനിലയിൽ തളച്ചിരുന്നു. മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി മിന്നുന്ന ഗോൾ നേടുകയും ചെയ്തു.മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ലയണൽ മെസ്സിക്ക് സാധിച്ചിരുന്നു.പിഎസ്ജിക്ക് ലീഡ് നേടിക്കൊടുത്തത് മെസ്സിയായിരുന്നു. മത്സരത്തിന്റെ 22ആം മിനിറ്റിൽ നെയ്മറുടെ അസിസ്റ്റിൽ നിന്നും മെസ്സി മനോഹരമായ ഒരു ഷോട്ടിലൂടെ ഗോൾ കണ്ടെത്തുകയായിരുന്നു.

എന്നാൽ മത്സരത്തിന്റെ 81 ആം മിനുട്ടിൽ ലയണൽ മെസ്സിയെ പിഎസ്ജി ബോസ് ഗാൽറ്റിയർ പിൻവലിച്ചിരുന്നു.അർജന്റീനാ ഇന്റർനാഷണലിന് പകരം പാബ്ലോ സരബിയയെ കൊണ്ടുവന്നത് എന്തുകൊണ്ടാണെന്ന് മാനേജർ ഗാൽറ്റിയർ ഗെയിമിന് ശേഷം വിശദീകരിച്ചു.ക്ലബ്ബിന്റെ മെഡിക്കൽ സ്റ്റാഫ് മെസ്സിയെ സമീപിക്കുന്നതായിരുന്നു കണ്ടിരുന്നത്. അതുകൊണ്ടുതന്നെ ലയണൽ മെസ്സിക്ക് പരിക്കേറ്റു എന്നുള്ള ഊഹാപോഹങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു.

“തനിക്ക് പകരക്കാരനെ വേണമെന്ന് മെസ്സി ആംഗ്യം കാണിച്ചു, മത്സരത്തിന്റെ അവസാനത്തേക്ക് കടന്നപ്പോൾ മെസ്സിക്ക് ക്ഷീണം തോന്നി.അദ്ദേഹം കളത്തിന് പുറത്തേക്ക് വന്നത് ക്ഷീണം കൊണ്ട് മാത്രമാണ്,പരിക്കൊന്നും അദ്ദേഹത്തിനില്ല. അതുവഴി ഒരു പുതിയ താരത്തെ കളത്തിലേക്ക് ഇറക്കാൻ ഞങ്ങൾക്ക് സാധിച്ചു ‘ പിഎസ്ജി കോച്ച് പറഞ്ഞു.ഏതായാലും മെസ്സിക്ക് പരിക്കില്ല എന്നുള്ളത് ആരാധകർക്ക് ആശ്വാസം പകരുന്ന ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ അടുത്ത മത്സരത്തിലും മെസ്സി പിഎസ്ജി ജേഴ്‌സിയിൽ ഉണ്ടായേക്കും.

ഈ സീസണിൽ പി‌എസ്‌ജിക്ക് വേണ്ടി മികച്ച ഫോമിലാണ് മെസ്സി കളിച്ചു കൊണ്ടിരിക്കുന്നത്.2022-23-ൽ ഇതുവരെയുള്ള പിഎസ്ജിയുടെ എല്ലാ കളികളും മെസ്സി ആരംഭിച്ചു, അതിനാൽ അദ്ദേഹം ക്ഷീണിതനാണെന്ന് കേൾക്കുന്നതിൽ അതിശയിക്കാനില്ല, ഖത്തർ വേൾഡ് കപ്പ് അടുത്തിരിക്കെ സൂപ്പർ താരത്തിന് ആവശ്യത്തിന് വിശ്രമം ആവശ്യമാണ്.

Rate this post