ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചാമ്പ്യൻസ് ലീഗ് ഗോൾ റെക്കോർഡ് മറികടക്കാൻ ലയണൽ മെസ്സി |Lionel Messi

ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ റെക്കോർഡിന് ഒപ്പമെത്താനോ മറികടക്കാനോ ഉള്ള മികച്ച അവസരം ലയണൽ മെസ്സിക്ക് ലഭിക്കും. ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ മത്സരത്തിൽ പാരീസ് സെന്റ് ജെർമെയ്ൻ സൂപ്പർ താരം റൊണാൾഡോയുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.

യൂറോപ്പിലെ മുൻനിര ക്ലബ് പോരാട്ടത്തിലെ റൊണാൾഡോയുടെ മുൻതുക്കമുണ്ട് ,എന്നാൽ ഈ സീസണിൽ അതെല്ലാം മാറി മറിയാനുള്ള സാധ്യതയുണ്ട്.15 വർഷത്തിന് ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കുന്നതിൽ പരാജയപ്പെടുന്നതിന്റെ ഭയാനകമായ സാധ്യതയാണ് റൊണാൾഡോ നേരിടുന്നത്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് യൂറോപ്പ ലീഗിലേക്ക് മാത്രമേ യോഗ്യത നേടാൻ സാധിച്ചുള്ളൂ.ക്ലബ് വിടാനോ മറ്റൊരു ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ക്ലബ്ബിനെ കണ്ടെത്താനോ ഉള്ള റൊണാൾഡോയുടെ ശ്രമങ്ങൾ ഇതുവരെ വിജയിച്ചതുമില്ല.

ഈ സമ്മറിൽ യുണൈറ്റഡ് വിടാനുള്ള റൊണാൾഡോയുടെ ആഗ്രഹം മെസ്സി തന്റെ യൂറോപ്യൻ ഗോൾ സ്‌കോറിംഗ് മികവ് മെച്ചപ്പെടുത്തുമെന്ന ഭയത്തിൽ നിന്നാണ് ജനിച്ചതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.അതേസമയം മെസ്സി പിഎസ്ജിയുമായുള്ള തന്റെ രണ്ടാം സീസണിലേക്ക് മികച്ച രീതിയിലാണ് കടന്നിരിക്കുന്നത്. ഫ്രഞ്ച് ഭീമന്മാർക്കൊപ്പം കന്നി ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള തയ്യാറെടുപ്പിലാണ് മെസ്സി.പുതിയ ഹെഡ് കോച്ച് ക്രിസ്റ്റോഫ് ഗാൽറ്റിയറിന്റെ വലിയ പ്രതീക്ഷകൾ നൽകുന്ന പ്രകടനമാണ് പിഎസ്ജി പുറത്തെടുത്തിട്ടുള്ളത്.

യൂറോപ്പിലെ എലൈറ്റ് ക്ലബ് മത്സരത്തിൽ 140 ഗോളുകൾ നേടിയ റൊണാൾഡോ നിലവിൽ ഒന്നാം സ്ഥാനത്താണ്, 125 ഗോളുകളാണ് പിഎസ്ജി സൂപ്പർ താരം നേടിയത്.ഈ സീസണിൽ 15 ഗോളുകളിൽ കൂടുതൽ മെസ്സി നേടിയാൽ, റൊണാൾഡോയുടെ റെക്കോർഡ് മറികടന്ന് ആ പട്ടികയിൽ ഒന്നാമതെത്താം. ഒരു സീസണിൽ 15 ഗോളുകൾ നേടുകയെന്നത് മെസ്സിക്ക് അസാധ്യമായതല്ല.എന്നാൽ പിഎസ്ജിയിലെ അദ്ദേഹത്തിന്റെ സ്ഥാനമാറ്റമാണ് ഗോൾ നേടുന്നതിൽ നിന്നും സൂപ്പർ താരത്തെ തടയുന്നത്.നെയ്മറിനും കൈലിയൻ എംബാപ്പെയ്ക്കും സ്‌കോറിംഗ് ഭാരം വിട്ടുകൊടുത്ത് അർജന്റീനൻ താരം പാരീസിൽ കൂടുതൽ പ്ലേ മേക്കർ റോൾ സ്വീകരിച്ചു.

ഈ സീസണിൽ പിഎസ്‌ജിയെ ആദ്യ കിരീടത്തിലേക്ക് നയിച്ചാൽ റൊണാൾഡോയുടെ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളുടെ കൂടെ മെസ്സിയുമെത്തും.ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ് ഒരു ചാമ്പ്യൻസ് ലീഗ് പ്ലേയിംഗ് ക്ലബിലേക്ക് മാറുന്നതിൽ റൊണാൾഡോ പരാജയപ്പെടുന്നു എന്ന മുൻധാരണയിലാണ് ഈ കണക്കുകൂട്ടലുകൾ.

Rate this post