ലയണൽ മെസ്സിക്കും ഈഗോ? “ഗർനാച്ചോ റൊണാൾഡോ ഫാനായത് കാരണം മെസ്സി അൺഫോളോ ചെയ്തു” : ഫെർഡിനാന്റ് |Lionel Messi

ലയണൽ മെസ്സിയുമായി അടുപ്പമുള്ളവരെയും, മെസ്സിയെ പുകഴ്ത്തി പറയുന്നവരെയും റൊണാൾഡോ ഇതിനു മുൻപ് സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തിട്ടുണ്ട്. അത് ഏറെ ട്രോളുകൾക്കും വിവാദങ്ങൾക്കും വഴി വെക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ മെസ്സിക്കെതിരെയും അതുപോലൊരു ആരോപണം വന്നിരിക്കുകയാണ്.

അർജന്റീന താരമായ ഗർനാച്ചോ പറഞ്ഞ കാര്യത്തെക്കുറിച്ച് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെളിപ്പെടുത്തുകയാണ്. ക്രിസ്ത്യാനോ റൊണാൾഡോ ഫാനായതുകൊണ്ടും GOAT റൊണാൾഡോയാണെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് കാരണവുമാണ് ലയണൽ മെസ്സി തന്നെ അൺഫോളോ ചെയ്തത് എന്ന് തന്നോട് ഗർനാച്ചോ പറഞ്ഞിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്. അർജന്റീന സ്‌ക്വാഡിൽ ഇടം നേടിയ ശേഷമാണ് റൊണാൾഡോ GOAT എന്ന അടിക്കുറിപ്പിൽ സോഷ്യൽ മീഡിയയിൽ ചിത്രം പോസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം എവർട്ടനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി അർജന്റീന താരം ഗർനാച്ചോ തകർപ്പൻ ബൈസൈക്കിൾ കിക്ക് ഗോൾ നേടിയിരുന്നു. റൊണാൾഡോ മുൻപ് നേടിയ ഗോളും തന്റെ ഗോളും താരതമ്യം ചെയ്ത് ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയിൽ പോസ്റ്റ് ചെയ്തതും തന്റെ ഗോൾ റൊണാൾഡോ ശൈലിയിൽ ആഘോഷിക്കുന്നതും താനൊരു ക്രിസ്ത്യാനോ റൊണാൾഡോ ഫാൻ ആണെന്ന് അടിവരയിടുകയാണ് താരം.

കഴിഞ്ഞദിവസം ചിലി താരമായ അർദുറോ വിദാൽ അർജന്റീന താരത്തിന്റെ ഈ പ്രവർത്തിക്കെതിരെ വിമർശനവുമായി രംഗത്തുവന്നിരുന്നു. അർജന്റീന കുപ്പായത്തിൽ മൂന്നു മത്സരങ്ങൾ കളിച്ചിട്ടുണ്ട് ഗാർണാച്ചോ, എന്നാൽ കഴിഞ്ഞ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ താരത്തെ അർജന്റീന പരിശീലകൻ തഴഞ്ഞിരുന്നു. താരം നിലവിൽ ഫോമിലല്ല, ക്ലബ്ബിൽ പ്ലെയിങ് ടൈം ലഭിക്കുന്നില്ല എന്നായിരുന്നു സ്‌കലോണി പറഞ്ഞ കാരണം.

Rate this post