അവിശ്വസനീയ അസിസ്റ്റ്, മിന്നിയത് ലയണൽ മെസ്സി തന്നെ, പ്രകടനത്തിന്റെ കണക്കുകളിതാ.

ഫ്രഞ്ച് ലീഗിൽ കുറച്ച് മുമ്പ് നടന്ന മത്സരത്തിൽ പിഎസ്ജിക്ക് നേടാനായത് നിറം മങ്ങിയ വിജയമാണ്.സ്വന്തം വേദിയിൽ നടന്ന മത്സരത്തിൽ ഒരു ഗോളിനാണ് പിഎസ്ജി വിജയിച്ചു കയറിയിട്ടുള്ളത്. ലയണൽ മെസ്സിയുടെ അവിശ്വസനീയ അസിസ്റ്റിൽ നിന്ന് നെയ്മർ ജൂനിയറാണ് വിജയ ഗോൾ കണ്ടെത്തിയത്.

മത്സരത്തിലെ മെസ്സിയുടെ പ്രകടനത്തിന് നിറഞ്ഞ കൈയ്യടികൾ അർഹിക്കുന്നുണ്ട്. തുടക്കം തൊട്ട് അവസാനം വരെ നിറഞ്ഞ സാന്നിധ്യമാവാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്. പത്തൊമ്പതാം മിനിറ്റിൽ നിർഭാഗ്യം കൊണ്ട് മാത്രമാണ് മെസ്സിക്ക് ഒരു ഗോൾ നഷ്ടമായത്. ലയണൽ മെസ്സിയുടെ ഒരു ഫസ്റ്റ് ടൈം ഷോട്ട് സഹതാരമായ എംബപ്പേയുടെ കാലിൽ തട്ടിക്കൊണ്ട് പുറത്തേക്ക് പോവുകയായിരുന്നു.എംബപ്പേ അവിടെ ഇല്ലായിരുന്നുവെങ്കിൽ അതൊരു ഉറച്ച ഗോൾ തന്നെയായിരുന്നു.

പിന്നീട് മുപ്പതാം മിനിറ്റിൽ ലയണൽ മെസ്സിയുടെ അവിശ്വസനീയ അസിസ്റ്റ് വന്നു.ബ്രെസ്റ്റ് പ്രതിരോധ നിരക്കാരെ മുഴുവൻ നിഷ്പ്രഭരാക്കിക്കൊണ്ട് നെയ്മറിലേക്ക് കൃത്യമായി എത്തിക്കാൻ മെസ്സിക്ക് സാധിക്കുകയായിരുന്നു.നെയ്മർ ഉടനടി അത് ഗോളാക്കി മാറ്റുകയും ചെയ്തു. മെസ്സി എന്ന താരത്തിന്റെ വിഷൻ എത്രത്തോളം ഉയർന്നതാണ് എന്ന് തെളിയാൻ ഈ അസിസ്റ്റ് മാത്രം കണ്ടാൽ മതി.

രണ്ടാം പകുതിയിലും മെസ്സി മിന്നിയിട്ടുണ്ട്. അൻപതാമത്തെ മിനിറ്റിൽ എംബപ്പേയുടെ ക്രോസ് ലയണൽ മെസ്സി ഹെഡ് ചെയ്തിരുന്നു. എന്നാൽ നിർഭാഗ്യം വീണ്ടും മെസ്സിക്ക് വിലങ്ങു തടിയായി. മെസ്സിയുടെ ഹെഡ്ഡർ പോസ്റ്റിലിടിക്കുകയായിരുന്നു. മത്സരത്തിന്റെ 68ആം മിനിറ്റിൽ മെസ്സി ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് എടുത്തെങ്കിലും അത് ബ്രസ്റ്റ് ഗോൾകീപ്പർ തന്റെ കൈപ്പിടിയിൽ ഒതുക്കി.

മത്സരം അവസാനിക്കുമ്പോൾ ഒരു അസിസ്റ്റ് സ്വന്തം പേരിലാക്കി കൊണ്ടാണ് മെസ്സി മൈതാനം വിട്ടത്.കൂടുതൽ പ്ലേ മേക്കർ ആയി കൊണ്ട് കളിക്കുന്ന മെസ്സി ഏഴാമത്തെ അസിസ്റ്റാണ് ഇന്ന് സ്വന്തമാക്കിയത്.ലീഗ് വണ്ണിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നേടിയ താരവും മെസ്സി തന്നെ.

92 touches,1 assist, 2 big chances created, 4 key passes,3/3 accurate long balls,55/68 accurate passes, 8.8 SofaScore rating ഇതൊക്കെയാണ് മെസ്സിയുടെ പ്രകടനത്തിന്റെ കണക്കുകൾ ആയിക്കൊണ്ട് സോഫ സ്കോർ നൽകിയിട്ടുള്ളത്. മെസ്സി എത്രത്തോളം നിറഞ്ഞു കളിച്ചു എന്നുള്ളത് ഈ കണക്കുകളിൽ നിന്നും നമുക്ക് വായിച്ചെടുക്കാം.

Rate this post