“എന്തുകൊണ്ടാണ് നൈസിനെതിരെ പിഎസ്ജിക്ക് വേണ്ടി ലയണൽ മെസ്സി നമ്പർ 10 ജേഴ്‌സി ധരിച്ചത്? “

കൂപ്പെ ഡി ഫ്രാൻസിൽ ഇന്നലെ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ഒജിസി നൈസിന്റെ കൈകളിൽ നിന്ന് പാരീസ് സെന്റ് ജെർമെയ്ൻ ഷോക്ക് എക്സിറ്റ് അനുഭവിച്ചു.പെനാൽറ്റിയിൽ 5-6ന് ആണ് പിഎസ്ജി പരാജയപ്പെട്ടത്.ഈ സീസണിൽ പിഎസ്ജി അണിനിരത്തിയ സ്‌ക്വാഡ് പരിഗണിക്കുമ്പോൾ ഇത് വലിയ നാണക്കേട് തന്നെയാണ്.ഞെട്ടിക്കുന്ന തോൽവിക്ക് പുറമെ, ബാഴ്‌സലോണ നിറങ്ങളിൽ അവസാനമായി കണ്ട 10-ാം നമ്പർ ജേഴ്‌സിയിൽ ലയണൽ മെസ്സി കളിക്കുന്നതിനും മത്സരം സാക്ഷിയായി.

പിഎസ്‌ജിയിലെ ലയണൽ മെസ്സിയുടെ ജേഴ്‌സി നമ്പർ 30 ആണ്, എന്നിരുന്നാലും, കൂപ്പെ ഡി ഫ്രാൻസ് നൈസിനെതിരായ മത്സരത്തിൽ നെയ്മർ സാധാരണയായി ധരിക്കുന്ന നമ്പർ 10 ജേഴ്‌സിയാണ് അദ്ദേഹം ധരിച്ചിരുന്നത്. ഫ്രഞ്ച് കപ്പ് നിയമം പ്രകാരമാണ് ലയണൽ മെസ്സിക്ക് പത്താം നമ്പർ ജേഴ്സി ലഭിച്ചത്. 2 മുതൽ 4 വരെയുള്ള സംഖ്യകൾ ഡിഫൻഡർമാർക്കും, 6 മുതൽ 8 വരെ സെൻട്രൽ മിഡ്ഫീൽഡർമാർക്കും നൽകിയിട്ടുണ്ട്. 7ഉം 11ഉം നമ്പറുകൾ വിങ്ങർമാരുടേതാണ്, 10 അറ്റാക്കിംഗ് മിഡ്ഫീൽഡർ ധരിക്കുന്നു. 9-ാം നമ്പർ സ്‌ട്രൈക്കർക്കായി മാറ്റിവെച്ചിരിക്കുന്നു.ആദ്യ ഇലവനിലെ കളിക്കാർ 1 മുതൽ 11 വരെയുള്ള ജഴ്‌സി നമ്പറുകൾ ധരിക്കേണ്ട പാരമ്പര്യം ഫ്രഞ്ച് കപ്പ് പിന്തുടരുന്നു, അതിനാലാണ് ലയണൽ മെസ്സിക്ക് പത്താം നമ്പർ ജേഴ്‌സി ലഭിച്ചത്.

നിലവിലെ ചാമ്പ്യൻമാരായ പിഎസ്ജി 15-ാം ട്രോഫിയാണ് ലക്ഷ്യമിട്ടിരുന്നത്, എന്നാൽ ഒജിസി നൈസിനു മുന്നിൽ കീഴടങ്ങായായിരുന്നു മെസ്സിയുടെയും കൂട്ടരുടെയും വിധി.ടോപ് സ്‌കോറർ കൈലിയൻ എംബാപ്പെയെ പിഎസ്‌ജി കോച്ച് മൗറീഷ്യോ പോച്ചെറ്റിനോ ആദ്യ ഇലവനിൽ കളിപ്പിച്ചിരുന്നില്ല. ആദ്യ പകുതിയിൽ പാരീസിന്റെ മുന്നേറ്റങ്ങളെ നീസ് ഫലപ്രദമായി തടഞ്ഞപ്പോൾ രണ്ടാം പകുതിൽ എംബാപ്പയെ പരിശീലകൻ രംഗത്തിറക്കി.ബ്രസീലിയൻ വെറ്ററൻ ഡാന്റെയും മുൻ ബാഴ്‌സലോണ സെൻട്രൽ ഡിഫൻഡർ ജീൻ ക്ലെയർ ടോഡിബോയും പാരീസ് ആക്രമണങ്ങളെ ഫലപ്രദമായി തടഞ്ഞു.ലയണൽ മെസ്സിക്ക് മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.

മെസ്സി പിഎസ്ജിയുടെ ആദ്യ പെനാൽറ്റി ഗോളാക്കി, എംബാപ്പെ, വെറാറ്റി, ഡ്രാക്‌സ്‌ലർ, ബെർനാറ്റ് എന്നിവർ അവരുടെ സ്പോട്ട് കിക്ക് ഗോളാക്കി. ലിയാൻഡ്രോ പരേഡസ് മൂന്നാം പെനാൽറ്റി പാഴാക്കിയപ്പോൾ, കളിയുടെ ആറാം പെനാൽറ്റി സാവി സൈമൺസ് നഷ്ടപ്പെടുത്തി, നൈസിനെ ക്വാർട്ടർ ഫൈനലിൽ മാഴ്സെയുമായി ഏറ്റുമുട്ടും .

Rate this post