
നാളത്തെ പിഎസ്ജിയുടെ മത്സരത്തിൽ ലയണൽ മെസ്സി കളിക്കില്ല,പരിക്കിന്റെ വിശദാംശങ്ങൾ
അർജന്റീനയുടെ ദേശീയ ടീമിനെ സംബന്ധിച്ചിടത്തോളം ആശങ്കകൾ സൃഷ്ടിക്കുന്ന ദിവസങ്ങളാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സൂപ്പർ താരങ്ങളായ പൗലോ ഡിബാല,എയ്ഞ്ചൽ ഡി മരിയ എന്നിവരുടെ പരിക്കുകളാണ് തുടക്കത്തിൽ ആശങ്ക ഉണ്ടാക്കിയത്. തുടർന്ന് ലോ സെൽസോക്കേറ്റ പരിക്കാണ് ഇപ്പോഴും അർജന്റീനക്ക് ആശങ്ക സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.
ഇതിന് പിന്നാലെ ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട ഒരു വാർത്ത പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് ലയണൽ മെസ്സിക്ക് ഇപ്പോൾ പരിക്കേറ്റിട്ടുണ്ട്.അക്കിലസ് ഇഞ്ചുറിയാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.എന്നാൽ പരിക്ക് ആശങ്കപ്പെടാനില്ല എന്നുള്ളത് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നാളെ ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ പിഎസ്ജി ലോറിയെന്റിനെയാണ് നേരിടുക. ഈ മത്സരത്തിൽ മെസ്സി കളിക്കില്ല എന്നുള്ള കാര്യം ഇപ്പോൾ ഉറപ്പായിട്ടുണ്ട്. ഒരു മുൻകരുതൽ എന്നോണമാണ് മെസ്സി ഇപ്പോൾ എല്ലാ കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നത്. രണ്ടോ മൂന്നോ ദിവസത്തിനകം മെസ്സി പരിശീലനത്തിന് തിരിച്ചെത്തുമെന്നാണ് അറിയാൻ സാധിക്കുന്നത്.
അതേസമയം പിഎസ്ജി ഖത്തർ വേൾഡ് കപ്പിന് മുന്നേ അവസാന ഓക്സറെക്കെതിരെയാണ് കളിക്കുക.ഈ മത്സരത്തിലും ലയണൽ മെസ്സി പങ്കെടുക്കാൻ സാധ്യത കുറവ് തന്നെയാണ്.പരമാവധി മുൻകരുതലുകൾ മെസ്സി സ്വീകരിക്കുന്നുണ്ട്. വേൾഡ് കപ്പിന് ഏറ്റവും മികച്ച നിലയിൽ എത്താനാണ് മെസ്സി ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
🚨 PSG: Leo Messi misses the PSG game tomorrow as he has a knock. He’ll remain in care as a precaution and will resume collective training next week. ⛔️🇦🇷
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 5, 2022
ഖത്തർ വേൾഡ് കപ്പിന് മുന്നേ അർജന്റീന UAE ക്കെതിരെ ഒരു മത്സരം കളിക്കുന്നുണ്ട്. ഈ മത്സരത്തിൽ ലയണൽ മെസ്സിയെ കളിപ്പിക്കുമോ എന്നുള്ള കാര്യത്തിൽ വ്യക്തത കൈ വന്നിട്ടില്ല. ഏതായാലും നവംബർ 14 ആം തീയതി മെസ്സി അർജന്റീനക്കൊപ്പം ചേരും എന്നുള്ള കാര്യം പരിശീലകനായ സ്‌കലോനി സ്ഥിരീകരിച്ചിരുന്നു. ലയണൽ മെസ്സിയുടെ പരിക്ക് ആശങ്കപ്പെടാനില്ല എന്ന് തന്നെയാണ് നമുക്ക് വ്യക്തമാവുന്നത്.