22 ദിവസത്തിനുള്ളിൽ ഇന്റർ മയാമി ജേഴ്സിയിൽ ലയണൽ മെസ്സി കളിക്കേണ്ടത് ഏഴു മത്സരങ്ങൾ |Lionel Messi

കോൺമെബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ അര്ജന്റീന ബൊളീവിയയ്‌ക്കെതിരെ മൂന്ന് ഗോളിന്റെ ആധികാരിക ജയം സ്വന്തമാക്കിയിരുന്നു.ഇക്വഡോറിനെതിരായ അർജന്റീനയുടെ ഉദ്ഘാടന മത്സരത്തിൽ കളിച്ച മെസ്സി ഒരു സെൻസേഷണൽ ഫ്രീ കിക്ക് നേടി ടീമിനെ വിജയത്തിലെത്തിച്ചിരുന്നു.

എന്നാൽ മത്സരത്തിൽ ക്ഷീണിതനായി കാണപ്പെട്ട മെസ്സി ബൊളീവിയക്കെതിരെ ലാ പാസിൽ നടന്ന മത്സരത്തിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്തു. അർജന്റീനക്കൊപ്പമുള്ള മത്സരത്തിന് ശേഷം മെസ്സി ഒരു സ്വകാര്യ ജെറ്റിൽ ഫോർട്ട് ലോഡർഡെയ്‌ലിലേക്ക് പറന്നു.ശനിയാഴ്ച MLS ആക്ഷനിൽ അറ്റ്ലാന്റ യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്കായി മെസ്സി കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 36 കാരനായ മെസ്സിക്ക് മുന്നിൽ തിരക്കേറിയ ഷെഡ്യൂൾ ആണ് ഉള്ളത്.

അടുത്ത 22 ദിവസത്തിനുള്ളിൽ മെസ്സി 7 മത്സരങ്ങളിൽ കളിക്കണം.അറ്റ്ലാന്റ യുണൈറ്റഡിനെതിരെ മെസ്സി ആദ്യ ഇലവനിൽ കളിക്കാൻ സാധ്യത കുറവാണ്.ടൊറന്റോ എഫ്‌സിക്കെതിരായ ഹോം മാച്ച്, ഒർലാൻഡോ സിറ്റിക്കെതിരായ മത്സരത്തിൽ ഹോം മാച്ച്, ഹ്യൂസ്റ്റൺ ഡൈനാമോയ്‌ക്കെതിരെയുള്ള യുഎസ് ഓപ്പൺ കപ്പ് ഫൈനൽ,NYCFC-ക്കെതിരായ ഒരു ഗെയിം എന്നിവ മെസ്സി ക്ക്ഈ മാസം ഇന്റർ മിയാമി ജേഴ്സിയിൽ കളിക്കണം.

ഒക്‌ടോബർ തുടക്കത്തിൽ അർജന്റീനയുടെ അടുത്ത രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ പങ്കെടുക്കാൻ മെസ്സി അര്ജന്റീനയിലേക്ക് പോവും.അതിനു ശേഷം ലീഗിൽ ചിക്കാഗോ ഫയറിനെതിരെയും ,സിൻസിനാറ്റിക്കെതിരെയും മയാമി കളിക്കും.

Rate this post