കരിയറിലെ ഏറ്റവും വലിയ അപരാജിത കുതിപ്പുമായി ലയണൽ മെസ്സി

കഴിഞ്ഞ മത്സരത്തിൽ പിഎസ്ജി മക്കാബി ഹൈഫക്കെതിരെ ഒരു തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു.7-2 എന്ന സ്കോറിനായിരുന്നു പിഎസ്ജി വിജയം നേടിയത്.മത്സരത്തിൽ ലിയോ മെസ്സി തകർപ്പൻ പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു.

രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി കൊണ്ട് മെസ്സി 4 ഗോളുകളിൽ തന്റെ സാന്നിധ്യം അറിയിച്ചു. അതേസമയം പിഎസ്ജി ഈ സീസണിൽ ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല. മാത്രമല്ല മെസ്സിയുടെ ദേശീയ ടീമായ അർജന്റീനയുടെ കാര്യം എടുത്തു പരിശോധിച്ചാലും അവർ കഴിഞ്ഞ 35 മത്സരങ്ങളിൽ നിന്ന് ഒരൊറ്റ പരാജയം പോലും അറിഞ്ഞിട്ടില്ല.

അതുകൊണ്ടുതന്നെ ലയണൽ മെസ്സി തന്റെ കരിയറിലെ ഏറ്റവും വലിയ അപരാജിത കുതിപ്പുമായാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. അവസാനമായി ക്ലബ്ബിനും രാജ്യത്തിനും വേണ്ടി കളിച്ച 31 മത്സരങ്ങളിൽ നിന്ന് ഒരൊറ്റ മത്സരത്തിൽ പോലും മെസ്സി പരാജയം അറിഞ്ഞിട്ടില്ല.കരിയറിലെ ഏറ്റവും വലിയ അപരാജിത കുതിപ്പിനൊപ്പമാണ് നിലവിൽ മെസ്സിയുള്ളത്.

അവസാനമായി മെസ്സി കളിച്ച 31 മത്സരങ്ങളിൽ നിന്ന് 25 ഗോളുകൾ നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 18 അസിസ്റ്റുകളും മെസ്സി സ്വന്തമാക്കിയിട്ടുണ്ട്.ഈ 31 മത്സരങ്ങളിൽ 25 മത്സരങ്ങളിലാണ് മെസ്സിയുടെ ടീം വിജയിച്ചിട്ടുള്ളത്. 6 മത്സരങ്ങളിൽ സമനില വഴങ്ങിയപ്പോൾ ഒരൊറ്റ തോൽവി പോലും മെസ്സിയുടെ ടീമിന് അറിയേണ്ടി വന്നിട്ടില്ല.

ഈ 31 മത്സരങ്ങളിൽ 17 മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച് നേടാൻ മെസ്സിക്ക് കഴിഞ്ഞു എന്നും കണക്കുകൾ പറയുന്നു. ചുരുക്കത്തിൽ ലയണൽ മെസ്സി ഈ തന്റെ ടീമുകളുടെ അപരാജിത കുതിപ്പിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്നുള്ളത് ഈ കണക്കുകൾ തെളിയിക്കുന്നുണ്ട്. ഇനി മെസ്സി ലീഗ് വണ്ണിൽ ട്രോയസിനെതിരെയുള്ള മത്സരത്തിലാണ് പിഎസ്ജിക്ക് വേണ്ടി കളത്തിൽ ഇറങ്ങുക.