മൊണാക്കോയ്‌ക്കെതിരായ മത്സരത്തിൽ ലയണൽ മെസ്സിയെ സബ്സ്റ്റിറ്റൂട്ട് ചെയ്ത് ഗാൽറ്റിയർ,അമ്പരപ്പോടെ അർജന്റീനിയൻ സൂപ്പർ താരം||Lionel Messi Substitution
ഫ്രഞ്ച് ലീഗ് 1 ൽ തുടർച്ചയായ മൂന്നു വിജയത്തിന് ശേഷം ഇന്നലെ നടന്ന മത്സരത്തിൽ പിഎസ്ജി മൊണാക്കോയോട് സമനിലയിൽ കുരുങ്ങി.ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്.പി എസ് ജി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ആദ്യ ഗോൾ വന്നത് മോണാക്കോയുടെ ഭാഗത്ത് നിന്നായിരുന്നു. ഇരുപതാം മിനുട്ടിൽ വൊളാണ്ടിന്റെ ഗോൾ പി എസ് ജിയെ അവരുടെ സ്വന്തം ഗ്രൗണ്ടിൽ പിന്നിലാക്കി. രണ്ടാം പകുതിയിൽ നെയ്മറിന്റെ പെനാൽറ്റി പിഎസ്ജിയെ തോൽവിയിൽ നിന്നും രക്ഷപെടുത്തി.
ഇന്നലത്തെ മത്സരത്തിൽ രണ്ടാം പകുതിയിൽ സൂപ്പർ താരം ലയണൽ മെസ്സിയെ പരിശീലകൻ ക്രിസ്റ്റോഫ് ഗാൽറ്റിയർ സബ്സ്റ്റിറ്റൂട്ട് ചെയ്തു. എന്നാൽ പരിശീലകന്റെ ആ തീരുമാനം അമ്പരപ്പോടെയാണ് അര്ജന്റീന സൂപ്പർ താരം അതിനെ കണ്ടത്. ലയണൽ മെസ്സി പകരക്കാരനാവുന്നത് അപൂർവ സംഭവമാണ്, അത്കൊണ്ട് തന്നെ ഇത് കൂടുതൽ ചർച്ചയാവുകയും ചെയ്തു.പിഎസ്‌ജിക്ക് വേണ്ടി തന്റെ അവസാന 22 മത്സരങ്ങളിൽ 90 മിനിറ്റും കളിച്ചതിന് ശേഷമാണ് മെസ്സിയെ മാനേജർ സബ്സ്റ്റിറ്റൂട്ട് ചെയ്തത്.87-ാം മിനിറ്റിൽ മെസ്സിക്ക് പകരം പാബ്ലോ സരബിയയെയാണ് ഇറക്കിയത്.എന്നാൽ ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് ബെഞ്ചിൽ അസ്വസ്ഥനായി കാണപ്പെട്ടു.
സാധാരണഗതിയിൽ മെസ്സിയുടെ പരമോന്നത ഗുണങ്ങളുള്ള ഒരു കളിക്കാരന് പരിക്ക് പറ്റിയാലോ അല്ലെങ്കിൽ ഉജ്ജ്വലമായ പ്രകടനങ്ങൾക്ക് ശേഷം സ്റ്റാന്റിംഗ് ഒവേഷൻ ലഭിക്കുന്നത്തിന് വേണ്ടിയൊയാവും സബ്സ്റ്റിറ്റൂട്ട് ചെയ്യുന്നത്.ബാഴ്‌സലോണയിൽ തന്റെ കളിയെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയ പെപ് ഗാർഡിയോള ഒരു സാഹചര്യത്തിലും മെസ്സിയെ സബ്സ്റ്റിറ്റൂട്ട് ചെയ്യരുതെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. “അദ്ദേഹത്തിന് പറയാനുള്ളത് നിങ്ങൾ വളരെ ശ്രദ്ധയോടെ കേൾക്കണം ,അയാൾ പറയുന്നത് ഓർക്കുകയും വേണം. ഒരുക്കലും അദ്ദേഹത്തെ സബ്സ്റ്റിറ്റൂട്ട് ചെയ്യരുതെന്നും “ഗാർഡിയോള പറഞ്ഞു.കളിയുടെ അവസാനത്തിൽ ആരാധകരുടെ കൈയടി ലഭിക്കാൻ പോലും മെസ്സിയെ സബ്സ്റ്റിറ്റൂട്ട് ചെയ്യരുത്.
Messi was subbed off in the 87th minute with PSG tied 1-1 vs. Monaco. pic.twitter.com/Wvb4AO5fCs
— ESPN FC (@ESPNFC) August 28, 2022
പാരിസിലെ തന്റെ രണ്ടാം സീസണിലെ ആദ്യ നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്.മൊണാക്കോയ്‌ക്കെതിരായ ആദ്യ പകുതിയിൽ മെസ്സിയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയിരുന്നു.ഈ സീസണിൽ ആദ്യമായി പോയിന്റ് നഷ്ടപ്പെടുത്തിയ പിഎസ്ജി ബുധനാഴ്ച ടുലൂസിനെ നേരിടും