അര്ജന്റീനക്കൊപ്പം ലയണൽ മെസ്സി സ്വന്തമാക്കിയ റെക്കോർഡുകൾ |Lionel Messi

ഖത്തർ ലോകകപ്പ് വിജയത്തിന് ശേഷം കളിച്ച രണ്ടു സൗഹൃദ മത്സരത്തിലും അര്ജന്റീന മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തിൽ പനാമയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപെടുത്തിയപ്പോൾ രണ്ടാം മത്സരത്തിൽ കുറസാവോയെ ഏഴു ഗോളുകൾക്കാണ് കീഴടക്കിയത്. രണ്ടു മത്സരങ്ങളിലും കൂടി സൂപ്പർ താരം ലയണൽ മെസ്സി നാല് ഗോളുകളാണ് അടിച്ചു കൂട്ടിയത്.

പനാമക്കെതിരെ ഒരു ഗോൾ നേടിയ മെസ്സി രണ്ടാം മത്സരത്തിൽ ഹാട്രിക്ക് നേടി.ദേശീയ ടീമിനായി രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുന്നതിനിടയിൽ രണ്ടു റെക്കോർഡുകളാണ് മെസ്സി സ്വന്തംപേരിൽ കുറിച്ചത്. പനാമക്കെതിരെയുള്ള മത്സരത്തിൽ കരിയറിലെ 800-ാം പ്രൊഫഷണൽ ഗോൾ നേടാൻ 35 കാരന് സാധിച്ചു.തുടർന്ന് കഴിഞ്ഞ മത്സരത്തിൽ ലാ ആൽബിസെലെസ്റ്റെക്കൊപ്പം തന്റെ 100-ാം ഗോൾ രേഖപ്പെടുത്തി.

തന്റെ 15 വർഷത്തിലധികം നീണ്ടു നിന്ന കരിയറിൽ അര്ജന്റീനക്കൊപ്പം നിരവധി റെക്കോർഡുകളാണ് മെസ്സി സ്വന്തമാക്കിയത്.ഏറ്റവും കൂടുതൽ മത്സരങ്ങൾ (174), ഏറ്റവും കൂടുതൽ ഗോളുകൾ (102), ഏറ്റവും കൂടുതൽ അസിസ്റ്റുകൾ (54), ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ (9), ഏറ്റവും മികച്ച കളിക്കാരനുള്ള അവാർഡുകൾ (6), ഏറ്റവും കൂടുതൽ ട്രോഫികൾ (5) എന്നി റെക്കോർഡുകൾ മെസി ദേശീയ ടീമിനൊപ്പം നേടിയിട്ടുണ്ട്. ലയണൽ മെസി ദേശീയ ടീമിനൊപ്പം ഇനിയും റെക്കോർഡുകൾ ചേർക്കാനുള്ള സാധ്യതയുണ്ട്.

കാരണം അദ്ദേഹം ടീമിൽ ഒരു സ്ഥിരാംഗമായി തുടരുന്നു. 2022 ലോകകപ്പ് ജേതാവ് യൂറോപ്പിൽ കളിക്കുന്നത് തുടരാൻ ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ട് ചെയ്യുന്നു, അതിനർത്ഥം 2024 കോപ്പ അമേരിക്കയിൽ കളിക്കാൻ അദ്ദേഹം തയ്യാറാണെന്നാണ്. മെസ്സി 2026 വേൾഡ് കപ്പിൽ ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ അങ്ങനെയാണെങ്കിൽ ഈ സംഖ്യകൾ ഉയരുമെന്ന് പ്രതീക്ഷിക്കാം.