അത്ലറ്റികോ മാഡ്രിഡിന്റെ കുതിപ്പിന് പിന്നിലെ അന്റോയിൻ ഗ്രീസ്മാൻ എഫക്ട് |Antoine Griezmann

ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരമാണ് അന്റോയിൻ ഗ്രീസ്മാൻ. തന്റെ സ്ഥിരം പൊസിഷനിൽ നിന്നും മാറി മധ്യനിരയിൽ അത്ലറ്റികോ മാഡ്രിഡ് താരം ലോകകപ്പിൽ മികച്ചുനിന്നു.2018 ലെ ചാമ്പ്യമാരെ തുടർച്ചയായ ഫൈനലിലെത്തിക്കാൻ അന്റോയിൻ ഗ്രീസ്മാൻ ചെയ്യാവുന്നതെല്ലാം ചെയ്തു.

ഫ്രാൻസിന് ഫൈനലിൽ അർജന്റീനയ്‌ക്കെതിരെ പരാജയപെടാനായിരുന്നു വിധി. തന്റെ വേൾഡ് കപ്പിലെ മികച്ച ഫോം ക്ലബ്ബിലും തുടരുകയാണ് ഫ്രഞ്ച് താരം. ഗ്രീസ്മാൻ തന്റെ ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ളത് അത്ലറ്റികോ മാഡ്രിഡിന് വേണ്ടിയാണു.സ്പാനിഷ് ലീഗിൽ എട്ടു അസിസ്റ്റുകളും ഒൻപത് ഗോളുകളുമാണ് താരം നേടിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് മാസമായി ലീഗിലെ ഏറ്റവും മികച്ച ടീമായി അത്ലറ്റികോയെ മാറ്റുന്നതിൽ ഗ്രീസ്മാൻ പ്രധാന പങ്ക് വഹിച്ചു.സീസണിന്റെ തുടക്കത്തിൽ അത്‌ലറ്റിക്കോ പതറുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഡീഗോ സിമിയോണിയുടെ ടീം യൂറോപ്യൻ മത്സരത്തിൽ നിന്ന് പുറത്തായി. സ്പാനിഷ് ലീഗിൽ തുടർച്ചായി പോയിന്റുകൾ നഷ്ടപെടുത്തിയ ടീം കോപ്പ ഡെൽ റേ ക്വാർട്ടർ ഫൈനലിൽ പരാജയപ്പെടുകയും ചെയ്തു.എന്നാൽ ജനുവരി 26 ന് റയൽ മാഡ്രിഡിനോട് ആ കപ്പ് തോൽവി ഒരു അവസാനമായിരുന്നു.ജനുവരി 9 മുതൽ ലീഗിൽ അത്‌ലറ്റിക്കോ തോൽവി അറിഞ്ഞിട്ടില്ല. ബാഴ്സലോണയോടാണ് അവർ അവസാനമായി പരാജയപ്പെട്ടത്.അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം ലീഗ് പുനരാരംഭിക്കുമ്പോൾ ഞായറാഴ്ച അഞ്ചാം സ്ഥാനത്തുള്ള റയൽ ബെറ്റിസിനെയാണ് മൂന്നാം സ്ഥാനത്തുള്ള അത്ലറ്റികോ എതിരിടുക.

അത്‌ലറ്റിക്കോയുടെ കളിയിലെ പുരോഗതിക്ക് പിന്നിൽ ഗ്രീസ്മാന്റെ പങ്കി വളരെ വലുതാണ്. കാമ്പെയ്‌നിന്റെ ആദ്യ മാസങ്ങളിൽ തന്റെ മുൻ ക്ലബ് ബാഴ്‌സലോണയുമായുള്ള കരാർ തർക്കത്തിനിടയിൽ അത്ലറ്റികോയിൽ കൂടുതൽ സമയം കളിക്കാൻ സാധിച്ചിരുന്നില്ല.2014-19 കാലഘട്ടത്തിൽ അത്‌ലറ്റിക്കോയ്‌ക്ക് വേണ്ടി കളിക്കുമ്പോഴാണ് ഗ്രീസ്‌മാൻ യൂറോപ്യൻ ഫുട്‌ബോളിന്റെ ഉയർന്ന തലത്തിലേക്ക് ഉയർന്നു വരുന്നത്.പിന്നീട് നിരാശാജനകമായ രണ്ട് വർഷം ബാഴ്‌സലോണയിൽ ചെലവഴിച്ച അദ്ദേഹം 2021-ൽ തലസ്ഥാനത്തേക്ക് മടങ്ങി.

അത്‌ലറ്റിക്കോയുടെ സ്റ്റാർ പ്ലെയർ എന്ന പദവി അദ്ദേഹം പുനഃസ്ഥാപിച്ചു.കഴിഞ്ഞ ആഴ്ച 2024 ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിനുള്ള യോഗ്യത മത്സരണങ്ങളിൽ നെതർലാൻഡിനെതിരായ 4-0 വിജയത്തിൽ അദ്ദേഹം സ്കോർ ചെയ്യുകയും അയർലൻഡിനെതിരെ 1-0 ന് വിജയിക്കുകയും ചെയ്തു. റയൽ മാഡ്രിഡുമായി വെറും അഞ്ചു പോയിന്റ് വ്യത്യാസത്തിലാണ് അത്ലറ്റികോ മാഡ്രിഡ് പോയിന്റ് ടേബിളിൽ നിൽക്കുന്നത്.

Rate this post