ലയണൽ മെസ്സിയുടെ ലോകകപ്പ് ജേഴ്സികൾ ലേലത്തിനു പോയത് വൻ തുകക്ക്,പണം ഉപയോഗിക്കുക ചാരിറ്റിക്ക് വേണ്ടി | Lionel Messi

ലോക ഫുട്ബോളിലെ സൂപ്പർ താരമായ ലിയോ മെസ്സി 2022 ഖത്തറിൽ വച്ച് നടന്ന ഫിഫ വേൾഡ് കപ്പിന്റെ കിരീടം അണിഞ്ഞിരുന്നു. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ട അർജന്റീന പിന്നീടുള്ള മത്സരങ്ങളിൽ വിജയം സ്വന്തമാക്കിയാണ് അവസാനം ഫ്രാൻസിനെയും പരാജയപ്പെടുത്തി ഫിഫ വേൾഡ് കപ്പിന്റെ കിരീടം അണിഞ്ഞത്. ഏറെ ആവേശം നിറഞ്ഞ മത്സരങ്ങളെയും ശക്തരായ എതിരാളികളെയുമാണ് അർജന്റീന നേരിട്ടത്.

ലിയോ മെസ്സി തന്റെ ഫുട്ബോൾ കരിയറിന്റെ പൂർണ്ണത രേഖപ്പെടുത്തിയ ഫിഫ വേൾഡ് കപ്പ്‌ ടൂർണ്ണമെന്റ്ൽ അണിഞ്ഞ ജേഴ്സികൾ അമേരിക്കയിലെ ന്യൂയോർക്കിൽ ലേലത്തിന് വെച്ചിരുന്നു. ഫ്രാൻസിനെതിരായ ഫൈനൽ മത്സരത്തിലെ ആദ്യപകുതിയിൽ അണിഞ്ഞ ജേഴ്സി ഉൾപ്പടെ ആറു ജേഴ്സികളാണ് ലേലത്തിൽ വെച്ചത്. ലിയോ മെസ്സിയുടെ ഈ ആറു ജേഴ്സികൾ 7.8 മില്യൺ ഡോളറിനാണ് വിറ്റുപോയത്, ഏകദേശം ഇന്ത്യൻ രൂപയിൽ 65 കോടിയോളമാണ് ഈ 6 ജേഴ്സികൾക്കായി ലഭിച്ചത്.

കായിക ചരിത്രത്തിൽ ഏറ്റവും വലിയ വിലയ്ക്ക് ജഴ്സി ലേലത്തിൽ പോകുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. 1986ൽ അർജന്റീന കിരീടമണിഞ്ഞ ലോകകപ്പിൽ വിവാദമായ ‘ദൈവത്തിന്റെ കൈ’ ഗോൾ നേടുമ്പോൾ ഡീഗോ മറഡോണ അണിഞ്ഞ ജഴ്സിക്കാണ് ഫുട്ബാൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വില ലഭിച്ചിരുന്നത്. 9.28 ദശലക്ഷം ഡോളറിനാണ് 2022 മേയിൽ ഇത് ലേലത്തിൽ പോയത്.

ലേലത്തിൽ നിന്നും ലഭിക്കുന്ന തുക ലിയോ മെസ്സി ഫൌണ്ടേഷന്റെ പിന്തുണയോടെ ബാഴ്സലോണയിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിന്റെ എസ്ജെഡി നയിക്കുന്ന അപൂർവ രോഗങ്ങളാൽ ബുദ്ദിമുട്ടനഭവിക്കുന്ന കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നൽകും. വർഷത്തിൽ 400-ലധികം ക്യാൻസർ ബാധിച്ച കുട്ടികൾ ചികിത്സ തേടുന്ന ബാഴ്സലോണ ചിൽഡ്രൻസ് ഹോസ്പിറ്റലുമായി സഹകരിച്ചു ലിയോ മെസ്സി ഫൌണ്ടേഷൻ നടത്തുന്ന ചാരിറ്റിയുടെ ഭാഗമായാണ് ഈ വരുമാനം ചാരിറ്റി പ്രവർത്തനങ്ങൾക്ക് നൽകുന്നത്.

ലിയോ മെസ്സി ഫൗണ്ടേഷന്റെ ഭാഗമായി വേറെയും നിരവധി ചാരിറ്റി പ്രവർത്തനങ്ങളാണ് നടക്കുന്നത്. തന്റെ ഐതിഹാസികമായ ഫിഫ വേൾഡ് കപ്പിൽ അണിഞ്ഞ ജേഴ്സികൾ ആണ് ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി ലിയോ മെസ്സി നൽകിയത്. നിലവിൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടി കളിക്കുന്ന ലിയോ മെസ്സി അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനു വേണ്ടി അർജന്റീന ടീമിനോടൊപ്പം ഒരുങ്ങുകയാണ്.

Rate this post