❝ ലയണൽ മെസ്സിയെ മറികടന്ന് ബാലൻ ഡി ഓർ നേടാൻ ജോർജിന്യോ അർഹനാണെന്ന് ചെൽസി ഇതിഹാസം ❞
കോപ്പ അമേരിക്ക ,യൂറോ കപ്പ് കഴിഞ്ഞതോടെ ബാലൺ ഡി ഓർ ചർച്ചകൾ വീണ്ടും സജീവമായിരിക്കുയാണ്. ഈ രണ്ടു ചാംപ്യൻഷിപ്പും കഴിഞ്ഞതോടെ പല താരങ്ങളും ബാലൺ ഡി ഓർ നേടാനുള്ള സാധ്യതയുള്ള പട്ടികയിൽ ഉൾപ്പെടുകയും ചെയ്തു. കോപ്പ അമേരിക്ക കിരീടം നേടിയതോടെ സാധ്യതയില്ലാത്ത മെസ്സി ബാലൺ ഡി ഓർ നേടാനുള്ളവരുടെ പട്ടികയിൽ ഏറ്റവും മുന്നിലെത്തി നിൽക്കുകയാണ്. അര്ജന്റീനക്കൊപ്പം ആദ്യ അന്താരഷ്ട്ര കിരീടം നേടുന്നതിൽ മെസ്സി വഹിച്ച പങ്ക് വളരെ വലുതാണ് അത്കൊണ്ട് തന്നെ ഫുട്ബോളിലെ ഏറ്റവും വലിയ വ്യക്തിഗത പുരസ്‌കാരത്തിനുള്ള മൽസരത്തിന്റെ മുൻനിരയിലേക്ക് അദ്ദേഹത്തെ എത്തിച്ചു.
എന്നാൽ മെസ്സിക്ക് ബാലൺ ഡിയോർ അത്ര അനായാസം നേടാൻ സാധിക്കില്ലെന്നാണ് പൊതുവേയുളള അഭിപ്രായം. ഇറ്റാലിയൻ താരം ജോർജിഞ്ഞോയാണ് മെസ്സിക്കൊപ്പം മത്സരത്തിനുള്ളത്. മുൻ ചെൽസി ഇറ്റാലിയൻ ഇതിഹാസമായ ജിയാൻഫ്രാങ്കോ സോളയുടെ അഭിപ്രയത്തിൽ ജോർജിൻഹോ ലയണൽ മെസ്സിയെ മറികടന്ന് ബാലൺ ഡി ഓർ നേടാൻ അർഹനാണെന്നാണ് അഭിപ്രായം.കഴിഞ്ഞ സീസണിൽ ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗും ഇറ്റലിക്കൊപ്പം യൂറോ കപ്പും നേടിയ 29 കാരൻ എന്ത് കൊണ്ടും അർഹനാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Italy and Chelsea great Gianfranco Zola backs Jorginho as a worthy challenger for the Ballon d'Or: "Should they give it to [him], it would be deserved."https://t.co/rjb11sUo7Y
— beIN SPORTS USA (@beINSPORTSUSA) July 19, 2021
” തന്റെ ദേശീയ ടീമിനൊപ്പം ആദ്യമായി അസാധാരണമായ കാര്യങ്ങൾ ചെയ്ത മെസ്സിയെപ്പോലുള്ള ഒരു മികച്ച കളിക്കാരനെക്കുറിച്ചാണ് ഇപ്പോൾ നമ്മൾ സംസാരിക്കുന്നത്,എന്നാൽ പുർസ്കാരം ജോർജിഞ്ഞോക്ക് നൽകണം കാരണത്തെ അദ്ദേഹം അത് അർഹിക്കുന്നു “. “അദ്ദേഹം തന്റെ ടീമുകൾക്ക് ബാലൻസും വേഗതയും നൽകുന്നു, കൂടാതെ വ്യക്തിഗത പ്രകടനത്തെക്കാൾ കൂടുതലായി താരം കളിച്ച ടീമുകളെല്ലാം അസാധാരണമായ പ്രകടനമാണ് പുറത്തെടുത്തത്, ചെൽസിയിൽ അദ്ദേഹത്തെ പോലെയുളള താരത്തെ ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണെന്നും ” സോള അഭിപ്രായപ്പെട്ടു.
1996 മുതൽ 2003 വരെ ചെൽസിയിൽ കളിച്ചിട്ടുള്ള സോളയെ ഇതിഹാസ താരങ്ങളുടെ ഗണത്തിലാണ് പെടുത്തുന്നത്. ചെൽസിക്കായി 311 മത്സരങ്ങളിൽ നിന്നും 80 ഗോളുകൾ ഇറ്റാലിയൻ നേടിയിട്ടുണ്ട്. ചെൽസിക്കൊപ്പം എഫ്എ കപ്പ് ,ലീഗ് കപ്പ്, യുവേഫ കപ്പ് വിന്നേഴ്സ് കപ്പ് , സൂപ്പർ കപ്പ് എന്നിവ നേടിയിട്ടുണ്ട്.2018 -19 സീസണിൽ ചെൽസിയുടെ സഹ പരിശീലകൻ ആയിരുന്നു.സിരി എ ടീമുകളായ നാപോളി ,പാർമ എന്നിവക്ക് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്.