“അസ്വസ്ഥത പ്രകടിപ്പിച്ച് ലയണൽ മെസ്സി” ;പിഎസ്‌ജി ഉടമയ്ക്ക് ബന്ധമുള്ള പത്രത്തിൽ തുടർച്ചയായി കുറഞ്ഞ റേറ്റിംഗ്
ആറ് തവണ ബാലൺ ഡി ഓർ ജേതാവായ ലയണൽ മെസ്സിക്ക് പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) ഉടമകളുമായി അടുപ്പമുള്ള ഒരു പ്രാദേശിക പത്രം നിരന്തരം കുറഞ്ഞ റേറ്റിംഗ് നൽകുകയും അതുവഴി തന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കുകയും ചെയ്തതിന് താരം അസന്തുഷ്ടി പ്രകടത്തിപ്പിച്ചതായി റിപ്പോർട്ട്.സ്ഥിതിവിവരക്കണക്കുകളുടെ പിന്തുണയില്ലാത്ത തെറ്റായ റേറ്റിംഗാണ് ലെ പാരിസിയൻ തനിക്ക് നൽകുന്നതെന്ന് 34 കാരനായ താരം പറയുന്നത്.
പിഎസ്‌ജി ചെയർമാനായ നാസർ അൽ ഖലൈഫിയുമായി ലെ പാരീസിയന്റെ നേതൃത്വം അടുത്ത ബന്ധം പുലർത്തുന്നുണ്ട് എന്നതാണ് മെസി കൂടുതൽ അസ്വസ്ഥനാകാൻ കാരണമെന്നാണു എൽ നാഷണൽ പുറത്തു വിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.മെസ്സിയുടെ ക്ലബിലേക്കുള്ള വരവ് ഉൾപ്പെടെ നിരവധി എക്സ്ക്ലൂസീവ് വാർത്തകൾ ഇവർ കവർ ചെയ്തിരുന്നു.
തിങ്കളാഴ്ച മൊണാക്കോയ്‌ക്കെതിരായ പിഎസ്‌ജിയുടെ അവസാന മത്സരത്തിൽ മൗറീഷ്യോ പോച്ചെറ്റിനോയുടെ ടീം 2-0ന് ജയിച്ചപ്പോൾ, മാന്യമായ പ്രകടനം പുറത്തെടുത്തിട്ടും ലെ പാരിസിയൻ 10 ൽ 4.5 റേറ്റിംഗ് ലയണൽ മെസ്സിക്ക് നൽകിയത്.ക്ലബിന്റെ രണ്ടാം ഗോളിനായി അർജന്റീനിയൻ താരം കൈലിയൻ എംബാപ്പെയ്ക്ക് മികച്ച അസിസ്റ്റ് നൽകി. എന്നിരുന്നാലും, അദ്ദേഹത്തിന്റെ മാന്യമായ പ്രകടനം ഉണ്ടായിരുന്നിട്ടും, “ഏഴ് തവണ ബാലൺ ഡി ഓർ ജേതാവിൽ നിന്ന് കൂടുതൽ കൃത്യത ഞങ്ങൾ പ്രതീക്ഷിക്കുന്നു” എന്നതുപോലുള്ള കമന്റുകൾ എഴുതികൊണ്ട് മാധ്യമ സ്ഥാപനം അവരുടെ റേറ്റിംഗിനെ ന്യായീകരിച്ചു.ഈ അഭിപ്രായം മെസ്സിയുടെ ആരാധകർ അത്ര ദയയോടെ സ്വീകരിച്ചില്ല. അവർ നൽകുന്ന റേറ്റിംഗ് തന്റെ ജനപ്രീതിയെ വളരെയധികം ബാധിക്കുന്നെണ്ടെന്നും മെസി കരുതുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
PSG ഉടമ സർ അൽ-ഖെലൈഫിയുമായി ശക്തമായ ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ലെ പാരിസിയൻ എന്ന പത്രം തന്റെ പ്രകടനത്തെ പ്രതികൂലമായി വിലയിരുത്തുന്നത് മെസ്സിയും ക്ലബ്ബുമായുള്ള പ്രശ്നനങ്ങൾക്ക് വഴി വെക്കുമോ എന്ന സംശയമാണുള്ളത്. മാത്രമല്ല മത്സരത്തിന് ശേഷം 34-കാരൻ കോപാകുലനായാണ് കളം വിട്ടതെന്നും ഫ്രഞ്ച് മാസിക റിപ്പോർട്ട് ചെയ്തിരുന്നു. മെസ്സിയെ അമിതമായി വിമർശിച്ച മറ്റൊരു മാധ്യമമാണ് എൽ എക്വിപ്പ്. ഫ്രഞ്ച് ദിനപത്രം പിഎസ്ജി താരത്തിന് 10ൽ 4 എന്ന റേറ്റിംഗ് നൽകിയത്.
10 ലീഗ് 1 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും നാല് അസിസ്റ്റുകളും മാത്രം നേടിയ മെസ്സി പാരീസിലേക്ക് മാറിയത് മുതൽ തന്റെ പ്രതിഭകൊത്ത പ്രകടനം പുറത്തെടുത്തില്ലെങ്കിലും ഈ വിമർശനങ്ങളെ മെസ്സിയോ അദ്ദേഹത്തിന്റെ ആരാധകരോ വളരെ ദയയോടെ സ്വീകരിക്കാൻ സാധ്യതയില്ല. മൊണാക്കോയ്‌ക്കെതിരായ 2-0 ന്റെ വിജയത്തിന് ശേഷം, PSG ലിഗ് 1 സ്റ്റാൻഡിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി. 18 മത്സരങ്ങൾക്ക് ശേഷം, പാർക് ഡെസ് പ്രിൻസസ് ക്ലബ് 45 പോയിന്റ് നേടി, ഒരു ഗെയിം കുറവ് കളിച്ച ഒളിമ്പിക് ഡി മാഴ്‌സെയിൽ അവരെക്കാൾ 13 പോയിന്റ് മുന്നിലാണ്.