“ചാമ്പ്യൻസ് ലീഗിലെ മികച്ച ഗോൾ ലയണൽ മെസ്സിയുടെ “
2021-22 യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച ഗോളായി പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) സൂപ്പർ താരം ലയണൽ മെസ്സി നേടിയ ഗോളിനെ തിരഞെടുത്തു.സെപ്തംബറിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പിഎസ്ജി വിജയിച്ച മത്സരത്തിൽ നേടിയ തകർപ്പൻ ഗോളിനാണ് അദ്ദേഹം പുരസ്കാരം നേടിയത്.
ബാഴ്സലോണയിൽ നിന്ന് ലിഗ് 1 വമ്പൻമാരായ പിഎസ്ജിയിലേക്ക് എത്തിയ മെസ്സി ട്രാൻസ്ഫർ ജാലകത്തിലെ ഏറ്റവും വലിയ ചർച്ചാ പോയിന്റുകളിൽ ഒന്നായിരുന്നു. എന്നാൽ പാരിസിൽ താളം കണ്ടെത്താൻ പാടുപെടുകയാണ് 34 കാരൻ.34-കാരൻ ഇതുവരെ PSG-ക്കായി 15 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ നേടുകയും അഞ്ച് അസിസ്റ്റുകൾ നൽകുകയും ചെയ്തിട്ടുണ്ട്. തന്റെ നിലവാരത്തിലേക്കുയരാണ് മെസ്സിക്ക് പലപ്പോഴും സാധിക്കുന്നില്ല എന്ന വിമർശനവും ഉണ്ട്.ഫിറ്റ്നസ് പ്രശ്നങ്ങൾ താരത്തിന്റെ പ്രകടനത്തെ ബാധിക്കുകയും ചെയ്തു.
ലീഗ് 1 ൽ ഒരു ഗോൾ നേടാൻ മാത്രമാണ് സാധിച്ചെങ്കിലും ചാമ്പ്യൻസ് ലീഗിൽ അഞ്ച് ഗോളുകൾ നേടിയിട്ടുണ്ട്.ഗ്രൂപ്പ് ഘട്ടത്തിൽ ലയണൽ മെസ്സി നേടിയ ചാമ്പ്യൻസ് ലീഗ് ഗോളിന് ഏകദേശം 200,000 വോട്ടുകൾ ലഭിച്ചു. ലിവർപൂളിന്റെ മിഡ്ഫീൽഡർ തിയാഗോ അൽകന്റാരയെയും ബാലൺ ഡി ഓർ 2021 ലെ എതിരാളി റോബർട്ട് ലെവൻഡോവ്സ്കിയെയും പരാജയപ്പെടുത്തിയാണ് അർജന്റീന താരം നേട്ടം സ്വന്തമാക്കിയത്.ഗ്രൂപ്പ് ഘട്ടത്തിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഗോളിനായുള്ള മത്സരത്തിൽ ലയണൽ മെസ്സിക്ക് ആകെ വോട്ടിന്റെ 22 ശതമാനം ലഭിച്ചു. എഫ്സി പോർട്ടോയ്ക്കെതിരായ തിയാഗോയുടെ സ്ട്രൈക്ക് 14 ശതമാനം വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി.
Messi's goal against Manchester City is named as the best goal of group stage by UEFA pic.twitter.com/VYbsOHVIbj
— Ankur (@AnkurMessi_) December 17, 2021
ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ലയണൽ മെസ്സി നേടിയ ഗോളാണ് പിഎസ്ജിക്ക് വേണ്ടിയുള്ള താരത്തിന്റെ ആദ്യ ഗോൾ. കൈലിയൻ എംബാപ്പെയുമായി മികച്ച പാസിംഗ് നടത്തിയതിനു ശേഷം ശേഷം ബോക്സിന് പുറത്ത് നിന്ന് ഒരു തകർപ്പൻ സ്ട്രൈക്കിലൂടെ മാഞ്ചസ്റ്റർ സിറ്റി ഗോൾകീപ്പർ എഡേഴ്സണെ മറികടന്ന് വലയിലാക്കി.അന്ന് സ്വന്തം തട്ടകത്തിൽ പെപ് ഗാർഡിയോളയുടെ ടീമിനെതിരെ 2-0 ന് പിഎസ്ജി വിജയം രേഖപ്പെടുത്താൻ ഈ ഗോൾ സഹായിച്ചു.
🌠 Goal of the Group Stage! 🌠
— UEFA Champions League (@ChampionsLeague) December 17, 2021
After 200k + votes, the winner is… 👇#UCLGOTGS | @Heineken | #UCL pic.twitter.com/qBpvWbqu83
ലയണൽ മെസ്സി, സെർജിയോ റാമോസ്, അച്റഫ് ഹക്കിമി, ജിയാൻലൂജി ഡോണാരുമ്മ എന്നിവരെയാണ് പിഎസ്ജി ഈ വേനൽക്കാലത്ത് ഒപ്പുവെച്ചത്. ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ പുതിയ താരങ്ങൾക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് പാരീസുകാർ. മത്സരത്തിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുമ്പോൾ ചാമ്പ്യൻസ് ലീഗിൽ മെസ്സിക്ക് തന്റെ മികച്ച ഫോം തുടരാനാകുമെന്ന് മൗറീഷ്യോ പോച്ചെറ്റിനോ പ്രതീക്ഷിക്കുന്നു. റയൽ മാഡ്രിഡിനെതിരെയാണ് പിഎസ്ജി യുടെ പ്രീ ക്വാർട്ടർ പോരാട്ടം.
PSG DRAW REAL MADRID.
— GOAL (@goal) December 13, 2021
Lionel Messi is heading back to Spain after all 👀 pic.twitter.com/TEuMK6LUCR