“ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്കൊപ്പം ലോകത്തെ ഏറ്റവും കൂടുതൽ ആരാധകരുള്ള കായികതാരങ്ങളുടെ പട്ടികയിൽ സച്ചിൻ ടെണ്ടുൽക്കറും”

2021-ലെ ലോകത്തിലെ ഏറ്റവും ആരാധകരുള്ള കായികതാരങ്ങളുടെ പട്ടികയിൽ സച്ചിൻ ടെണ്ടുൽക്കർ ആദ്യ 3 സ്ഥാനങ്ങളിൽ ഇടം നേടി.ഫുട്ബോൾ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിക്കും പിന്നിലാണ് സച്ചിന്റെ സ്ഥാനം.

ഇന്റർനെറ്റ് അധിഷ്ഠിത മാർക്കറ്റ് റിസർച്ച് ആൻഡ് ഡേറ്റ അനലിറ്റിക്‌സ് സ്ഥാപനമായ യൂഗോവ് നടത്തിയ സർവേയിലാണ് ലോകത്തെ ഏറ്റവും കൂടുതൽ ആരാധകരുള്ള 12 പേരിൽ സച്ചിനെയും തെരഞ്ഞെടുത്തത്.നിലവിലെ ടീം ഇന്ത്യ ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെക്കാൾ മുന്നിലാണ് സച്ചിൻ ടെണ്ടുൽക്കർ. ബോളിവുഡ് സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവരെക്കാൾ മുകളിലാണ് ഭാരതരത്‌ന ജേതാവിന്റെ സ്ഥാനം.

ഒരു ദശാബ്ദത്തിലേറെയായി UNICEF-മായി സച്ചിന് ബന്ധമുണ്ട്, 2013-ൽ ദക്ഷിണേഷ്യൻ അംബാസഡറായി നിയമിതനായി. വർഷങ്ങളായി, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമ-നഗര പ്രദേശങ്ങളിലെ ആരോഗ്യം, വിദ്യാഭ്യാസം, കായികം എന്നീ മേഖലകളിലെ നിരവധി സംരംഭങ്ങളെ സച്ചിൻ പിന്തുണച്ചിട്ടുണ്ട്.

38 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും 42,000 വ്യക്തികളിൽ നിന്നുള്ള പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ലോകത്തിലെ ‘ഏറ്റവും ആരാധിക്കപ്പെടുന്നവരുടെ പട്ടിക തെരഞ്ഞെടുത്തത്,

Rate this post