അർജന്റീനയിൽ നിന്നും പടിയിറങ്ങിയാൽ ഈ രാജ്യമാണ് എന്റെ ലക്ഷ്യം, സ്കലോണി ലക്ഷ്യം വ്യക്തമാക്കി | Lionel Scaloni

2022 ഖത്തറിൽ വെച്ച് അരങ്ങേറിയിരുന്ന വേൾഡ് കപ്പ് പോരാട്ടത്തിനൊടുവിൽ കിരീടം ചൂടിയ ലയണൽ സ്കലോണിയുടെ അർജന്റീന നിലവിൽ ശക്തരായി മുന്നോട്ടു കുതിച്ചു ഉയരുകയാണ്. ദേശീയ ടീമിന്റെ വളരെയധികം മികച്ച കാലഘട്ടത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന അർജന്റീന-‘അർജന്റീന മാനേജരായ ലയണൽ സ്കലോണി’യുടെ കടന്നുവരവോടുകൂടിയാണ് നീണ്ട 36 വർഷത്തിനുശേഷം മൂന്നാമത് ലോകകപ്പ് കരസ്ഥമാക്കുന്നത്.

ഫിഫ ലോകകപ്പ് നേട്ടത്തിൽ അർജന്റീന ഇതിഹാസമായ ലയണൽ മെസ്സിയുടെയും സഹതാരങ്ങളുടെയും പങ്ക് ചെറുതൊന്നുമല്ല. തുടക്കത്തിൽ വളരെയധികം വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും നേരിടേണ്ടിവന്ന സ്കലോണിയുടെ സംഘം മികച്ച ഒരു തിരിച്ചു വരവായിരുന്നു ഈ സീസണിൽ നടത്തിയത്.

നിലവിലെ അർജന്റീന മാനേജരായ ലയണൽ സ്കലോണിക്ക് ശേഷം ആര് അർജന്റീനയുടെ പരിശീലകനായി വരുമെന്ന കാര്യത്തിൽ സൂചനകൾ ഒന്നുമില്ല. സ്പെയിനിൽ പരിശീലകനാകാനാണ് ആഗ്രഹിക്കുന്നത് എന്ന കാര്യമാണ് ഇപ്പോൾ ലയണൽ സ്കലോണി വ്യക്തമാകുന്നത്.സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ അദ്ദേഹം ഈ വിഷയത്തെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്.

അർജന്റീന ദേശീയ ടീമുമായുള്ള ലയണൽ സ്കലോണിയുടെ കാലഘട്ടം അവസാനിക്കുമ്പോൾ എന്താണ് ചെയ്യുക എന്ന കാര്യത്തിൽ തന്റെ ഏറ്റവും ഇഷ്ടപ്പെട്ട സ്പാനിഷ് ടീമിന്റെ പരിശീലകൻ ആവാനുള്ള ആഗ്രഹം ലയണൽ സ്കലോണി പ്രകടിപ്പിച്ചിരിക്കുകയാണ്.മാത്രമല്ല “എല്ലാ കാര്യങ്ങളും സമയാധിഷ്ഠിതമാണ്. എന്നാൽ എന്റെ ലക്ഷ്യം സ്പെയിൻ ആണ്, സ്പെയിൻ എന്നുള്ളത് എന്റെ രണ്ടാമത്തെ വീട് ആണ്, ഇതാണ് ഫുട്ബോൾ എന്നെനിക്കറിയാം, ഇത്തരത്തിൽ മനോഹരമായ സ്പെയിനിൽ ജീവിക്കുക എന്നുള്ളത് ഞാൻ അങ്ങേയറ്റം ഇഷ്ടപ്പെടുന്ന കാര്യമാണ്.”- എന്നായിരുന്നു സോഷ്യൽ മീഡിയയിലൂടെയുള്ള ലയണൽ സ്കലോണിയുടെ വാക്കുകൾ.

ലയണൽ സ്കലോണി എന്ന ഫുട്ബോൾ പരിശീലകൻ അർജന്റീനയെയും, അർജന്റീന താരങ്ങളെയും, അർജന്റീന ആരാധകരെയും സമ്പന്ധിച്ചിടത്തോളം ഒരിക്കലും മറക്കാനാവാത്ത ഒരു വ്യക്തി കൂടിയാണ്. അദ്ദേഹം അർജന്റീനക്ക് വേണ്ടി വളരെയധികം സംഭാവനകളാണ് ആണ് നൽകിയിട്ടുള്ളത്. അദ്ദേഹം അർജന്റീനക്ക് വേണ്ടി നടത്തിയ സേവനം തികച്ചും അവിസ്മരണീയമാണ്. അർജന്റീനയുമായിട്ടുള്ള അദ്ദേഹത്തിന്റെ കരാർ തീരുന്നതോടെ അദ്ദേഹം സ്പെയിനിൽ പരിശീലകൻ ആകാനാണ് ആഗ്രഹിക്കുന്നത് എന്നാണ് വ്യക്തമാക്കുന്നത്.

3.5/5 - (19 votes)