അർജന്റീനയുടെ ഖത്തർ ലോകകപ്പ് വിജയത്തിൽ ബ്രസീലുകാരുടെ പിന്തുണയെക്കുറിച്ച് ലയണൽ സ്കെലോണി

36 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അര്ജന്റീന ഖത്തറിൽ വേൾഡ് കപ്പിൽ മുത്തമിട്ടത്.ലോകകപ്പിൽ അർജന്റീനയുടെ കുതിപ്പിനു പിന്നിലെ ബുദ്ധികേന്ദ്രം ലയണൽ സ്‌കലോണിയെന്ന പരിശീലകനാണ്. മെസിയെന്ന അസാമാന്യ കഴിവുകളുള്ള താരം സ്‌കലോണിയുടെ പദ്ധതികൾക്ക് കൂടുതൽ ശക്തി പകരുന്നുണ്ടെങ്കിലും ടീമിനെ ഒരുക്കിയെടുക്കാനും ഓരോ മത്സരത്തിനും അനുസരിച്ച് തന്ത്രങ്ങൾ മെനയാനും കളിയുടെ ഗതിയനുസരിച്ച് തന്ത്രങ്ങൾ മാറ്റാനുമെല്ലാം സ്‌കലോണിക്ക് പ്രത്യേക കഴിവാണുള്ളത്.

കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം നേടിക്കൊടുത്തതിനു ശേഷം ലോകകപ്പിലും ഫൈനലിസമിയയിലും അർജന്റീനയെ വിജയത്തിലെത്തിക്കുന്നതിൽ സ്കെലോണി നിർണായക പങ്കാണ് വഹിച്ചത്. എന്നാൽ അര്ജന്റീനക്ക് കിരീടം നേടികൊടുക്കുന്നതിൽ പരിശീലകൻ സ്കെലോണിക്കൊപ്പവും മെസ്സിക്കൊപ്പം ഒരുപോലെ പങ്കുവഹിച്ചത് ലോകമെമ്പാടുമുള്ള ആരാധകർ ആണെന്ന് പറയേണ്ടി വരും.അർജന്റീന ദേശീയ ടീം കോച്ച് ലയണൽ സ്കലോനിയെ CONMEBOL ആദരിച്ചപ്പോൾ ലോകമെമ്പാടുമുള്ള ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറയുകയും ചെയ്തു.

കോപ്പ അമേരിക്ക, ഫൈനൽസിമ, ലോകകപ്പ് എന്നിവ നേടിയതിന് CONMEBOL അർജന്റീനയെ ആദരിച്ചിരുന്നു.” പുരസ്കാരം നൽകിയതിന് നന്ദി, ഇവിടെയുള്ളവരോട് ഞാൻ നന്ദി പറയുന്നു, കാരണം അവരില്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല. ഫുട്ബോൾ അവരുടേതാണ്, ഞങ്ങൾ പരിശീലകരാണ്, കാരണം ഞങ്ങൾക്ക് ഇനി ഫുട്ബോൾ കളിക്കാൻ കഴിയില്ല. അത് മാത്രമാണ് സത്യം. അവർ എവിടെയാണോ അവിടെ ആയിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു” സ്കെലോണി പറഞ്ഞു.

അർജന്റീനക്ക് പിന്നിൽ കേവലം അർജന്റീന മാത്രമായിരുന്നില്ല. സൗത്ത് അമേരിക്ക മുഴുവനും അർജന്റീനയുടെ പിറകിൽ ഉണ്ടായിരുന്നു. ഒരുപാട് ആളുകളുടെ ഈ പിന്തുണ അർജന്റീന ദേശീയ ടീമിന് സഹായകരമായി. മികച്ച രൂപത്തിൽ കളിക്കാനും കിരീടം നേടാനും അത് സഹായം ചെയ്തു. ഞങ്ങൾ കിരീടം നേടിയപ്പോൾ ബ്രസീലുകാർ പോലും സന്തോഷിച്ചു. ഞങ്ങളുടെ നാഷണൽ ടീം എന്താണ് നേടിയത് എന്നുള്ളതിന്റെ മഹത്വമാണ് അത് തെളിയിക്കുന്നത്: അർജന്റീനയുടെ പരിശീലകൻ പറഞ്ഞു.

5/5 - (1 vote)