ലിസാൻഡ്രോ മാർട്ടിനസ് ഭാവി നായകൻ, പ്രതിഫലം മൂന്നിരട്ടി വർധിപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്
അയാക്‌സിൽ നിന്നും വമ്പൻ തുകയുടെ ട്രാൻസ്‌ഫറിൽ ലിസാൻഡ്രോ മാർട്ടിനസ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കെത്തുമ്പോൾ സംശയങ്ങൾ നിരവധിയായിരുന്നു. ജൂലിയൻ ടിംബർ അയാക്‌സിൽ തുടരാൻ തീരുമാനിച്ചതിനെ തുടർന്നാണ് ലിസാൻഡ്രോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. എന്നാൽ പ്രീമിയർ ലീഗിന്റെ സ്വഭാവത്തിന് കായികപരമായി താരം യോജിക്കുമോ എന്ന ചോദ്യം പല ഫുട്ബോൾ നിരീക്ഷകരും ഉയർത്തിയിരുന്നു.
എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷം ഈ ചോദ്യങ്ങൾക്ക് മുഴുവൻ ലിസാൻഡ്രോ മാർട്ടിനസ് മറുപടി നൽകി. ഉയരക്കുറവ് ഒരു പ്രശ്‌നമായി പറഞ്ഞവർക്ക് മുന്നിൽ മികച്ച പ്രകടനം നടത്തിയ താരം അവരെക്കൊണ്ടെല്ലാം അത് മാറ്റിപ്പറയിപ്പിച്ചു. ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലിസാൻഡ്രോ മാർട്ടിനസ്.
താരത്തിന്റെ മികച്ച പ്രകടനത്തിന് അർഹിക്കുന്ന സമ്മാനം നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഡൈലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ലിസാൻഡ്രോ മാർട്ടിനസിന്റെ പ്രതിഫലം വർധിപ്പിക്കാനുള്ള നീക്കങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരംഭിച്ചിട്ടുണ്ട്. പുതിയ കരാറിൽ ആഴ്‌ചയിൽ അൻപതിനായിരം യൂറോയെന്നത് ഒന്നരലക്ഷം യൂറോയായാണ് വർധിക്കുക.
Lisandro Martinez is the most important player for Manchester United this season.
— Ryan, TEN HAG MUFC 🇾🇪 (@TenHagWay) May 7, 2023
United misses him not just because he's an exceptional CB but also denies them from playing Luke Shaw at Left Back.pic.twitter.com/Kvrm98FZ6y
മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന് ആത്മവിശ്വാസം വർധിപ്പിക്കാൻ ലിസാൻഡ്രോ മാർട്ടിനസിന്റെ സാന്നിധ്യം ഉപകരിക്കുന്നുണ്ട്. ഭാവിയിൽ ടീമിന്റെ നായകനായി മാറാൻ ഇരുപത്തിയഞ്ചുകാരനായ താരത്തിന് കഴിയുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഡ്രസിങ് റൂമിലും താരത്തിന്റെ സാന്നിധ്യം വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഗർനാച്ചോയെ പോലുള്ള യുവതാരങ്ങൾ ഫാദർ ഫിഗറായാണ് ലിസാൻഡ്രോയെ കാണുന്നത്.
🚨🇦🇷 #MUFC hierarchy are keen on rewarding Lisandro Martinez by offering him an improved wage. @MailSport 💰 pic.twitter.com/hgiY85YYbz
— UtdPlug (@UtdPlug) May 14, 2023
ഈ സീസണിൽ ടോപ് ഫോറിനായി പൊരുതുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസണിൽ കൂടുതൽ മെച്ചപ്പെട്ട ടീമിനെ ഒരുക്കി കിരീടങ്ങൾ നേടാനുള്ള തയ്യാറെടുപ്പിലാണ്. ഈ സീസണിൽ കറബാവോ കപ്പ് സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനി എഫ്എ കപ്പ് കൂടി സ്വന്തമാക്കാൻ അവസരമുണ്ട്.