ലിവർപൂൾ സൂപ്പർ താരത്തെ സീസൺ അവസാനം വരെ ലോൺ അടിസ്ഥാനത്തിൽ റാഞ്ചി സൗതാമ്പ്റ്റൻ

2021ലെ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ അവസാന ദിവസമായിരുന്നു അപ്രതീക്ഷിതമായ ട്രാൻസ്ഫർ. സീസൺ തുടക്കം മുതൽ ലിവർപൂളിലെ താര-രാജാക്കന്മാർക്കിടയിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ മിനാമിനോ നന്നേ പാടുപെട്ടിരുന്നു. തുടർന്ന് അവസാന നിമിഷം താരം ആരോഗ്യ പരിശോധനയിൽ വിജയിച്ചതിനെ തുടർന്നാണ് ട്രാൻസ്ഫർ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്.

സീസണിൽ പ്രീമിയർ ലീഗിൽ താരം ഇതു വരെ 2 മത്സരങ്ങളിൽ മാത്രമേ ലിവർപൂളിന് വേണ്ടു ബൂട്ട് കെട്ടിയിട്ടുള്ളൂ. ഒറിഗിയുടെയും ഷക്കീരിയുടെയും പിന്നിലായാണ് താരം ഇത്രയും നാൾ ലിവർപൂളിൽ കഴിച്ചു കൂട്ടിയത്. കഴിഞ്ഞ മാസത്തിൽ നടന്ന ലിവർപൂൾ ക്രിസ്റ്റൽ പാലസ് മത്സരത്തിൽ ലിവർപൂൾ ഏകപക്ഷീയമായ 7 ഗോളുകൾക്ക് ജയിച്ചിരുന്നു. ആ കളിയിൽ മിനാമിനോ ക്ലബ്ബിനായി ഗോളും നേടിയിരുന്നു. മത്സരത്തിലെ ഉജ്വല പ്രകടനം ആരാധകർക്കിടയിൽ പ്രതീക്ഷയുടെ തിരി നാളങ്ങൾ കൊളുത്തിയിരുന്നു. പക്ഷെ തുടർന്ന് സംഭവിച്ചത് മറ്റൊന്നായിരുന്നു.

ആ മത്സരത്തിന് ശേഷം താരം ഇറങ്ങിയത് ഒരേയൊരു തവണ മാത്രം, അതും എഫ്.എ കപ്പിൽ ആസ്റ്റൺ വില്ലയുടെ കുട്ടികൾക്കെതിരെ നടന്ന മത്സരത്തിൽ. താരം അന്ന് 84 മിനിട്ടുകൾക്ക് ശേഷം പകരക്കാരനായിട്ടാണ് ഇറങ്ങിയത്. പ്രത്യേകിച്ചൊന്നും ആ ചുരുങ്ങിയ നിമിഷങ്ങൾക്കുള്ളിൽ താരത്തിന് ചെയ്യുവാൻ കഴിഞ്ഞില്ല.

ജപ്പാന്റെ 26കാരനായ താരം കഴിഞ്ഞ വർഷം 7 മില്യൺ പൗണ്ട് വിലമതിക്കുന്ന കരാർ ഒപ്പിട്ടാണ് കഴിഞ്ഞ വർഷം ലിവർപൂളിൽ എത്തിയത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവങ്ങൾക്ക് തുടക്കമുണ്ടായത്. താരത്തെ ടീമിലെത്തിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച സൗതാമ്പ്റ്റൻ മാനേജ്മെന്റ് ലിവർപൂൾ അധികൃതരുമായി ബന്ധപെടുന്നു തുടർന്നുണ്ടായ ചർച്ചകൾക്ക് ശേഷം ഈ സീസൺ അവസാനം വരെ താരത്തെ ലോൺ അടിസ്ഥാനത്തിൽ ടീമിലെത്തിക്കാൻ കഴിയും എന്ന ഉറപ്പോടെയാണ് സൗതാമ്പ്റ്റൻ അധികൃതർ അവിടെനിന്നും ഇറങ്ങിയത്.

ലിവേർപൂളിനെ സംബന്ധിച്ചിടത്തോളം 2 ട്രാൻസ്ഫെറുകൾ നടന്നതിന്റെ തിരക്കൊഴിഞ്ഞു നിൽക്കുന്ന സമയത്തായിരുന്നു പെട്ടെന്ന് മിനാമിനോയുടെ ട്രാൻസ്ഫറും നടന്നത്.

ലിവേർപൂളിനി ഷാൽകെയുടെ സെന്റർ ബാകായ ഒസാൻ കബക്കിനെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. ലിവർപൂളിൽ തുടർന്ന് കൊണ്ടിരിക്കുന്ന പ്രതിരോധ ഭടന്മാരുടെ പ്രതിസന്ധിയാണ് ക്ളോപ്പിനെ കൊണ്ട് താരത്തെ ടീമിലെത്തിക്കാൻ പ്രേരിപ്പിക്കുന്നത്.

മൈതാനമധ്യത്തിലൂടെ പന്തു കൊണ്ട് ചിത്രം വരച്ചിരുന്ന മിനാമിനോയ്ക്ക് സൗതാമ്പ്റ്റനിൽ തന്റെ ഫോം കണ്ടെത്തി അവിസ്മരണീയമായ ഒരു തിരിച്ചുവരവ് നടത്തുമോ? കാത്തിരുന്നു കാണാം…