‘കിരീടം തുടർച്ചയായി നേടുകയെന്നത് ബുദ്ദിമുട്ടുള്ള കാര്യമാണ്’, ലിവർപൂളിന് മുന്നറിയിപ്പുമായി ഡിബ്രൂയ്നെ

പുതിയ സീസൺ തുടങ്ങാനിരിക്കെ പ്രീമിയർ ലീഗ്‌ ചാമ്പ്യന്മാരായ ലിവർപൂളിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരം കെവിൻ ഡിബ്രൂയ്നെ. തുടർച്ചയായി ലീഗ് കിരീടം നേടുകയെന്നത് വളരെ ബുദ്ദിമുട്ടേറിയതാണെന്നാണ് ഈ വർഷത്തെ പ്രീമിയർ ലീഗ്‌ പ്ലയെർ ഓഫ് ദി ഇയർ നേടിയ ഡിബ്രൂയ്നെയുടെ പക്ഷം. കൂടുതൽ മികച്ച പ്രതിരോധമാണ് ഇത്തവണ കാത്തിരിക്കുന്നതെന്നാണ് ഡിബ്രൂയ്നെ മുന്നറിയിപ്പു നൽകുന്നത്.

2018-19 സീസണിലാണ് മാഞ്ചസ്റ്റർ സിറ്റി തുടർച്ചയായി രണ്ടാം പ്രീമിയർലീഗ് സ്വന്തമാക്കുന്നത്. ലിവർപൂളിനെക്കാൾ ഒരു പോയിന്റിന് മുകളിലായി 98 പോയിന്റ് സ്വന്തമാക്കിയാണ് സിറ്റി പ്രീമിയർ ലീഗ് ജേതാക്കളായത്. എന്നാൽ അടുത്ത സീസണിൽ ലിവർപൂൾ തിരിച്ചടിക്കുകയിരുന്നു. സിറ്റിയെ പതിനാലു പോയിന്റ് പിന്നിലാക്കിയാണ് ലിവർപൂൾ മധുരപ്രതികാരമെന്നോണം ഇത്തവണ കിരീടം ചൂടിയത്.

“അത് ഞങ്ങൾ പ്രതീക്ഷിച്ചതിലും ശ്രമകരമായിരുന്നു. ഒരു വലിയ പോരാട്ടം തന്നെ വേണ്ടി വന്നു അതു നേടിയെടുക്കാൻ. മാനസികമായും അത് പലപ്പോഴും വലിയ ബുദ്ദിമുട്ടായി തോന്നിയിട്ടുണ്ട്. ചില ടീമുകൾ നമ്മെ തോൽപ്പിക്കാനായി മാത്രം സസൂക്ഷ്മം കളിക്കും. ചില സമയം ചിലർക്ക് ജയത്തിനു ശേഷം വീണ്ടും ജയിക്കുകയെന്നത് വളരെ ബുദ്ദിമുട്ടായി അനുഭവപ്പെടും. ജയിച്ച അതേ ടീമുമായി വീണ്ടും ജയിക്കുന്നത് ചിലപ്പോൾ ശ്രമകരമായി തോന്നും”

“ജീവിതത്തിൽ വ്യക്തിപരമായി പലതും നമ്മളെ സ്വാധീനിക്കും. ചെറിയ കാര്യങ്ങൾ പോലും നമ്മളെ മാറ്റിമറിച്ചേക്കാം. പരിക്കുകൾ നമ്മളെ മറ്റും, ഫുട്ബോളെന്നു പറയുന്നത് സാഹചര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. രണ്ടാമതൊന്നല്ല ആദ്യമൊന്നു നേടുന്നത് തന്നെ വളരെ ബുദ്ദിമുട്ടേറിയ കാര്യമാണ്. എനിക്ക് തോന്നുന്നത് അവർക്ക് വീണ്ടും ഉയർന്നതലത്തിലേക്ക് തിരിച്ചുവരാനാവുമെന്നാണ്. പഴയ ടീം വെച്ചു തന്നെ അതേ മനോവികാരത്തോടെയും ലക്ഷ്യത്തോടെയും കളിക്കാനാവുമെന്നാണ്. എനിക്കറിയില്ല അവരുടെ മനോവികാരമെന്താണെന്നു. അത് വ്യക്തിപരമാണ്. “ഡിബ്രൂയ്നെ ഡെയിലി മെയിലിനോട് പറഞ്ഞു.

Rate this post