“സംഭവബഹുലമായ പോരാട്ടത്തിൽ ലിവർപൂളിനെ 2-2ന് സമനിലയിൽ തളച്ച് ടോട്ടൻഹാം ; റയലിന് സമനില ; എ സി മിലാൻ തോൽവി ; എംബാപ്പയുടെ ഇരട്ട ഗോളിൽ പിഎസ്ജി”
ആവേശവും അവസരങ്ങളും നിറഞ്ഞ സംഭവബഹുലമായ പോരാട്ടത്തിൽ ലിവർപൂളിനെ 2-2ന് സമനിലയിൽ തളച്ച് ടോട്ടൻഹാം ഹോട്സ്പർ. മത്സരത്തിന്റെ 13ആം മിനുട്ടിൽ ഹാരി കെയ്ൻ ആണ് സ്പർസിന് ലീഡ് നൽകിയത്. ഈ ഗോളിന് ശേഷം സോണിനും ഡെലെ അലിക്കും ഒക്കെ മികച്ച അവസരങ്ങൾ ലീഡ് ഉയർത്താൻ ലഭിച്ചിരുന്നു എങ്കിലും അതൊന്നും ലക്ഷ്യത്തിൽ എത്തിയിരുന്നില്ല.ആദ്യപകുതി അവസാനിക്കാൻ 10 മിനിറ്റ് ബാക്കി നിൽക്കെ ഡിയാഗോ ജോട്ട ലിവർപൂളിന്റെ മറുപടി ഗോൾ സ്വന്തമാക്കി. രണ്ടാം പകുതിയിൽ ആൻഡി റോബർട്സൺ ലിവർപൂളിന് ലീഡ് സമ്മാനിച്ചു.
എന്നാൽ, ലിവർപൂളിന്റെ സന്തോഷത്തിന് 8 മിനിറ്റിന്റെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളു. രണ്ട് മഞ്ഞകാർഡ് കണ്ട ആൻഡി റോബർട്ട്സൺ 77 ആം മിനിറ്റിൽ മൈതാനം വിട്ടത് റെഡ്സിന് കനത്ത തിരിച്ചടിയായി. ലിവർപൂളിനെതിരെ സ്പർസിന്റെ സമനില ഗോൾ 74 ആം മിനിറ്റിൽ സോനിന്റെ ബൂട്ടിൽ നിന്നായിരുന്നു.ഇതിനു ശേഷം സ്പർസ് അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും വിജയ ഗോൾ പിറന്നില്ല.അന്റോണിയോ കോണ്ടെ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം ടോട്ടൻഹാം ഹോട്സ്പർ ഒറ്റ മത്സരത്തിലും തോൽവി അറിഞ്ഞിട്ടില്ല. ലീഗിൽ 18 മത്സരങ്ങളിൽ നിന്ന് 41 പോയിന്റുമായി ലിവർപൂൾ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 15 മത്സരത്തിൽ നിന്ന് 26 പോയിന്റുമായി ടോട്ടൻഹാം ഹോട്സ്പർ ഏഴാമതാണ്.
😤 Determination from Winksy.
— Tottenham Hotspur (@SpursOfficial) December 19, 2021
👀 Vision from Tanguy.
🎯 Precision from Harry. pic.twitter.com/rybkAUPaCd
ലാലിഗയിൽ സ്വന്തം ഹോം ഗ്രൗണ്ടിൽ റയൽ മാഡ്രിഡിന് സമനില.കാഡിസണ് റയലിനെ സമനിലയിൽ തളച്ചത്.മത്സരത്തിൽ പൂർണ്ണ ആധിപത്യം പുലർത്തി എങ്കിലും ഗോളടിക്കാൻ മാത് ആഞ്ചലോട്ടിയുടെ ടീമിനായില്ല. 36 ഷോട്ടുകൾ ആണ് ഇന്ന് റയൽ മാഡ്രിഡ് തൊടുത്തത്. ഒന്ന് പോലും വലയ എത്തിയില്ല. കാദിസിന്റെ ഗോൾ കീപ്പർ ലെഡെസ്മ മികച്ച സേവുകളും നടത്തി.ഈ സമനില റയലിനെ 43 പോയിന്റുമായി ഒന്നാമത് നിർത്തുന്നു. കാദിസ് ഇപ്പോഴും റിലഗേഷൻ സോണിലാണ്. മറ്റൊരു മത്സരത്തിൽ അത്ലറ്റികോ ബിൽബാവോ റിയൽ ബെറ്റിസിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. ബിൽബാവോക്കായി ഐ വില്യംസ് (2′, 72′), ഒ ഡി മാർക്കോസ് (89′) എന്നിവർ ഗോൾ നേടിയപ്പോൾ ജുവാൻമി (6′), എൻ ഫെക്കിർ (52′) എന്നിവർ ബെറ്റിസിന്റെ ഗോളുകൾ നേടി.
ഇറ്റാലിയൻ സിരി എ യിൽ സാൻ സിറോയിൽ എസി മിലാനെ നാപ്പോളി 1-0ന് തോൽപ്പിച്ച് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. അഞ്ചാം മിനുട്ടിൽ മിഡ്ഫീൽഡർ എൽജിഫ് എൽമാസ് ഹെഡ്ഡറിലൂടെ നേടിയ ഗോളിനായിരുന്നു നാപോളിയുടെ ജയം.വെറ്ററൻ മിലാൻ സ്‌ട്രൈക്കർ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് ആദ്യ പകുതിയിലും രണ്ടാം പകുതിയിലും സമനിലയുടെ അടുത്തെത്തിയെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. 34-ാം മിനിറ്റിൽ അലസ്സാൻഡ്രോ ഫ്ലോറൻസിയും ഗോളിന് അടുത്തെത്തിയെങ്കിലും അദ്ദേഹത്തിന്റെ ശ്രമം പുറത്തേക്ക് പോയി.
ഇബ്രാഹിമോവിച്ചും ബ്രാഹിം ദിയാസും ഡേവിഡ് ഓസ്പിനയെ പരീക്ഷിച്ചുകൊണ്ട് രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണാത്മക സമീപനത്തോടെയാണ് ‘റോസോനേരി’ ആരംഭിച്ചത്.എന്നാൽ 90 ആം മിനുട്ടിൽ ഫ്രാങ്ക് കെസിയുടെ ഗോൾ നേടിയെങ്കിലും വാറിൽ റഫറി ഗോൾ അനുവദിച്ചില്ല.ഓഫ്‌സൈഡ് കാരണം വീഡിയോ അസിസ്റ്റന്റ് റഫറിയുടെ ഉപദേശപ്രകാരം എസി മിലാന്റെ ഗോൾ നിഷേധിക്കപ്പെട്ടു. ഇരു ടീമുകൾക്കും 39 പോയിന്റ് ഉണ്ടെങ്കിലും ഗോൾ ശരാശരിയിൽ നാപോളി രണ്ടാമതും മിലാൻ മൂന്നാമതുമാണ്.
സൂപ്പർ താരം എംബപ്പേ ഇരട്ട ഗോളുമായി തിളങ്ങിയപ്പോൾ ഫ്രഞ്ച് കപ്പിൽ പിഎസ്ജി ക്ക് ജയം .Feignies നെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് പിഎസ്ജി പരാജയപ്പെടുത്തിയത്.കൈലിയൻ എംബാപ്പെ (16′ PEN, 51′) മൗറോ ഇക്കാർഡി (30′ PEN) എന്നിവരാണ് പാരീസ് ക്ലബ്ബിന്റെ ഗോളുകൾ നേടിയത്.