❝ലോകകപ്പിൽ എന്നും നിർഭാഗ്യം വേട്ടയാടിയ താരം❞ -ഡാനി ആൽവസ്

ഒളിമ്പിക്സ് ഫുട്ബോളിൽ സ്പെയിനിനെ പരാജയപ്പെടുത്തി ബ്രസീൽ സ്വർണം നേടിയപ്പോൾ കൂടുതൽ ശ്രദ്ധയാകർഷിച്ച താരമാണ് 38 കാരനായ ബ്രസീലിയൻ ക്യാപ്റ്റിൻ ഡാനി ആൽവേസ്. 38 ലും ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ കളിക്കുന്ന ഡാനി ബഹിയ, സെവില്ല, ബാഴ്സലോണ, യുവന്റസ്, പാരീസ് സെന്റ്-ജർമെയ്ൻ, സാവോ പോളോ, ബ്രസീൽ എന്നിവരോടൊപ്പം 44 കിരീടങ്ങളോടെ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരമാണ്. ഡാനി കളിച്ച ടൂർണമെന്റ് ഫൈനലുകൾ ഒന്നും ബ്രസീൽ തോറ്റിട്ടില്ല എന്ന പ്രത്യേകതയുമുണ്ട്.ഫിഫ കോൺഫെഡറേഷൻ കപ്പ് ഫൈനൽ 2009 ,ഫിഫ കോൺഫെഡറേഷൻ കപ്പ് ഫൈനൽ 2013 ,കോപ്പ അമേരിക്ക ഫൈനൽ 2007 (വിജയ ഗോൾ),കോപ്പ അമേരിക്ക ഫൈനൽ 2019(നായകൻ + ടൂർണമെന്റ് ഗോൾഡൻ ബോൾ) ,ഫിഫ അണ്ടർ 20 ലോകകപ്പ് ഫൈനൽ 2003 ,ഒളിമ്പിക് ഫുട്‌ബോൾ ഫൈനൽ 2021(നായകൻ) എന്നിവയെല്ലാം നേടി . എന്നാൽ ലോകകപ്പിൽ എന്നും നിർഭാഗ്യം വേട്ടയാടിയ താരം കൂടിയാണ് ഡാനി ആൽവസ്..

2006 ലോകകപ്പ് സമയത്ത് സെവിയയിൽ വലതുവിംഗ്ബാക്ക് പൊസിഷനിൽ നിന്നും കൊണ്ട് പ്ലേമേക്കർ റോളിൽ തകർപ്പൻ കളി കാഴ്ച്ചവെച്ച് രണ്ടു യുവേഫ കപ്പ്(ഇന്നത്തെ യൂറോപ്പ ലീഗ്) തുടർച്ചയായി നേടികൊടുത്തും ഡീന്യോയുടെ ബാഴ്സലോണയെ തോൽപ്പിച്ച കൊണ്ട് യുവേഫ സൂപ്പർ കപ്പ് നേടികൊടുത്തു കൊണ്ടും ഡാനി ആൽവസ് സെവിയക്ക് മേൽവിലാസം ഉണ്ടാക്കി കൊടുക്കുമ്പോൾ സെലസാവോയിൽ സ്ഥാനം ഉണ്ടായിരുന്നു ഇല്ല. ബ്രസീലിന്റെ യുഗപുരുഷനായ കഫു എന്ന മഹാമേരുവിനും കഫുവിന്റെ പിൻഗാമിയായി വാഴ്ത്തപ്പെട്ട യുവപ്രതിഭ സീസീന്യോക്കും ബെല്ലേറ്റിക്കും മൈകോണും പിറകിൽ ആയിരുന്നു ആൽവസിന്റെ സ്ഥാനം.2006 ലോകകപ്പ് സ്ക്വാഡിൽ ഇടം എന്നത് സ്വപ്ന്‌ മാത്രം ആയിരുന്നു ആൽവസിന്.

2010 ലോകകപ്പിൽ ദുംഗക്ക് ഏറ്റവും തലവേദന നൽകിയ പോസിഷൻ ആയിരുന്നു റൈറ്റ് ബാക്ക്.രണ്ടു ലോകോത്തര ക്ലാസിക് റൈറ്റ് ബാക്കുകൾ മൈകോണും ആൽവസും.എന്നാൽ ദുംഗയുടെ വിംഗ് ഓവർ ഡിപ്പൻഡൻസി ചെയ്തു ഉള്ള കൗണ്ടർ അറ്റാക്കിംഗ് ശൈലിക്ക് ഏറ്റവും അനുയോജ്യനായ അപാര പേസുള്ള വിംഗിലൂടെ കുതിക്കുന്ന മൈകോണിനെ ആയിരുന്നു ദുംഗ ഫസ്റ്റ് ഇലവനിൽ കളിപ്പിച്ചിരുന്നത്.അപ്പോഴും ദൗർഭാഗ്യം ആൽവസിനെ വേട്ടയാടി.എന്നാൽ എലാനോക്ക് പറ്റിയ പരിക്ക് ആൽവസിനെ തുണച്ചു.ആൽവസിനെ തുടർന്ന് ഉള്ള മൽസരങ്ങളിൽ റൈറ്റ് മിഡ്ഫീൽഡിൽ ദുംഗ പ്രയോഗിച്ചു എങ്കിലും തന്റെ തനതായ പൊസിഷനിൽ കളിക്കാനുള്ള യോഗം ഇല്ലായിരുന്നു.

2014 ലോകകപ്പിലും തുടക്കത്തിലെ ഗ്രൂപ്പ് മൽസരങ്ങളിൽ മാത്രം ആൽവസിനെ ഉപയോഗിച്ച സ്കോളരി പിന്നീട് പരിക്ക് കാരണം ആൽവസിനെ മാറ്റി വെറ്ററൻ ആയ മൈകോണിനെ തന്നെ ഉപയോഗിക്കുകയായിരുന്നു.മൂന്നാം തവണയും ലോകകപ്പിൽ ദൗർഭാഗ്യം ആൽവസിനെ വേട്ടയാടി.2018 ലോകകപ്പിന് മുമ്പ് ബ്രസീൽ ടീം നായകനായി തെരെഞ്ഞെടുക്കപ്പെട്ട ഡാനി ആൽവസ് ടീമിനെ റഷ്യൻ ലോകകപ്പിൽ നയിക്കാനിരിക്കെ ലോകകപ്പിന് തൊട്ട്മുമ്പ് ഏറ്റ പരിക്കിൽ ലോകകപ്പ് നഷ്ടമായി.ആൽവസ് 2018 ലോകകപ്പിൽ നായകനായി കളിച്ചിരുന്നു എങ്കിൽ ബ്രസീൽ ക്വാർട്ടറിൽ ബെൽജിയത്തോട് അപ്രതീക്ഷിതമായ തോൽവി വഴങ്ങില്ലായിരുന്നു എന്നു വിശ്വസിക്കുന്നവരാണ് ബ്രസീൽ ആരാധകർ ഏറെയും.

കരിയറിൽ തുടരെ നാലാം തവണയും ലോകകപ്പിലെ ദൗർഭാഗ്യം(പ്രതിഭാ ധാരാളിത്തം + പരിക്ക്) വേട്ടയാടിയ ആൽവസിന്റെ കരിയറിലെ കിട്ടാക്കനി ഫിഫ ലോകകപ്പ് മാത്രം ആണ്.കരിയറിലെ ഒരു ലോകകപ്പിൽ എങ്കിലും തന്റെ പൊസിഷനിൽ മുഴുവൻ മൽസരങ്ങളിലും ഡാനി കളിച്ചു കാണണം എന്നത് ഓരാഗ്രഹമാണ്.38 ആം വയസ്സിലും അപാരമായ പോരാട്ടവീര്യത്തോടെ കളിക്കുന്ന ഡാനി ആൽവസ് എന്ന ഇതിഹാസനായകനെ 2022 ഖത്തർ ലോകകപ്പ് തുണക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

കടപ്പാട്

Rate this post